12.സര്‍വ്വ പാപ കറകള്‍ തീര്‍ത്തു
സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍
ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേ
വേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
വേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
കാട്ടുചെന്നായ് കൂട്ടമായ് ഒരാടിനെ പിടിച്ചപോല്‍
കൂട്ടമായ് ദുഷ്ടര്‍ അടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ !
കൂട്ടമായ് ദുഷ്ടര്‍ അടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ !
മുള്ള് കൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരു തല-
യ്ക്കുള്ളിലും പുറത്തുമായ് പാഞ്ഞ തിരു രക്തമേ..
യ്ക്കുള്ളിലും പുറത്തുമായ് പാഞ്ഞ തിരു രക്തമേ..
നീണ്ട ഇരുമ്പാണികൊണ്ടു ദുഷ്ടരാ കൈ കാല്‍കളെ
തോണ്ടിയ നേരം ചൊരിഞ്ഞ രക്ഷിതാവിന്‍ രക്തമേ..
തോണ്ടിയ നേരം ചൊരിഞ്ഞ രക്ഷിതാവിന്‍ രക്തമേ..
വഞ്ചക സാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാന്‍
അഞ്ചു കായങ്ങള്‍ വഴിയായ് പാഞ്ഞ തിരു രക്തമേ
അഞ്ചു കായങ്ങള്‍ വഴിയായ് പാഞ്ഞ തിരു രക്തമേ
ആലാപനം:ബിനോയ് ചാക്കോ & പ്രിയമോള്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
No comments:
Post a Comment