.ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ് നാം
പരത്തിലേക്കുയരും നാള്‍ വരുമല്ലോ
വിശുദ്ധന്മാരുയിര്‍ക്കും പറന്നുയരും
വേഗം വന്നിടും കാന്തന്റെ മുഖം കാണ്മാന്‍
വിശുദ്ധന്മാരുയിര്‍ക്കും പറന്നുയരും
വേഗം വന്നിടും കാന്തന്റെ മുഖം കാണ്മാന്‍
വാനസേനയുമായ് വരും പ്രിയന്‍
വാന മേഘെ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരെ
സ്വര്‍ഗീയ മണാളനെ എതിരേല്‍പ്പാന്‍
വാന മേഘെ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരെ
സ്വര്‍ഗീയ മണാളനെ എതിരേല്‍പ്പാന്‍
അവര്‍ തന്റെ ജനം, താന്‍ അവരോട് കൂടെ
വസിക്കും, കണ്ണീരെല്ലാം തുടച്ചിടും താന്‍
മൃത്യുവും ദു:ഖവും മുറവിളിയും
നിന്ദ കഷ്ടതയും ഇനി തീണ്ടുകില്ല
വസിക്കും, കണ്ണീരെല്ലാം തുടച്ചിടും താന്‍
മൃത്യുവും ദു:ഖവും മുറവിളിയും
നിന്ദ കഷ്ടതയും ഇനി തീണ്ടുകില്ല
കൊടുംകാറ്റലറി വന്നു കടലിളകീടിലും
കടലലകളില്‍ എന്നെ കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി
തന്റെ വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ
കടലലകളില്‍ എന്നെ കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി
തന്റെ വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ
No comments:
Post a Comment