Sunday, May 8, 2016

48.വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍

48.വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍
വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍
വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ
സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ (2‌) (വഴിയരികില്‍..)
1
പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍
രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന് (വഴിയരികില്‍..)
2
അന്ധന്മാരന്നവന്‍റെ കാരുണ്യം തേടി
ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
പാപികളെ തേടി വന്ന നാഥനുണ്ടെന്ന്
ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന് (വഴിയരികില്‍..)


No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...