8.അക്കരയ്ക്കു യാത്ര ചെയ്യും
അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍
പടകിലുണ്ട് !
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍
പടകിലുണ്ട് !
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗീയ തുറമുഖത്ത് !
തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗീയ തുറമുഖത്ത് !
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോ
അക്കരയാണെന്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
ഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോ
അക്കരയാണെന്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
രചന: വില്‍സണ്‍ ചേന്നനാട്ടില്‍
ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
No comments:
Post a Comment