Sunday, April 6, 2014

18.പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..


18.പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)
ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം...
1
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..)
2
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)
Lyrics: ബ്ര. ജോസഫ് പാറാംകുഴി
Music: ഫാ. ജസ്റ്റിന്‍ പനക്കല്‍
Album: സ്നേഹപ്രവാഹം

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...