59.ദു:ഖത്തിന്റെ പാന പാത്രം
ദു:ഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടത് വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടത് വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍
ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ് നേഹിക്കുന്നു
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ് നേഹിക്കുന്നു
കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായി തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍
ഭാഗ്യവാനായി തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍
ലോക സൌഖ്യമെന്തു തരും
ആത്മക്ലേശമതിന്‍ ഫലം
സൌഭാഗ്യമുള്ളാത്മ ജീവന്‍
കഷ്ടതയില്‍ വര്‍ദ്ധിക്കുന്നു
ആത്മക്ലേശമതിന്‍ ഫലം
സൌഭാഗ്യമുള്ളാത്മ ജീവന്‍
കഷ്ടതയില്‍ വര്‍ദ്ധിക്കുന്നു
ജീവനത്തിന്‍ വമ്പു വേണ്ട
കാഴ്ചയുടെ ശോഭ വേണ്ട
കൂടാരത്തില്‍ മൂടി പോലെ
ക്രൂശിന്‍ നിണം മാത്രം മതി
കാഴ്ചയുടെ ശോഭ വേണ്ട
കൂടാരത്തില്‍ മൂടി പോലെ
ക്രൂശിന്‍ നിണം മാത്രം മതി
ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേരും കെരൂബികള്‍
കൂടാരത്തിന്‍ അകത്തുണ്ട്
ഷെക്കെയ്നായുമുണ്ടവിടെ
തേജസ്സേരും കെരൂബികള്‍
കൂടാരത്തിന്‍ അകത്തുണ്ട്
ഷെക്കെയ്നായുമുണ്ടവിടെ
ഭക്തന്മാരാം സഹോദരര്‍
വിളക്കുപോല്‍ കൂടെയുണ്ട്
പ്രര്‍ത്ഥനയിന്‍ ധൂപമുണ്ട്
മേശമേല്‍ എന്‍ അപ്പമുണ്ട്
വിളക്കുപോല്‍ കൂടെയുണ്ട്
പ്രര്‍ത്ഥനയിന്‍ ധൂപമുണ്ട്
മേശമേല്‍ എന്‍ അപ്പമുണ്ട്
പ്രാകാരത്തില്‍ എന്റെ മുന്‍പില്‍
യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠം അവനത്രെ
എന്നുമെന്റെ രക്ഷയവന്‍
യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠം അവനത്രെ
എന്നുമെന്റെ രക്ഷയവന്‍
ദിനം തോറും പുതുക്കുന്ന
ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛ ജലം വച്ചിട്ടുള്ള
പിച്ചള തൊട്ടിയുമുണ്ട്
ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛ ജലം വച്ചിട്ടുള്ള
പിച്ചള തൊട്ടിയുമുണ്ട്
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്ന്‍ കാണാം എന്നെ ഉള്ളൂ
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്ന്‍ കാണാം എന്നെ ഉള്ളൂ
രചന: സാധു കൊച്ചുകുഞ്ഞു ഉപദേശി
No comments:
Post a Comment