Sunday, May 8, 2016

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ
പാവനാത്മാവേ എഴുന്നള്ളീടണമേ (2)
കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍
തവശക്തി മാരിപോല്‍ നിറയ്ക്കണമേ
സല്‍ഫല-ദായകരാക്കണമേ (പാവനാത്മാവേ..)
1
മാരിപോല്‍ പെയ്തിറങ്ങണമേ
ഹൃത്തടങ്ങളിലേക്കൊഴുക്കണമേ (2)
മരുഭൂവാം ഈ ഹൃദയങ്ങളെ നീ
വിളനിലമായി മാറ്റണമേ (2) (പാവനാത്മാവേ..)
2
അഗ്നിയായ് ജ്വലിച്ചിറങ്ങണമേ
അധരങ്ങളെ നീ തഴുകണമേ (2)
സ്തോത്രത്തിന്‍ ധ്വനി നാവില്‍ നിന്നും
നിരന്തരമായ്‌ ഉയര്‍ത്തണമേ (2) (പാവനാത്മാവേ..)
3
ശിഷ്യരില്‍ പകര്‍ന്ന ദാനങ്ങള്‍
വീണ്ടുമീ ജനത്തിനു നല്‍കണമേ (2)
ആത്മാവിന്‍ ഫലം പകരുവോരായ്
ദാസരെ നീ അയക്കണമേ (2) (പാവനാത്മാവേ..)
116th Maramon Convention Songs 2011


58.ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌

58.ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌
ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌
ആത്മാവിന്‍ മാരിയാല്‍ നനച്ചിടണേ
ആദ്യസ്നേഹം നിലനിര്‍ത്തിടാനായ്‌
ആത്മദാനത്താല്‍ നിറയ്ക്കേണമേ..
പരിശുദ്ധാത്മാവില്‍ നിറഞ്ഞാല്‍
നിങ്ങളെന്‍ സാക്ഷികളാകും
ഭൂമിയില്‍ എല്ലായിടത്തും
നിങ്ങളെന്‍ സാക്ഷികളാകും
1
പാപത്തിന്‍ അനര്‍ത്ഥങ്ങള്‍ അറിയാന്‍
നീതിയിന്‍ ബോധം ഉണരാന്‍
ന്യായവിധിയുടെ അറിവുകളേകാന്‍
പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)
2
വചനത്തില്‍ വേരൂന്നിവളരാന്‍
ആത്മാവിനെ അനുസരിക്കാന്‍
വരം ഞങ്ങള്‍ക്കെന്നും ലഭിച്ചിടുവാന്‍
പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)
3
യേശുവിന്‍ സാക്ഷിയായ്‌ തീരാന്‍
സ്നേഹത്തിന്‍ സാക്ഷ്യമായ്‌ മാറാന്‍
ജീവന്‍ നമ്മിലേക്ക്‌ പകര്‍ന്നീടുവാന്‍
പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)
Maramon Convention Songs 2013


59.ദു:ഖത്തിന്റെ പാന പാത്രം

59.ദു:ഖത്തിന്റെ പാന പാത്രം
ദു:ഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടത് വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍
ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ് നേഹിക്കുന്നു
കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായി തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍
ലോക സൌഖ്യമെന്തു തരും
ആത്മക്ലേശമതിന്‍ ഫലം
സൌഭാഗ്യമുള്ളാത്മ ജീവന്‍
കഷ്ടതയില്‍ വര്‍ദ്ധിക്കുന്നു
ജീവനത്തിന്‍ വമ്പു വേണ്ട
കാഴ്ചയുടെ ശോഭ വേണ്ട
കൂടാരത്തില്‍ മൂടി പോലെ
ക്രൂശിന്‍ നിണം മാത്രം മതി
ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേരും കെരൂബികള്‍
കൂടാരത്തിന്‍ അകത്തുണ്ട്
ഷെക്കെയ്നായുമുണ്ടവിടെ
ഭക്തന്മാരാം സഹോദരര്‍
വിളക്കുപോല്‍ കൂടെയുണ്ട്
പ്രര്‍ത്ഥനയിന്‍ ധൂപമുണ്ട്
മേശമേല്‍ എന്‍ അപ്പമുണ്ട്
പ്രാകാരത്തില്‍ എന്റെ മുന്‍പില്‍
യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠം അവനത്രെ
എന്നുമെന്റെ രക്ഷയവന്‍
ദിനം തോറും പുതുക്കുന്ന
ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛ ജലം വച്ചിട്ടുള്ള
പിച്ചള തൊട്ടിയുമുണ്ട്
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്ന്‍ കാണാം എന്നെ ഉള്ളൂ
രചന: സാധു കൊച്ചുകുഞ്ഞു ഉപദേശി



57ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

57ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
നാവിനാലവനെ നാം ഘോഷിക്ക !
അവനത്രേ എന്‍ പാപഹരന്‍ 
തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു ..
താഴ്ചയില്‍ എനിക്കവന്‍ തണലേകി
താങ്ങി എന്നെ വീഴ്ചയില്‍ വഴിനടത്തി
തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍
കരകാണാതാഴിയില്‍ വലയുവോരേ
കരുണയെ കംക്ഷിക്കും മൃതപ്രായരേ
വരികവന്‍ ചാരത്തു ബന്ധിതരേ
തരുമവന്‍ കൃപ മന:ശാന്തിയതും
നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കുന്നതിസന്തോഷത്താല്‍


56.ഇത്രമാം സ് നേഹമേകുവാന്‍

ഇത്രമാം സ് നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ..
നേരിടും വേളയില്‍ സാന്ത്വന മായി നീ
കൂരിരുള്‍ പാതയില്‍ നല്‍ വഴി കാട്ടി നീ
താഴ്ചയില്‍ തങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു
ദു:ഖങ്ങള്‍ ഏറിടും പാരിലെ യാത്രയില്‍
ബന്ധുക്കള്‍ കൈവിടും സ് നേഹിതര്‍ മാറിടും
ക്രൂശിലെ സ് നേഹമേ എന്നുമെന്‍ ആശയേ
രചന, സംഗീതം: ജോസ് ജോര്‍ജ്


55.ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ്‌ നാം

.ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ്‌ നാം
പരത്തിലേക്കുയരും നാള്‍ വരുമല്ലോ
വിശുദ്ധന്മാരുയിര്‍ക്കും പറന്നുയരും
വേഗം വന്നിടും കാന്തന്റെ മുഖം കാണ്മാന്‍
വാനസേനയുമായ് വരും പ്രിയന്‍
വാന മേഘെ വരുമല്ലോ
വരവേറ്റം സമീപമായ്‌ ഒരുങ്ങുക സഹജരെ
സ്വര്‍ഗീയ മണാളനെ എതിരേല്‍പ്പാന്‍
അവര്‍ തന്റെ ജനം, താന്‍ അവരോട് കൂടെ
വസിക്കും, കണ്ണീരെല്ലാം തുടച്ചിടും താന്‍
മൃത്യുവും ദു:ഖവും മുറവിളിയും
നിന്ദ കഷ്ടതയും ഇനി തീണ്ടുകില്ല
കൊടുംകാറ്റലറി വന്നു കടലിളകീടിലും
കടലലകളില്‍ എന്നെ കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി
തന്റെ വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ


54.ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
എന്റെ പാപഭാരമെല്ലാം
തന്റെ ചുമലില്‍ ഏറ്റു കൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്റെ യേശു എത്ര നല്ലവന്‍
എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍
മനോഭാരത്താല്‍ അലഞ്ഞു
മനോവേദനയാല്‍ പിടഞ്ഞു
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍
രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
ശോക വേളയില്‍ ആശ്വാസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്റെ യേശു എത്ര വല്ലഭന്‍
ഒരുനാളും കൈവിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്‍
എന്റെ യേശു വന്നിടുമ്പോള്‍
തിരുമാര്‍വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍
രചന: ഗ്രഹാം വര്‍ഗീസ്‌


53.പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ

53.പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീയെന്‍ ആശ്രയം...
എല്ലാരുമെന്നെ പിരിഞ്ഞപ്പോള്‍
ആലംബമില്ലാതലഞ്ഞപ്പോള്‍
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍ നീയെന്‍റെ
ആശ്വാസധാരയായ് വന്നു...............ഒറ്റയ്ക്കിരുന്നു....
(പെറ്റമ്മ........)
എന്‍ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകളെന്നില്‍ നല്‍കി
ഞാന്‍ ചെയ്യാത്ത കുറ്റം ചുമത്തി..
എന്‍ മനസ്സില്‍ ഒരുപാട് വേദന ഏകി
നൊമ്പരത്താലെന്‍റെ ഉള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി....
അപ്പോള്‍ നീയെന്‍റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല............അപ്പോള്‍.......
(പെറ്റമ്മ.......)
നിന്‍ വചനങ്ങളെത്രയോ സത്യം
ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം
ഞാന്‍ നിന്നോടു ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം
തോരാത്ത കണ്ണീരു മായ്ക്കും യേശുവിന്‍
കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു...
അപ്പോളവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി...................അപ്പോള്‍....
(പെറ്റമ്മ.......)


52..ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാന്‍

52..ഇത്രത്തോളമെന്നെ
ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു.....(2)
ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍....(2)
ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു.....(2)
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍....(2)
ഇത്രത്തോളമെന്‍റെ ഭാവിയില്‍ കരുതാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു.....(2)
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍....(2)
ഇത്രത്തോളമെന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളു.....(2)
ഇത്രത്തോളമെന്നെ കാത്തുസൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍....(2)..........ഇത്ര..
Lyrics: Mohan Kanjiramannil
Music: Jen Dethose




51.സത്യനായകാ ബുദ്ധിദായകാ

51.സത്യനായകാ ബുദ്ധിദായകാ
സത്യനായകാ ബുദ്ധിദായകാ
പുല്‍ത്തൊഴുത്തില്‍ പുളകമായ
സ്നേഹഗായകാ ശ്രീ...യേശുനായകാ......(സത്യനായകാ...)
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ.....(2)
നിന്നോളി കണ്ടുണര്‍ന്നിടാത്ത കണ്ണ് കണ്ണാണോ...
നിന്‍റെ കീര്‍ത്തികേട്ടിടാത്ത കാത് കാതാണോ....(2)
(സത്യനായകാ....)
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ത്ഥമേ
സാഗരത്തിന്‍ തിരയേ വെന്ന കര്‍മ്മ കാണ്ഡമേ....(2)
നിന്‍ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ...
നിന്‍റെ രാജ്യം വന്നുചേരും പുലരി എന്നാണോ....(2)
(സത്യനായകാ....3)


50.വിശ്വം കാക്കുന്ന നാഥാ

50.വിശ്വം കാക്കുന്ന നാഥാ
വിശ്വം കാക്കുന്ന നാഥാ..
വിശ്വൈക നായകാ..
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ
വിശ്വം കാക്കുന്ന നാഥാ
ആ..ആ..ആ..ആ...
1
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ (2)
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ
കാരുണ്യം എന്നില്‍ ചൊരിയേണമേ (വിശ്വം..)
2
അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം (2)
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ (വിശ്വം..)


49.വാനമ്പാടി പാടുമ്പോലെന്നുള്ളം

49.വാനമ്പാടി പാടുമ്പോലെന്നുള്ളം
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ (2)
1
കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം (2)
എന്‍ ജീവിതം പുണ്യം നേടുവാന്‍
നല്‍കൂ നല്‍‌വരം നീയേ ആശ്രയം (വാനമ്പാടി..)
2
കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം (2)
എന്‍ രക്ഷകാ എന്നില്‍ നിറയണേ
ഓരോ നിനവിലും ഓരോ നിമിഷവും (വാനമ്പാടി..)

48.വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍

48.വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍
വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍
വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ
സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ (2‌) (വഴിയരികില്‍..)
1
പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍
രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന് (വഴിയരികില്‍..)
2
അന്ധന്മാരന്നവന്‍റെ കാരുണ്യം തേടി
ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
പാപികളെ തേടി വന്ന നാഥനുണ്ടെന്ന്
ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന് (വഴിയരികില്‍..)


47.മോഹത്തിന്‍റെ തേരിലേറി പോകരുതേ

47.മോഹത്തിന്‍റെ തേരിലേറി പോകരുതേ
മോഹത്തിന്‍റെ തേരിലേറി പോകരുതേ
ലോകത്തിന്‍റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്‍റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്‍റെ..)
1
കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും
യോവിന്‍ തീരെ അവനണക്കും (2)
യോവിന്‍ തീരെ അവനണക്കും (മോഹത്തിന്‍റെ..)
2
തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (2)
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്‍റെ..)

46.ജറുസലേം നായകാ

46.ജറുസലേം നായകാ
ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ (2)
അലിവോലും ഈ കദം പതിയുന്നൂ കാതിലും
സാദരം നീ വരൂ യേശുവേ (ജറുസലേം..)
1
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ് (2)
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍ (ജറുസലേം..)
2
സകലജീവനും നാഥനായ്
മഹിതമാണ് നിന്‍ നാമവും (2)
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല്‍ വരം കനിവെഴും ഹൃത്തിനാല്‍ (ജറുസലേം..)

45.കൈ നീട്ടി നില്‍ക്കുന്ന

45.കൈ നീട്ടി നില്‍ക്കുന്ന
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ
എന്നെ വിളിക്കുന്ന യേശുനാഥാ
സാദരം എന്നെ സമര്‍പ്പിക്കുന്നു
തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു
ആനന്ദവും ആത്മദുഃഖങ്ങളും
കാഴ്ച വയ്ക്കുന്നു ഞാന്‍ ബലിയില്‍ (കൈ നീട്ടി..)
1
അള്‍ത്താര മുന്നില്‍ തിരുവോസ്തി മുന്നില്‍
അനുതാപമോടിതാ നില്‍പ്പൂ (2)
എന്‍ കൈകളെന്നും പാവനമാക്കൂ
ഹൃദയത്തില്‍ എന്നും വസിക്കൂ
അനുഗ്രഹിക്കൂ നാഥാ വേഗം (കൈ നീട്ടി..)
2
ഞാനറിയാത്തൊരു ലോകത്തു നിന്നും
കാരുണ്യം ചൊരിയും നാഥാ (2)
എന്‍ മനക്കണ്ണാല്‍ ഇന്നു ഞാന്‍ കാണും
ചൈതന്യമേറും നിന്‍ രൂപം
ഒരു നോക്കു കാണാന്‍ കനിയൂ (കൈ നീട്ടി..)


44.കൂടു വിട്ടോടിയ ആടിലൊരെണ്ണം

കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ (2) (കൂടു..)
കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍ (2)
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍ (2) (കൂടു..)
നൂറു നൂറാടുകള്‍ ദൂരത്ത്‌ പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ (2)
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിന്ന് നീയെന്‍റെ ചാരെയില്ലേ (2) (കൂടു..)

43.കുഞ്ഞിളം ഉമ്മ തരാന്‍

43.കുഞ്ഞിളം ഉമ്മ തരാന്‍
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2)
1
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..)
2
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു (2)
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)

42.ഒരിക്കലും മറക്കുവാന്‍ കഴിയാതെ

ഒരിക്കലും മറക്കുവാന്‍ കഴിയാതെ 
യേശുവിന്‍ സാന്ത്വനം മനസ്സില്‍ (2)
എത്രയോ ധന്യം എന്‍റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈക്കൊണ്ടു നീ
ജീവനില്‍ സ്നേഹമായ്‌ മാറി (ഒരിക്കലും..)
1
അപരാധങ്ങള്‍ മൊഴിയും ആധരം
അപദാനങ്ങള്‍ വാഴ്ത്തുകയായി (2)
തിരുനാമത്തിന്‍ നവചൈതന്യം
ഹൃദയം പടരുകയായ്‌
കാരുണ്യത്തിന്‍ പ്രഭയാല്‍
കരളില്‍ ഉദയം നല്‍കി (2) (ഒരിക്കലും..)
2
കര ചേര്‍ത്തെന്‍റെ ഉലയും തോണി
കദനക്കടലില്‍ അലയുമ്പോള്‍ (2)
നിരുപമമാകും തെളിനീരുറവായ്‌
നൊമ്പരമേകും വന്‍ മരുഭൂവില്‍
വാത്സല്യത്തോടരികില്‍
വിളിച്ചൂ കണ്ണീര്‍ മാറ്റി
വിളിച്ചെന്‍റെ കണ്ണുനീര്‍ മാറ്റി (ഒരിക്കലും..)


41.ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം

41.ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) -- ഇസ്രായേലിന്‍..
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്‌
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) -- ഇസ്രായേലിന്‍..
മനുജനായ്‌ ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലി കഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്‌
ഈ ഉലകത്തിന്‍ ജീവനായ്‌
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) -- ഇസ്രായേലിന്‍..


40.ആരും കൊതിക്കും നിന്‍റെ സ്നേഹം

ആരും കൊതിക്കും നിന്‍റെ സ്നേഹം 
അമ്മയെപ്പോലോമനിക്കും സ്നേഹം (2)
കാരുണ്യത്താലെന്നെ തേടും സ്നേഹമേ 
പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ
നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..)
കിന്നരവും തംബുരുവും മീട്ടീടാം
ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം
ഇന്നുമെന്നും ആനന്ദത്താല്‍ പാടാം
നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം
1
എന്നെ പേരുചൊല്ലി വിളിച്ചു നീ
നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)
ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ
നിന്‍റെ പുണ്യപാത തെളിച്ചു നീ
നേര്‍വഴിയില്‍ നയിച്ചു നീ
ഈശോയേ പാലകനേ
ഈശോയേ പാലകനേ (കിന്നരവും...)
2
നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും
എന്നെ മറന്നീടില്ല നീ (2)
പാപച്ചേറ്റില്‍ വീണകന്നീടിലും
നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും
എന്നെ കൈവെടിയില്ല നീ
മിശിഹായേ മഹൊന്നതനേ
മിശിഹായെ മഹൊന്നതനേ (കിന്നരവും...)


39.ആകാശം മാറും ഭൂതലവും മാറും


ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)
1
ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2)
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)
2
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2)
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)


Saturday, May 7, 2016

തരുന്നു നിന്‍ കൈകളില്‍ എന്നെ

തരുന്നു നിന്‍ കൈകളില്‍ എന്നെ
തിരു ഹിതം പോല്‍ പണിയണെ (2)
തരുന്നു എന്‍ ജീവന്‍ മുറ്റും
തിരു സേവക്കായി മെനയണെ (2)
( തരുന്നു നിന്‍ )
ഈ ലോകത്തിന്‍ ഭാരങ്ങളോ
ഈ ലോകത്തിന്‍ ചങ്ങലയോ (2)
നിന്നില്‍ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണെ (2)
( തരുന്നു നിന്‍ )
ഈ ലോകത്തിന്‍ മോഹങ്ങളോ
ഈ ലോകത്തിന്‍ ഇമ്പങ്ങളോ (2)
നിന്നില്‍ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണെ (2)
( തരുന്നു നിന്‍ )

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...