Sunday, April 6, 2014

19.അഖിലേശ നന്ദനനുമഖിലാണ്ട

Malayalam Christian Suvishesha Ganangal Lyrics
19.അഖിലേശ നന്ദനനുമഖിലാണ്ട
അഖിലേശ നന്ദനനുമഖിലാണ്ട നായകനു-
മഖിലഗുണമുടയൊരു പരമേശനു (2)
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയ മംഗളം നിത്യ ശുഭ മംഗളം
ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..)
1
കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2)
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -
സൂര്യനെപ്പോലെ വരും മനുവേലനു
സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)
2
പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ ശാലേം പുരി പാരിതിലിറക്കിയും (2)
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു
പരിചോടു വാഴുന്ന മനുവേലനു (അഖിലേശ..)
Album: ദിവ്യ ഹൃദയം
Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന്‍ കുട്ടിയച്ചന്‍)

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...