Sunday, April 6, 2014

13.സാധുവെന്നെ കൈ വിടാതെ-



13.സാധുവെന്നെ കൈ വിടാതെ-
സാധുവെന്നെ കൈ വിടാതെ-
നാഥനെന്നും നടത്തിടുന്നു
കണ്ണുനീരിന്‍ താഴ് വരയില്‍
കരയുന്ന വേളകളില്‍
കൈവിടില്ലെന്‍ കര്‍ത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും
കൊടും കാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ്‌
വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്‌
വേല ചെയ് തെന്‍ നാള്‍കള്‍ തീര്‍ന്ന്
വീട്ടില്‍ ചെല്ലും ഞാനൊടുവില്‍

രചന: ചാള്‍സ് ജോണ്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌








www.facebook.com/MalayalamChristianSuvisheshaGanangalLyrics

No comments:

Post a Comment

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...