Thursday, April 10, 2014

21.ആശ്രിതവത്സലനേശു

21.ആശ്രിതവത്സലനേശു

ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം (2)
ശാശ്വതമേ തിരുനാമം 
1
നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി (2)
കന്മഷമാകെയകറ്റിയെന്‍ നായകാ!
നന്മ വളര്‍ത്തണമെന്നും (2) (ആശ്രിത..)
2
പാവന ഹൃദയം ഏകുക സദയം (2)
കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)
3
ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)
അനുദിനം നിന്‍ പദതാരിണ നിറയുകില്‍
അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)
4
വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ (2)
കരുണയിന്‍ കാതലേ! വെടിയരുതഗതിയെ
തിരുകൃപ തരണമെന്‍ പതിയേ! (2)

Album: ദിവ്യ ഹൃദയം
Album: സത്യ സഭാപതി
Lyrics: ബ്രദ. എം. ഇ. ചെറിയാന്‍ (എം. ഇ. സി.)

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...