Thursday, April 3, 2014

11.ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍


11.ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍
ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍
ഞാനാരാണെന്‍ ദൈവമേ
പപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപിയാണല്ലോ ഇവള്‍
ശത്രുവാമെന്നെ പുത്രിയാക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം വേണോ?
നീചയാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ
ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ് നേഹ വായ്പിന്റെ
ആഴം അറിയുന്നു ഞാന്‍

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...