Sunday, July 6, 2014
26.ഒന്നുമില്ലായ്മയില്‍
26.ഒന്നുമില്ലായ്മയില്‍
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ് നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ..
നിന്‍ മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു -
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പാടുകള്‍ നീച മരണവും ... (നിന്‍ മഹാ)
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ് നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ..
നിന്‍ മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു -
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പാടുകള്‍ നീച മരണവും ... (നിന്‍ മഹാ)
മോചനം വീണ്ടും ജനനവും
നീച പാപിയെന്മേല്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ)
നീച പാപിയെന്മേല്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ)
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണി പോലെ കാക്കുന്നു നീ... (നിന്‍ മഹാ)
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണി പോലെ കാക്കുന്നു നീ... (നിന്‍ മഹാ)
നാശമില്ലാത്തവകാശാവും
യേശുവിന്‍ ഭാഗ്യ സന്നിധിയില്‍
നീതിയിന്‍ വാടാ മുടികളും
നിന്‍ മക്കള്‍ക്ക് സ്വര്‍ഗെ ലഭിക്കും
യേശുവിന്‍ ഭാഗ്യ സന്നിധിയില്‍
നീതിയിന്‍ വാടാ മുടികളും
നിന്‍ മക്കള്‍ക്ക് സ്വര്‍ഗെ ലഭിക്കും
25.ആരാധനയ്ക്ക് യോഗ്യനെ
25.ആരാധനയ്ക്ക് യോഗ്യനെ
ആരാധനയ്ക്ക് യോഗ്യനെ
നിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാ
ആഴിയുമൂഴിയും നിര്‍മ്മിച്ച നാഥനെ
ആത്മാവില്‍ ആരാധിക്കും - കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടും ഞാന്‍
നിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാ
ആഴിയുമൂഴിയും നിര്‍മ്മിച്ച നാഥനെ
ആത്മാവില്‍ ആരാധിക്കും - കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടും ഞാന്‍
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെ
പാണിയാല്‍ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവില്‍ ആരാധിക്കും
പാണിയാല്‍ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവില്‍ ആരാധിക്കും
വാഗ്ദത്തം പോലെ നിന്റെ സന്നിധാനെ
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
മദ്ധ്യേ വന്നനുഗ്രഹം ചെയ്തിടാം എന്നുര
ചെയ്തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
മദ്ധ്യേ വന്നനുഗ്രഹം ചെയ്തിടാം എന്നുര
ചെയ്തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കൊസിന്‍ മാളികയില്‍
നിന്നാവി പകര്‍ന്ന പോല്‍ നിന്‍ ദാസര്‍ മദ്ധ്യത്തില്‍
നിന്‍ ശക്തി അയച്ചിടുക നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
മര്‍ക്കൊസിന്‍ മാളികയില്‍
നിന്നാവി പകര്‍ന്ന പോല്‍ നിന്‍ ദാസര്‍ മദ്ധ്യത്തില്‍
നിന്‍ ശക്തി അയച്ചിടുക നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
24.അതാ കേള്‍ക്കുന്നു ഞാന്‍
24.അതാ കേള്‍ക്കുന്നു ഞാന്‍
അതാ കേള്‍ക്കുന്നു ഞാന്‍ ..
ഗതസമന തോട്ടത്തിലെ..
പാപി എനിക്കായ് നൊന്തലറിടുന്ന
പ്രിയന്റെ ശബ്ദമത് ..
ഗതസമന തോട്ടത്തിലെ..
പാപി എനിക്കായ് നൊന്തലറിടുന്ന
പ്രിയന്റെ ശബ്ദമത് ..
ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ...
ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ...
പ്രാണവേദനയിലായ് രക്തം വിയര്‍ത്തവനായ്
എന്‍ പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ..
എന്‍ പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ..
അപ്പാ, ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
എന്നെയും തന്നെപ്പോലെ മാറ്റും ഈ മാസ്നേഹത്തെ
എണ്ണി എണ്ണി ഞാന്‍ ഉള്ളം നിറഞ്ഞെല്ലാ -
നാളും പുകഴ്ത്തിടുമേ
എണ്ണി എണ്ണി ഞാന്‍ ഉള്ളം നിറഞ്ഞെല്ലാ -
നാളും പുകഴ്ത്തിടുമേ
Subscribe to:
Posts (Atom)
60.പാവനാത്മാവേ എഴുന്നള്ളീടണമേ
60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...

-
മനസ്സിന്റെ ആശകള്‍ ഇലപോലെ കൊഴിഞ്ഞിടാന് ഞാനെന്തു പിഴ ചെയ്തു എന്റെ കര്‍ത്താവേ നേര്‍വഴിയെ പോയിട്ടും പിഴയേറ്റു വാങ്ങുന്നു നിന്ദകള്‍ സഹിച്ചീടു...
-
അവന് ആര്‍ക്കും കടക്കാരനല്ല അവനാര്‍ക്കും ബാദ്ധ്യത അല്ല അവനൊപ്പം പറയാന്‍ ആരുമേയില്ല അവനേപ്പോല്‍ ആരാധ്യനില്ല....(2) [ഹാ..ഹാ...ഹാ...ഹാ...ലേ...
-
57ജീവന്റെ ഉറവിടം ക്രിസ്തുവത്രേ ജീവന്റെ ഉറവിടം ക്രിസ്തുവത്രേ നാവിനാലവനെ നാം ഘോഷിക്ക ! അവനത്രേ എന്‍ പാപഹരന്‍ തന് ജീവനാലെന്നെയും വീണ്ടെടു...