Thursday, April 3, 2014

9.അടവി തരുക്കളിന്‍ ഇടയില്‍

9.അടവി തരുക്കളിന്‍ ഇടയില്‍
അടവി തരുക്കളിന്‍ ഇടയില്‍
ഒരു നാരകമെന്ന പോലെ
വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ
അതി ശ്രേഷ്ഠനാം യേശുവിനെ
വാഴ്ത്തുമേ ഞാനെന്റെ പ്രിയനേ
ജീവ കാലമെല്ലാം ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ
പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമേ താഴ്‌വരയില്‍
വിശുദ്ധരില്‍ അതി വിശുദ്ധനവന്‍
മാ സൌന്ദര്യ സംപൂര്‍ണനെ
പകര്‍ന്ന തൈലം പോല്‍ നിന്‍ നാമം
പാരില്‍ സൌരഭ്യം വീശുന്നതാല്‍
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ്‌ മാറ്റിടണേ
മന:ക്ലേശ തരംഗങ്ങളാല്‍
ദു:ഖ സാഗരത്തില്‍ മുങ്ങുമ്പോള്‍
തിരുക്കരം നീട്ടിയെടുത്തണച്ച്
ഭയപ്പെടേണ്ടായെന്നുരച്ചവനെ
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...