Sunday, July 6, 2014

24.അതാ കേള്‍ക്കുന്നു ഞാന്‍


24.അതാ കേള്‍ക്കുന്നു ഞാന്‍
അതാ കേള്‍ക്കുന്നു ഞാന്‍ ..
ഗതസമന തോട്ടത്തിലെ..
പാപി എനിക്കായ് നൊന്തലറിടുന്ന
പ്രിയന്റെ ശബ്ദമത് ..
ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ...
പ്രാണവേദനയിലായ് രക്തം വിയര്‍ത്തവനായ്
എന്‍ പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ..
അപ്പാ, ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
എന്നെയും തന്നെപ്പോലെ മാറ്റും ഈ മാസ്നേഹത്തെ
എണ്ണി എണ്ണി ഞാന്‍ ഉള്ളം നിറഞ്ഞെല്ലാ -
നാളും പുകഴ്ത്തിടുമേ

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...