Sunday, May 8, 2016

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ
പാവനാത്മാവേ എഴുന്നള്ളീടണമേ (2)
കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍
തവശക്തി മാരിപോല്‍ നിറയ്ക്കണമേ
സല്‍ഫല-ദായകരാക്കണമേ (പാവനാത്മാവേ..)
1
മാരിപോല്‍ പെയ്തിറങ്ങണമേ
ഹൃത്തടങ്ങളിലേക്കൊഴുക്കണമേ (2)
മരുഭൂവാം ഈ ഹൃദയങ്ങളെ നീ
വിളനിലമായി മാറ്റണമേ (2) (പാവനാത്മാവേ..)
2
അഗ്നിയായ് ജ്വലിച്ചിറങ്ങണമേ
അധരങ്ങളെ നീ തഴുകണമേ (2)
സ്തോത്രത്തിന്‍ ധ്വനി നാവില്‍ നിന്നും
നിരന്തരമായ്‌ ഉയര്‍ത്തണമേ (2) (പാവനാത്മാവേ..)
3
ശിഷ്യരില്‍ പകര്‍ന്ന ദാനങ്ങള്‍
വീണ്ടുമീ ജനത്തിനു നല്‍കണമേ (2)
ആത്മാവിന്‍ ഫലം പകരുവോരായ്
ദാസരെ നീ അയക്കണമേ (2) (പാവനാത്മാവേ..)
116th Maramon Convention Songs 2011


58.ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌

58.ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌
ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌
ആത്മാവിന്‍ മാരിയാല്‍ നനച്ചിടണേ
ആദ്യസ്നേഹം നിലനിര്‍ത്തിടാനായ്‌
ആത്മദാനത്താല്‍ നിറയ്ക്കേണമേ..
പരിശുദ്ധാത്മാവില്‍ നിറഞ്ഞാല്‍
നിങ്ങളെന്‍ സാക്ഷികളാകും
ഭൂമിയില്‍ എല്ലായിടത്തും
നിങ്ങളെന്‍ സാക്ഷികളാകും
1
പാപത്തിന്‍ അനര്‍ത്ഥങ്ങള്‍ അറിയാന്‍
നീതിയിന്‍ ബോധം ഉണരാന്‍
ന്യായവിധിയുടെ അറിവുകളേകാന്‍
പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)
2
വചനത്തില്‍ വേരൂന്നിവളരാന്‍
ആത്മാവിനെ അനുസരിക്കാന്‍
വരം ഞങ്ങള്‍ക്കെന്നും ലഭിച്ചിടുവാന്‍
പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)
3
യേശുവിന്‍ സാക്ഷിയായ്‌ തീരാന്‍
സ്നേഹത്തിന്‍ സാക്ഷ്യമായ്‌ മാറാന്‍
ജീവന്‍ നമ്മിലേക്ക്‌ പകര്‍ന്നീടുവാന്‍
പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)
Maramon Convention Songs 2013


59.ദു:ഖത്തിന്റെ പാന പാത്രം

59.ദു:ഖത്തിന്റെ പാന പാത്രം
ദു:ഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടത് വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍
ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ് നേഹിക്കുന്നു
കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായി തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍
ലോക സൌഖ്യമെന്തു തരും
ആത്മക്ലേശമതിന്‍ ഫലം
സൌഭാഗ്യമുള്ളാത്മ ജീവന്‍
കഷ്ടതയില്‍ വര്‍ദ്ധിക്കുന്നു
ജീവനത്തിന്‍ വമ്പു വേണ്ട
കാഴ്ചയുടെ ശോഭ വേണ്ട
കൂടാരത്തില്‍ മൂടി പോലെ
ക്രൂശിന്‍ നിണം മാത്രം മതി
ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേരും കെരൂബികള്‍
കൂടാരത്തിന്‍ അകത്തുണ്ട്
ഷെക്കെയ്നായുമുണ്ടവിടെ
ഭക്തന്മാരാം സഹോദരര്‍
വിളക്കുപോല്‍ കൂടെയുണ്ട്
പ്രര്‍ത്ഥനയിന്‍ ധൂപമുണ്ട്
മേശമേല്‍ എന്‍ അപ്പമുണ്ട്
പ്രാകാരത്തില്‍ എന്റെ മുന്‍പില്‍
യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠം അവനത്രെ
എന്നുമെന്റെ രക്ഷയവന്‍
ദിനം തോറും പുതുക്കുന്ന
ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛ ജലം വച്ചിട്ടുള്ള
പിച്ചള തൊട്ടിയുമുണ്ട്
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്ന്‍ കാണാം എന്നെ ഉള്ളൂ
രചന: സാധു കൊച്ചുകുഞ്ഞു ഉപദേശി



57ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

57ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
നാവിനാലവനെ നാം ഘോഷിക്ക !
അവനത്രേ എന്‍ പാപഹരന്‍ 
തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു ..
താഴ്ചയില്‍ എനിക്കവന്‍ തണലേകി
താങ്ങി എന്നെ വീഴ്ചയില്‍ വഴിനടത്തി
തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍
കരകാണാതാഴിയില്‍ വലയുവോരേ
കരുണയെ കംക്ഷിക്കും മൃതപ്രായരേ
വരികവന്‍ ചാരത്തു ബന്ധിതരേ
തരുമവന്‍ കൃപ മന:ശാന്തിയതും
നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കുന്നതിസന്തോഷത്താല്‍


56.ഇത്രമാം സ് നേഹമേകുവാന്‍

ഇത്രമാം സ് നേഹമേകുവാന്‍
എന്തു നീ കണ്ടെന്നില്‍ ദൈവമേ
അങ്ങെന്‍ ജീവിതത്തിലേകിയ
നന്മകള്‍ ഓര്‍ക്കുകില്‍
വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ..
നേരിടും വേളയില്‍ സാന്ത്വന മായി നീ
കൂരിരുള്‍ പാതയില്‍ നല്‍ വഴി കാട്ടി നീ
താഴ്ചയില്‍ തങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു
ദു:ഖങ്ങള്‍ ഏറിടും പാരിലെ യാത്രയില്‍
ബന്ധുക്കള്‍ കൈവിടും സ് നേഹിതര്‍ മാറിടും
ക്രൂശിലെ സ് നേഹമേ എന്നുമെന്‍ ആശയേ
രചന, സംഗീതം: ജോസ് ജോര്‍ജ്


55.ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ്‌ നാം

.ഇഹത്തിലെ ദുരിതങ്ങള്‍ തീരാരായ്‌ നാം
പരത്തിലേക്കുയരും നാള്‍ വരുമല്ലോ
വിശുദ്ധന്മാരുയിര്‍ക്കും പറന്നുയരും
വേഗം വന്നിടും കാന്തന്റെ മുഖം കാണ്മാന്‍
വാനസേനയുമായ് വരും പ്രിയന്‍
വാന മേഘെ വരുമല്ലോ
വരവേറ്റം സമീപമായ്‌ ഒരുങ്ങുക സഹജരെ
സ്വര്‍ഗീയ മണാളനെ എതിരേല്‍പ്പാന്‍
അവര്‍ തന്റെ ജനം, താന്‍ അവരോട് കൂടെ
വസിക്കും, കണ്ണീരെല്ലാം തുടച്ചിടും താന്‍
മൃത്യുവും ദു:ഖവും മുറവിളിയും
നിന്ദ കഷ്ടതയും ഇനി തീണ്ടുകില്ല
കൊടുംകാറ്റലറി വന്നു കടലിളകീടിലും
കടലലകളില്‍ എന്നെ കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി
തന്റെ വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ


54.ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
എന്റെ പാപഭാരമെല്ലാം
തന്റെ ചുമലില്‍ ഏറ്റു കൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്റെ യേശു എത്ര നല്ലവന്‍
എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍
മനോഭാരത്താല്‍ അലഞ്ഞു
മനോവേദനയാല്‍ പിടഞ്ഞു
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍
രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
ശോക വേളയില്‍ ആശ്വാസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്റെ യേശു എത്ര വല്ലഭന്‍
ഒരുനാളും കൈവിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്‍
എന്റെ യേശു വന്നിടുമ്പോള്‍
തിരുമാര്‍വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍
രചന: ഗ്രഹാം വര്‍ഗീസ്‌


60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...