Thursday, April 17, 2014

23.സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ

പല്ലവി

സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ!

അനുപല്ലവി

സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

ചരണങ്ങൾ

കരുണനിറഞ്ഞ കണ്ണുള്ളോനവൻ — തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോൽ—ഗോഥാവിൽ പോയോനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

വഴിയും സത്യവും ജീവനും അവനെ—അവനരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ — പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യും‌പൊലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകൻ — നമ്മെ സ്നേഹിച്ചവൻ തിരു-
ച്ചോരയിൽ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

ഏഴു പൊൻ നിലവിളക്കുകൾക്കുകളുള്ളിൽ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻകച്ച പൂണ്ടും
വായിലിരുമുന-വാളുമഗ്നി ജ്വാല
പോലെ കണ്ണുള്ള മാനവ മകനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ — ശക്തിയോടു പ്രകാശിക്കും
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയുമിരിക്കുന്ന ദൈവപുത്രനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

വളരെ വെള്ളത്തിന്നിരച്ചിൽക്കൊത്തതും — ശവക്കല്ലറയ്യിൽനിന്നു
വെളിയെ മരിച്ചോരുയിർത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊൾവതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിട കലർന്ന് മുഴങ്ങവേ — വാനലോഅകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നി മേ—ഘത്തിൽ വെളിപ്പെടും
കലങ്ങും ദുഷ്ടർ, ത—ന്മക്കളാനന്ദിക്കും
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിൻ കർത്തനെ!
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ നിങ്ങൾ—നന്ദിയോടു പാടി
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവൻ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശു രാജൻ വരും സർവ്വ
വല്ലഭാ യേശുവേ! വേഗം വരേണമെ
(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)

Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന്‍ കുട്ടിയച്ചന്‍)
മാരാമൺ കൺവൻഷനിൽ സമാപന ഗാനമായി 1895 മുതൽ മുടക്കമില്ലാതെ ആലപിച്ചു വരുന്ന[3] സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ എന്നു തുടങ്ങുന്ന പ്രശസ്തഗാനത്തി
ന്റെ രചയിതാവ് വിദ്വാൻ കുട്ടിയച്ചനാണ്‌.



22.പ്രാര്‍ത്ഥന കേള്‍ക്കണമേ


22.പ്രാര്‍ത്ഥന കേള്‍ക്കണമേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
പല്ലവി
പ്രാര്‍ത്ഥന കേള്‍ക്കേണമേ - കര്‍ത്താവേയെന്‍
യാചന നല്‍കേണമേ
ചരണങ്ങള്‍
1
പുത്രന്‍റെ നാമത്തില്‍ - ചോദിക്കും കാര്യങ്ങള്‍ -
ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ് - (പ്രാര്‍ത്ഥന..)
2
താതനും മാതാവും - നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ- വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍ - (പ്രാര്‍ത്ഥന..)
3
നിത്യതയില്‍ നിന്നു-ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി - എനിക്കു നീ
പുത്രത്വം തന്നതിനാല്‍ - (പ്രാര്‍ത്ഥന..)
4
സ്വന്തകുമാരനെ-യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ -
ത്തന്തികേ ചേര്‍ന്നിടുന്നേന്‍ - (പ്രാര്‍ത്ഥന..)
5
ഭൃത്യരനേകരിന്‍ - പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോ-ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍ - (പ്രാര്‍ത്ഥന..)
6
കള്ളന്‍റെ യാചന - കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോ-ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം - (പ്രാര്‍ത്ഥന..)
7
യേശുവിന്‍ മൂലമെന്‍ - യാചന നല്‍കുമെ-
ന്നാശയില്‍ കെഞ്ചീടുന്നേ-നല്ലാതെന്നില്‍
ലേശവും നന്മയില്ലേ - (പ്രാര്‍ത്ഥന..)

Thursday, April 10, 2014

21.ആശ്രിതവത്സലനേശു

21.ആശ്രിതവത്സലനേശു

ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം (2)
ശാശ്വതമേ തിരുനാമം 
1
നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി (2)
കന്മഷമാകെയകറ്റിയെന്‍ നായകാ!
നന്മ വളര്‍ത്തണമെന്നും (2) (ആശ്രിത..)
2
പാവന ഹൃദയം ഏകുക സദയം (2)
കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)
3
ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)
അനുദിനം നിന്‍ പദതാരിണ നിറയുകില്‍
അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)
4
വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ (2)
കരുണയിന്‍ കാതലേ! വെടിയരുതഗതിയെ
തിരുകൃപ തരണമെന്‍ പതിയേ! (2)

Album: ദിവ്യ ഹൃദയം
Album: സത്യ സഭാപതി
Lyrics: ബ്രദ. എം. ഇ. ചെറിയാന്‍ (എം. ഇ. സി.)

Sunday, April 6, 2014

20.ആത്മാവേ! - വന്നീടുക

Malayalam Christian Suvishesha Ganangal Lyrics
20.ആത്മാവേ! - വന്നീടുക
ആത്മാവേ! - വന്നീടുക.....വിശു-
ദ്ധാത്മാവേ വന്നീടുക
1
ആത്മാവേ - വേഗം വന്നെ-ന്നതി പാപങ്ങ-
ളാകെ നീയോര്‍പ്പിക്ക - ഞാന്‍
ആയവയോര്‍ത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക
2
കേഫാവിന്‍ കണ്ണു നീരെപ്പോളൊഴുകുമെന്‍
കണ്ണില്‍ നിന്നും ദൈവമേ! - നിന്‍
തൃപ്പാദത്തിങ്കല്‍ വീണി - പ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വീടൊല്ലാ-
3
കല്ലാം മനസ്സിനെ തല്ലിത്തകര്‍ക്ക നിന്‍
ചൊല്ലാലെ വേഗ - മയ്യോ ദിനം
വെള്ളക്കുഴിയാക്കി ക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ-
4
യേശു കുരിശില്‍ മരി-ച്ച സ്വരൂപമെന്‍
മാന്‍സം തന്നില്‍ ദിനം-പ്ര-
കാശിപ്പതുണ്ടണയ്ക്കുക ദൈവമേ!
ലേശവും താമസിയാ-
5
നിന്നെ എത്ര തവണ - ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാ പാപി ഞാന്‍ - നിന്‍റെ
പൊന്നാ മുപദേശം തള്ളിക്കളഞ്ഞു ഞാന്‍
തന്നിഷ്ടനായ് - നടന്നേന്‍-
6
നിഗളം ദുര്‍മോഹം അവിശ്വാസം വഞ്ചന
പകയെന്നിവ യൊഴിച്ചു - എന്‍
അകമെ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ-
7
അപ്പോസ്തോല-രിലറ-ങ്ങിയ വണ്ണ-
മിപ്പോ ളാകാശം പിളര്‍ന്നു - നീ
ഇപ്പാപിമേ - ലിറങ്ങി ഹൃദയം തന്നില്‍
എപ്പോഴും വാണിടുക-
8
ജീവ ജല-മേ! കനിഞ്ഞന്‍പോടെന്നില്‍ നീ
ദേവാ തിരിക്കുമെങ്കില്‍ - നിത്യ
ചാവി നിരയായിടും - മഹാ പാപി ഞാന്‍
ദൈവമേ! കൈവിടൊല്ല-
9
ചൊല്ലിക്കൂടാത്ത ഞര - ക്കങ്ങളോടതി
വല്ലഭ മുന്‍‌പിലയ്യോ - ഈ
ചെള്ളാ മെനിക്കായപേ - ക്ഷി പ്പതിന്നു നീ
തെല്ലും താമസിക്കല്ലേ-
Album: ദിവ്യ ഹൃദയം
Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന്‍ കുട്ടിയച്ചന്‍)
Music: മോഹന്‍ സിതാര

19.അഖിലേശ നന്ദനനുമഖിലാണ്ട

Malayalam Christian Suvishesha Ganangal Lyrics
19.അഖിലേശ നന്ദനനുമഖിലാണ്ട
അഖിലേശ നന്ദനനുമഖിലാണ്ട നായകനു-
മഖിലഗുണമുടയൊരു പരമേശനു (2)
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയ മംഗളം നിത്യ ശുഭ മംഗളം
ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..)
1
കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (2)
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -
സൂര്യനെപ്പോലെ വരും മനുവേലനു
സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)
2
പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ ശാലേം പുരി പാരിതിലിറക്കിയും (2)
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു
പരിചോടു വാഴുന്ന മനുവേലനു (അഖിലേശ..)
Album: ദിവ്യ ഹൃദയം
Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന്‍ കുട്ടിയച്ചന്‍)

18.പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..


18.പൈതലാം യേശുവേ..ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)
ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം...
1
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..)
2
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)
Lyrics: ബ്ര. ജോസഫ് പാറാംകുഴി
Music: ഫാ. ജസ്റ്റിന്‍ പനക്കല്‍
Album: സ്നേഹപ്രവാഹം

17.ശുദ്ധാത്മാവേ അണയൂ

17.ശുദ്ധാത്മാവേ അണയൂ
ശുദ്ധാത്മാവേ അണയൂ
നിറയുകീ ദാസരില്‍ ദിനവും
വിശ്വാസഭവനത്തില്‍ വസിപ്പാന്‍
ചൊരിയൂ തവകൃപ ദിനവും
1
സ്നേഹത്തിന്‍ പാതയില്‍ മുന്നേറുവാനായ്‌
തിരുശക്തി പകരൂ ദിനവും
സുവിശേഷത്തിന്‍ നവജ്യോതി
തെളിക്കുവാന്‍ വരം തരൂ ദിനവും (ശുദ്ധാ..)
2
ഭാരം പ്രയാസങ്ങള്‍ മാഞ്ഞിടുവാനായി
കനിവിന്‍ കരം തരൂ ദിനവും
ഉള്ളം നുറുങ്ങിയോരാശ്രിതരെ
ചിറകതില്‍ മറയ്ക്കൂ ദിനവും (ശുദ്ധാ..)
3
മനസ്സിന്‍ മാലിന്യം നീങ്ങിടുവാനായ്‌
വചനമാം ജലം തരൂ ദിനവും
പാപാന്ധകാരമീ നേത്രങ്ങളില്‍
നേര്‍വഴി തെളിക്കു ദിനവും (ശുദ്ധാ..)

16..ആരാധിക്കുന്നു ഞങ്ങള്‍


16..ആരാധിക്കുന്നു ഞങ്ങള്‍
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
സ് തോത്രത്തോടെന്നും, നന്ദിയോടെന്നും, നന്മയോര്‍ത്തെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ
നമ്മെ സര്‍വ്വം മറന്നു തന്‍ സന്നിധിയില്‍
മോദമോടിന്നു, ധ്യാനത്തോടിന്നു, കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശു കര്‍ത്താവിനെ
നീയെന്‍ സര്‍വ്വ നീതിയും ആയിത്തീര്‍ന്നതാല്‍ ഞാന്‍
പൂര്‍ണ്ണനായ്, ഭാഗ്യവാന്‍ , ധന്യനായ്‌
ആരാധിക്കാം യേശു കര്‍ത്താവിനെ

15.അബ്ബാ പിതാവേ ഞാന്‍ വരുന്നു

15.അബ്ബാ പിതാവേ ഞാന്‍ വരുന്നു
അബ്ബാ പിതാവേ ഞാന്‍ വരുന്നു
തൃപ്പാദം തേടി ഞാന്‍ വരുന്നു
നിന്‍ മുഖം കാണുവാന്‍ നിന്‍ മൊഴി കേള്‍ക്കുവാന്‍
എന്‍ മനം തുറക്കേണമേ
എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കേഴുമെന്‍ മനസിന്‌ കാതേകണേ
ആഴത്തില്‍ നിന്ന് ഞാന്‍ യാചിക്കുന്നെ
വാഴുന്ന മന്നവനോടിതാ ഞാന്‍
അതി ശോഭിതമാം തിരുമുഖം ഞാന്‍
മതിവരുവോളം കണ്ടാനന്ദിക്കും
പതിനായിരങ്ങളില്‍ അതി ശ്രേഷ്ഠനേ
മതിയെനിക്കെന്നും നിന്‍ പാദ പീഠം
രചന: ജോര്‍ജ് കോശി
സംഗീതം: സാബു അബ്രഹാം
ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍


14.ആട്ടിടയാ, ആട്ടിടയാ .. നീ



14.ആട്ടിടയാ, ആട്ടിടയാ .. നീ
ആട്ടിടയാ, ആട്ടിടയാ .. നീ മാത്രം നല്ല ഇടയന്‍
കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ
നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍
ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെ
അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍


https://www.facebook.com/MalayalamChristianSuvisheshaGanangalLyrics


















13.സാധുവെന്നെ കൈ വിടാതെ-



13.സാധുവെന്നെ കൈ വിടാതെ-
സാധുവെന്നെ കൈ വിടാതെ-
നാഥനെന്നും നടത്തിടുന്നു
കണ്ണുനീരിന്‍ താഴ് വരയില്‍
കരയുന്ന വേളകളില്‍
കൈവിടില്ലെന്‍ കര്‍ത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും
കൊടും കാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌
വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്‌
വേല ചെയ് തെന്‍ നാള്‍കള്‍ തീര്‍ന്ന്
വീട്ടില്‍ ചെല്ലും ഞാനൊടുവില്‍

രചന: ചാള്‍സ് ജോണ്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌








www.facebook.com/MalayalamChristianSuvisheshaGanangalLyrics

Thursday, April 3, 2014

12.സര്‍വ്വ പാപ കറകള്‍ തീര്‍ത്തു

12.സര്‍വ്വ പാപ കറകള്‍ തീര്‍ത്തു
സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍
ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേ
വേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
കാട്ടുചെന്നായ് കൂട്ടമായ്‌ ഒരാടിനെ പിടിച്ചപോല്‍
കൂട്ടമായ്‌ ദുഷ്ടര്‍ അടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ !
മുള്ള് കൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരു തല-
യ്ക്കുള്ളിലും പുറത്തുമായ് പാഞ്ഞ തിരു രക്തമേ..
നീണ്ട ഇരുമ്പാണികൊണ്ടു ദുഷ്ടരാ കൈ കാല്‍കളെ
തോണ്ടിയ നേരം ചൊരിഞ്ഞ രക്ഷിതാവിന്‍ രക്തമേ..
വഞ്ചക സാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാന്‍
അഞ്ചു കായങ്ങള്‍ വഴിയായ് പാഞ്ഞ തിരു രക്തമേ
ആലാപനം:ബിനോയ്‌ ചാക്കോ & പ്രിയമോള്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌


11.ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍


11.ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍
ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍
ഞാനാരാണെന്‍ ദൈവമേ
പപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപിയാണല്ലോ ഇവള്‍
ശത്രുവാമെന്നെ പുത്രിയാക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം വേണോ?
നീചയാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ
ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ് നേഹ വായ്പിന്റെ
ആഴം അറിയുന്നു ഞാന്‍

10.എനിക്കായൊരു സമ്പത്ത്

10.എനിക്കായൊരു സമ്പത്ത്
എനിക്കായൊരു സമ്പത്ത് ഉയരെ സ്വര്‍ഗ്ഗ നാടതില്‍
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ടേശു നാഥന്‍
അന്യനാണ് സാധു ഞാന്‍ ഇവിടെ പരദേശി ഞാന്‍
വീടെനിക്കുണ്ടുയരത്തില്‍ ലോകം എനിക്കുള്ളതല്ല
അപ്പനമ്മ മറക്കുമ്പോള്‍ സ്വന്ത ജനം തള്ളുമ്പോള്‍
തള്ളിടാത്ത സ് നേഹമായ്‌ യേശുവുണ്ട് ചാരുവാന്‍
കഷ്ട നഷ്ടം ഏറുമ്പോള്‍ പ്രതികൂലം ഏറുമ്പോള്‍
ഹാലെലുയ പാടും ഞാന്‍ യേശുവിനെ നോക്കും ഞാന്‍

9.അടവി തരുക്കളിന്‍ ഇടയില്‍

9.അടവി തരുക്കളിന്‍ ഇടയില്‍
അടവി തരുക്കളിന്‍ ഇടയില്‍
ഒരു നാരകമെന്ന പോലെ
വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ
അതി ശ്രേഷ്ഠനാം യേശുവിനെ
വാഴ്ത്തുമേ ഞാനെന്റെ പ്രിയനേ
ജീവ കാലമെല്ലാം ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ
പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമേ താഴ്‌വരയില്‍
വിശുദ്ധരില്‍ അതി വിശുദ്ധനവന്‍
മാ സൌന്ദര്യ സംപൂര്‍ണനെ
പകര്‍ന്ന തൈലം പോല്‍ നിന്‍ നാമം
പാരില്‍ സൌരഭ്യം വീശുന്നതാല്‍
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ്‌ മാറ്റിടണേ
മന:ക്ലേശ തരംഗങ്ങളാല്‍
ദു:ഖ സാഗരത്തില്‍ മുങ്ങുമ്പോള്‍
തിരുക്കരം നീട്ടിയെടുത്തണച്ച്
ഭയപ്പെടേണ്ടായെന്നുരച്ചവനെ
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

8.അക്കരയ്ക്കു യാത്ര ചെയ്യും

8.അക്കരയ്ക്കു യാത്ര ചെയ്യും
അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍
പടകിലുണ്ട് !
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗീയ തുറമുഖത്ത് !
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോ
അക്കരയാണെന്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
രചന: വില്‍‌സണ്‍ ചേന്നനാട്ടില്‍
ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

7.യേശു രാജന്‍ ഭൂജാതനായി

7.യേശു രാജന്‍ ഭൂജാതനായി
യേശു രാജന്‍ ഭൂജാതനായി
കന്യാ മേരി സുതനായി
ഹാ ഹല്ലെല്ലുയ്യ (3)
മനുഷ്യ പുത്രന്‍ ജനിച്ചതോ
മണിമേടയിലല്ല ഗോശാലയില്‍ 
മനുകുല രക്ഷകന്‍ ഇമ്മാനുവല്‍
അവന്‍ മഹിമയില്‍ അവതരിച്ചു
(യേശു)
പാലോളി ചന്ദ്രിക തൂകുമീ രാവതില്‍
പാടുന്നു മാലാഖ വൃന്ദങ്ങളും (2)
പേരിന്‍റെ രക്ഷകന്‍ ശ്രീയേശു ദേവന്
പാടി സ്തുതിച്ചിടുന്നു
(യേശു )

6.ദിവ്യ ശുഭാനന്ദ രാത്രി

6.ദിവ്യ ശുഭാനന്ദ രാത്രി
രാത്രി.....................................
ദിവ്യ ശുഭാനന്ദ രാത്രി
സ്നേഹം സ്വര്‍ഗ്ഗ സംഗീതമായി വന്ന രാത്രി
ഹാപ്പി ക്രിസ്മസ് ടു യു
ഹാപ്പി ക്രിസ്മസ് ടു യു (2)
ദൈവ പുത്രന്‍ പിറന്നു ആ........
മനവര്‍ക്കായി മണ്ണില്‍ ആ.......
വിണ്ണില്‍ സുതന്‍ പിറന്നു (2)
മാലാഖ വൃന്ദം തംബുരു മീട്ടി
മാനത്തു താരകള്‍ കതിര്‍ച്ചിമ്മി (2)
മര്‍ത്യന് ഭൂമിയില്‍ ശാന്തി പകര്‍ന്നു
മോദമുണര്‍ന്ന നിമിഷങ്ങള്‍

5..വെളിച്ചമേ... നയിച്ചാലും വെളിച്ചമേ.

5..വെളിച്ചമേ... നയിച്ചാലും വെളിച്ചമേ.
.വെളിച്ചമേ... നയിച്ചാലും വെളിച്ചമേ.. നയിച്ചാലും
ബെദ്ലഹേമില് കാലം കൊളുത്തിയ
വെളിച്ചമേ നയിച്ചാലും(2)
നയിച്ചാലും നയിച്ചാലും നയിച്ചാലും......
അഗ്നിച്ചിറകുമായ് ഭൂമിയില് പണ്ടൊരു
പുല്ക്കുടില് തേടിവന്ന നക്ഷത്രമേ(അഗ്നി)
ഇരുട്ടില് ഞങ്ങള്ക്കു വഴികാട്ടാന് നീ
ഇനിയും ഈ വഴി വന്നാട്ടേ...
നിന്റെ രാജ്യം വരേണമേ...(2)
ഒട്ടകങ്ങള്ക്കായ് സൂചിക്കുഴകള്
നിത്യവും വലുതാക്കുമീ നാട്ടില്- പണക്കാര്
നിത്യവും വലുതാക്കുമീ നാട്ടില്
കയ്യില് പുതിയൊരു ചമ്മട്ടിയുമായ്
കന്യാനന്ദനാ വന്നാട്ടേ
കന്യാനന്ദനാ വന്നാട്ടേ
നിന്റെരാജ്യം വരേണമേ(2)
വെലിപീഠത്തിലെ വെള്ളിക്കാസയ്ക്കരികേ
കുരിശു ചുമന്നു നടക്കും ഞങ്ങള്ക്കരികില്
സ്വര്ഗ്ഗ കവാടമൊന്നു തുറക്കുക
വെളിച്ചമേ....
ദുഖിതര് ഞങ്ങളെ വീണ്ടും ഉണര്ത്തുക
വെളിച്ചമേ....
നിന്റെ രാജ്യം വരേണമേ....(2)
(വെളിച്ചമേ നയിച്ചാലും...)
Composer - M. B. Sreenivasan
Lyricist - Vayalar
Singer - S. Janaki

4.കണ്ണുനീര്‍ എന്നു മാറുമോ

4.കണ്ണുനീര്‍ എന്നു മാറുമോ
കണ്ണുനീര്‍ എന്നു മാറുമോ
വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ (2)
1
ഇഹത്തില്‍ ഒന്നും ഇല്ലായെ 
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)
2
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ലേശം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)

3.നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍

3.നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍

നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍
ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം
ആകാശത്തിന്‍ കീഴില്‍ മാനവ രക്ഷകനായി
നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം
കരഘോഷത്താല്‍ കിന്നരവീണകളാല്‍
സ്തുതി വചനത്താല്‍ തിരുഗീതികളാല്‍
സൈന്യങ്ങള്‍ തന്‍ നാഥനു നിത്യം 
കീര്‍ത്തനമേകീടാം (നീലാകാശ..)
1
നീലാംബരമേ വാരൊളി തിങ്ങും
താരകളേ വാര്‍മഴവില്ലേ
നിന്നൊളിയാല്‍ പുഞ്ചിരി തൂകും പൊന്നും കതിരവനേ
കാട്ടാറുകളേ കളകളമോതും
അരുവികളേ പൂങ്കുരുവികളേ
ആഴികളേ ചിന്നിച്ചിതറും പൂത്തിരമാലകളേ
വാഴ്ത്തിപ്പാടിടുവിന്‍ കാഹളമേകിടുവിന്‍
സുരഭില ഗീതികളാല്‍ ഒന്നായ്‌ ചേര്‍ന്നിടുവിന്‍
ഉന്നതനീശന്‍ നിത്യമഹോന്നതന്‍
യേശുമഹേശനവന്‍
മന്നില്‍ മാനവ രക്ഷയൊരുക്കാന്‍ ജീവന്‍ നല്‍കിയവന്‍ (നീലാകാശ..)
2
പര്‍വ്വത നിരയേ കണ്ണുകള്‍ ചിമ്മും
പൂവുകളേ പൂമ്പാറ്റകളേ
തെളിവാനില്‍ പാറി നടക്കും കുഞ്ഞിപ്പറവകളേ
ഭൂവാസികളേ മഞ്ഞണി വെയിലേ
പകലുകളേ പൂമ്പുലരികളേ
തൂമഞ്ഞിന്‍ കൂടെ നടക്കും കാറ്റേ പൂങ്കുളിരേ
ആരാധിച്ചിടുവിന്‍ പാടിവരിച്ചിടുവിന്‍
തിരുമൊഴി കേട്ടിടുവാന്‍ കാതുകളോര്‍ത്തിടുവിന്‍
എന്നും നമ്മെ കാത്തു ഭരിക്കും പാലകനവനല്ലോ
സത്യവെളിച്ചം പകരാന്‍ വഴിയില്‍ വചനവിളക്കല്ലോ (നീലാകാശ..)
Lyrics : ബേബിജോണ്‍ കലയന്താനി
Music : പീറ്റര്‍ ചേരാനല്ലൂര്‍
Album : ലോര്‍ഡ്‌ ജീസസ്സ്

2.ഈശ്വരനെ തേടി ഞാൻ നടന്നു

2.ഈശ്വരനെ തേടി ഞാൻ നടന്നു

ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ (2) (ഈശ്വരനെ..)
എവിടെയാണീശ്വരന്‍റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
എവിടെയാണീശ്വരന്‍റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ (ഈശ്വരനെ..)
കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി (ഈശ്വരനെ..)
അവസാനമെന്നിലേയ്ക്കു ഞാൻ തിരിഞ്ഞൂ
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്‍റെ വാസം
സ്നേഹമാണീശ്വരന്‍റെ രൂപം (ഈശ്വരനെ..)
Lyrics: ആബേലച്ചൻ
Music: കെ.കെ. ആന്‍റണി
Album: ശോശന്നപ്പൂക്കള്‍

Facebook Page ഈശ്വരനെ തേടി ഞാൻ നടന്നു

1.ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം

1.ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ സ്നേഹമേ!
വന്നു നിറഞ്ഞീടണേ (2)
1
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ!
ശാന്തിയായ്‌ വന്നീടണേ (2)
2
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ! എന്‍റെ സ്നേഹമേ!
കാവലായ്‌ വന്നീടണേ (2)
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ യേശുവേ!
ഞാനെന്നും നിന്‍റേതല്ലേ
ഓ! എന്‍റെ യേശുവേ!
നീയെന്നും എന്‍റേതല്ലേ (3)
Lyrics : ബേബിജോണ്‍ കലയന്താനി
Music : പീറ്റര്‍ ചേരാനല്ലൂര്‍
Album : ലോര്‍ഡ്‌ ജീസസ്സ്


60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...