Sunday, July 6, 2014

26.ഒന്നുമില്ലായ്മയില്‍












26.ഒന്നുമില്ലായ്മയില്‍
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ് നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ..
നിന്‍ മഹാ കൃപയ്ക്കായ്‌
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു -
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പാടുകള്‍ നീച മരണവും ... (നിന്‍ മഹാ)
മോചനം വീണ്ടും ജനനവും
നീച പാപിയെന്മേല്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ)
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണി പോലെ കാക്കുന്നു നീ... (നിന്‍ മഹാ)
നാശമില്ലാത്തവകാശാവും
യേശുവിന്‍ ഭാഗ്യ സന്നിധിയില്‍
നീതിയിന്‍ വാടാ മുടികളും
നിന്‍ മക്കള്‍ക്ക്‌ സ്വര്‍ഗെ ലഭിക്കും









No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...