Sunday, July 6, 2014

25.ആരാധനയ്ക്ക് യോഗ്യനെ



25.ആരാധനയ്ക്ക് യോഗ്യനെ
ആരാധനയ്ക്ക് യോഗ്യനെ
നിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാ
ആഴിയുമൂഴിയും നിര്‍മ്മിച്ച നാഥനെ
ആത്മാവില്‍ ആരാധിക്കും - കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടും ഞാന്‍
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെ
പാണിയാല്‍ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവില്‍ ആരാധിക്കും
വാഗ്ദത്തം പോലെ നിന്റെ സന്നിധാനെ
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
മദ്ധ്യേ വന്നനുഗ്രഹം ചെയ്തിടാം എന്നുര
ചെയ്തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കൊസിന്‍ മാളികയില്‍
നിന്നാവി പകര്‍ന്ന പോല്‍ നിന്‍ ദാസര്‍ മദ്ധ്യത്തില്‍
നിന്‍ ശക്തി അയച്ചിടുക നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും







No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...