Sunday, April 6, 2014

15.അബ്ബാ പിതാവേ ഞാന്‍ വരുന്നു

15.അബ്ബാ പിതാവേ ഞാന്‍ വരുന്നു
അബ്ബാ പിതാവേ ഞാന്‍ വരുന്നു
തൃപ്പാദം തേടി ഞാന്‍ വരുന്നു
നിന്‍ മുഖം കാണുവാന്‍ നിന്‍ മൊഴി കേള്‍ക്കുവാന്‍
എന്‍ മനം തുറക്കേണമേ
എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കേഴുമെന്‍ മനസിന്‌ കാതേകണേ
ആഴത്തില്‍ നിന്ന് ഞാന്‍ യാചിക്കുന്നെ
വാഴുന്ന മന്നവനോടിതാ ഞാന്‍
അതി ശോഭിതമാം തിരുമുഖം ഞാന്‍
മതിവരുവോളം കണ്ടാനന്ദിക്കും
പതിനായിരങ്ങളില്‍ അതി ശ്രേഷ്ഠനേ
മതിയെനിക്കെന്നും നിന്‍ പാദ പീഠം
രചന: ജോര്‍ജ് കോശി
സംഗീതം: സാബു അബ്രഹാം
ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍


No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...