Song No.1
എല്ലാം നന്മക്കായ് എന്‍റെ നന്മക്കായ്
എന്‍റെ ദൈവം നല്കീടുന്നതെല്ലാം നന്മക്കായ്
സ്വർഗത്തിൽ നിന്നെൻ ചാരെ വന്നവൻ
പ്രാണൻ തന്നെന്നെ വീണ്ടെടുത്തവൻ
ദോഷമായിട്ടോന്നുമെന്‍റെ താതൻ ചെയ്കില്ല
പ്രതീക്ഷകൾ പലതും തകർന്നീടുംപോൾ
പ്രതികൂലം അനവധി ഉയർന്നീടുംപോൾ
സഹനത്തിൻ കയ്പുനീർ കുടിചെന്നാലും
മാറായെ മാധുര്യമാക്കിടും താൻ
ക്രൂശിനെ ശേഷം ഒരുയിർപ്പുള്ളതാൽ
അനന്തരം മഹത്വത്തിൻ കിരീടമുണ്ട്
മണ്‍കൂടാരം തകർന്നുടഞ്ഞെന്നാലും
കൃപയിനത്യന്ത നിക്ഷേപമുണ്ട്
Song No.2
എല്ലാം നന്മക്കായ് എന്‍റെ നന്മക്കായ്
എന്‍റെ ദൈവം നല്കീടുന്നതെല്ലാം നന്മക്കായ്
സ്വർഗത്തിൽ നിന്നെൻ ചാരെ വന്നവൻ
പ്രാണൻ തന്നെന്നെ വീണ്ടെടുത്തവൻ
ദോഷമായിട്ടോന്നുമെന്‍റെ താതൻ ചെയ്കില്ല
പ്രതീക്ഷകൾ പലതും തകർന്നീടുംപോൾ
പ്രതികൂലം അനവധി ഉയർന്നീടുംപോൾ
സഹനത്തിൻ കയ്പുനീർ കുടിചെന്നാലും
മാറായെ മാധുര്യമാക്കിടും താൻ
ക്രൂശിനെ ശേഷം ഒരുയിർപ്പുള്ളതാൽ
അനന്തരം മഹത്വത്തിൻ കിരീടമുണ്ട്
മണ്‍കൂടാരം തകർന്നുടഞ്ഞെന്നാലും
കൃപയിനത്യന്ത നിക്ഷേപമുണ്ട്
Song No.2
യാഹെ നീയെൻ ദൈവം
നിന്നെ ആരാധിപ്പാൻ വരുന്നു ഞങ്ങൾ
നിൻ തിരു സന്നിധിയിൽ
ഇഹപരമതിൽ അടങ്ങാത്ത നിന്നെ
വാഴ്ത്തിടുന്നേരം വരിക വരിക
കൃപമാരിപോൽ ചൊരിക
കുരികിലും മീവലും
ഒരു വീടും കൂടും കണ്ടതുപോൽ
യാഹെ നിൻ യാഗപീഠമതിൽ
അഭയമരുളു അനുഗ്രഹിക്കു
പാപത്തിൽ മൃതരവർ പുതു ജീവൻ
പ്രാപിച്ചുണർന്നിടുവാൻ
കൃപയാം ധനം മണ്പാുത്രങ്ങളിൽ
കരുണ കടലേ നിറക്കണമെ
Song No.3
മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരോത്തു ജീവിച്ചാലും
വാനവ രാജ്യത്തെ വാരോളി കണ്ടാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം
പാരിലെനിക്കുള്ള സമ്പത്ത് സർവവും
പങ്കിട്ടു പാവങ്ങൾകേകിയാലും
തീക്കുണ്ടിൽ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം
സ്നേഹത്തിൽ ഇന്നു നാം ചെയ്യുന്നതൊക്കെയും
നിത്യ സമ്മാനം പകർന്നു നല്കും
മർത്യർക്ക് ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചു വയ്ക്കും
Song No.4
വേദനയാൽ പിടയുമെൻ ആത്മാവിനെ
പിതാവേ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു
അറിയാതെ ചെയ്തുപോയൊരപരാധങ്ങൾ
പിതാവേ നീ ഇവരോട് പൊറുക്കേണമേ
ബത് ലഹേം മുതൽ ഇന്ന് കാൽവരി മലയിലോളം
ഓരോ നിമിഷവും നിൻ തിരു ഹിതം ഞാൻ പൂർത്തിയാക്കി
നിന്ദനങ്ങളും ഉഗ്രമായ പീഡനങ്ങളും
മർത്യ പാപം തീർക്കുവാനായ് ഏറ്റുവാങ്ങി
അവശരേയും ആർത്തരേയും ഉയർത്താൻ വന്നു
ദരിദ്രർക്കു സുവിശേഷം പകരുവാൻ വന്നു
നന്മ ചെയ്തു നാടുനീളെ സഞ്ചരിച്ചു ഞാൻ
നന്ദിയായവരേവമെന്നെ ക്രൂശിലേറ്റി
Song.No.5
യേശുവേ സർവ്വേശ സൂനുവെ
വിശ്വ പ്രകാശമേ നീ നയിക്ക
ക്രിസ്തുവേ വേദാന്ത കാതലേ
ശൂന്യമെൻ മാനസം നീ നിറയ്ക്കു
നീർച്ചാലുകൾ തേടിവരും
മാൻപേടപോൽ ഞാൻ വരുന്നു
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹമായ് ഞാൻ വരുന്നു
വാനിലെ മാധുര്യ സിന്ധു നീ
ആനന്ദ തേൻ പുഴ ഇന്നൊഴുക്കു
നീയല്ലോ ജീവൻ നീയല്ലൊ സത്യം
നീതാൻ പ്രകാശം യേശു മഹേശാ
ജീവ ദാതാ സ്നേഹ രാജാ
ആത്മ നാഥാ നീ വരിക
എന്നിൽ വസിക്കു എന്നെ നയിക്കു
നിന്നിൽ ഞാൻ എന്നെന്നും ഒന്നായ് ഭവിപ്പൂ
Song No.6
സ്നേഹ സ്വരൂപാ തവദർശനം
ഈ ദാസരിൽ നീ ഏകിടു
പരിമളമിയലാം ജീവിത മലരിൻ
അനുഗ്രഹ വർഷം ചൊരിയേണമേ ചൊരിയേണമേ
മലിനമായ ഈ മണ്‍ കുടമങ്ങേ
തിരുപാത സന്നിധിയിൽ
അർച്ചന ചെയ്തിടും ദാസരിൽ നാഥാ
കൃപയേകിടു കൃപയേകിടു
ഹൃത്തിൻ മാലിന്യം നീക്കിടു നീ
മരുഭൂമിയാം ഈ മാനസം തന്നിൽ
നിൻ ഗേഹം തീർത്തിടുക
നിറഞ്ഞിടുകെന്നിൽ എൻ പ്രിയ നാഥാ
പോകരുതേ പോകരുതേ
നിന്നിൽ ഞാനെന്നും ലയിചിടട്ടെ
Song No.7
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മ നാഥൻ മുട്ടിയെന്നെ വിളിക്കുന്നു വിളിക്കുന്നു
ദൈവപുത്രൻ കുരിശേന്തി കാൽകുഴഞ്ഞു
പാപിയാമെന്നെ തേടി ഇന്നു വന്നീടുന്നു വന്നീടുന്നു
മോദമെന്നിൽ ത്യാഗമെന്നിൽ പങ്കുചേരാൻ
നാഥനെന്നെ സ്നേഹമോടെ വിളിക്കുന്നു
ദുഃഖ സാഗര ജീവിതത്തിൽ അലയുമ്പോൾ
ദിവ്യ രാജൻ ശാന്തി തൂകാൻ വന്നീടുന്നു
സ്നേഹരാജൻ എന്നിലിന്നു അണയുമ്പോൾ
ഹൃദയ വീണ കമ്പിയെല്ലാം തുടിക്കുന്നു
സർവ്വ ലോക രാജനേശു എന്നിൽ വാഴും
ഞങ്ങളിന്നു ജീവിതത്തിൽ ഒത്തു ചേർന്നു
Song No.8
എൻ മനോഫലകങ്ങളിൽ
നിൻറെ കല്പനയോടെയി
ജീവിതമാം സീനായ് മാമലയിൽ
എരിതീ ചെടിയായ് വളരേണമേ യഹോവേ
മോശയാൽ യഹൂദരിൽ
മോചനം ചൊരിഞ്ഞവനെ
മനസിലെ മരുവിലും
സമാഗമന കൂടാരവുമായ്
നില്പു നിൻ മുന്നിൽ ഞാൻ
എൻറെ പാപമകറ്റണമേ
എൻറെയീ ശരീരവും ജീവനും പൊതിഞ്ഞിടുവാൻ
മുകളിൽ നീ മുകിലുപോൽ
പറന്നോഴുകണേ ഈ മരുഭൂവിൽ
പാറയിൽ വെള്ളമായ്
എൻറെ ദാഹം തീർക്കണമേ
Song No.9-Psalms 133
ഏക മനസ്സായ് സോദരരെന്നും
വാഴുവതെത്ര മോഹനം
ഒരുമിച്ചെന്നും ദൈവ സ്തുതികൾ
പാടുവതെത്ര സുന്ദരം
അഹരോൻ അണിയും വസ്ത്രം തന്നിൽ
വീഴും തൈലം പോലെയും
സീയോൻ പർവ്വത മുകളിൽ പെയ്യും
മഞ്ഞു കണങ്ങൾ പോലെയും
ഹെർമോണ്‍ താഴ്വര തന്നിൽ വീശും
കുഞ്ഞിളം തെന്നൽ പോലവേ
ദൈവാനുഗ്രഹ ധാരയുമനന്ത
ജീവനുമുണരും അവിടെന്നും
Song No.10
ഞാൻ നല്കും സ്നേഹമെന്നും അചഞ്ചലമല്ലോ
ഞാൻ എന്നും രക്ഷകനായ് കൂടെയുണ്ടല്ലോ
മറക്കില്ലൊരു നാളിലും ഓമനയാം നിന്നെ
മലകൾ അകന്നു പോയാലും
കുന്നുകൾ നിരന്നു പോയാലും
ഭയപ്പെടേണ്ട എന്നുടെ സ്നേഹം
അകലുകയില്ല നീയെൻ സ്വന്തമല്ലേ
അമ്മിഞ്ഞപ്പാൽ നുകരും കുഞ്ഞിനെ അമ്മ മറക്കുമോ
തൻ കുഞ്ഞിനോടവൾ കരുണ കാണിക്കില്ലയോ
അവൾ നിന്നെ വെടിഞ്ഞാലും ഞാൻ നിന്നെ മറക്കില്ല
എൻ കൈവെള്ളയിൽ നിൻ രൂപം ഞാൻ
രേഖപ്പെടുത്തുന്നു നീയെൻ സ്വന്തമല്ലേ
അഗ്നിയിലൂടെ നടന്നാൽ നിനക്ക് പൊള്ളലേൽക്കില്ല
വൻ കര തന്നിൽ നീ മുങ്ങാതെ കാത്തിടുന്നു ഞാൻ
ലോകം കല്ലെറിയുംപോഴും ഞാനെൻ സ്നേഹം ചൊരിഞ്ഞീടും
നിന്നുടെ കണ്ണീർ കാണും നേരം
എൻ മനം നൊന്തിടുന്നു നീയെൻ സ്വന്തമല്ലേ
Song No.11
ജീവിതത്തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായ് വന്നവനേശു
ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവനേശു
വേദനയിൽ ഞാൻ അമർന്നപ്പോൾ ആശ്വാസം തന്നതേശു
യാതനയെല്ലാമാനന്ദമായ് എന്നിൽ തീർത്തവനേശു
എൻറെ ഘോര ദുരിതങ്ങളെല്ലാം നന്മയായ് മാറ്റിയതേശു
എന്നുമെന്നും തൻ കൈകളിൽ എന്നെ കാത്തവനേശു
കുരിശു ചുമന്നു തളർന്നപ്പോൾ താങ്ങി നടത്തിയതേശു
മിത്രങ്ങൾ പോലും ത്യജിച്ചിടുമ്പോൾ അഭയം നല്കുന്നതേശു
പാപചേറ്റിൽ വീണലഞ്ഞപോൾ മോചനമേകിയതേശു
ക്ലേശങ്ങളിൽ മുങ്ങി താഴുമെന്നെ കോരിയെടുത്തവനേശു
Song No.12
ഏഴു തിരിയിട്ട വിളക്കാണെൻ ഹൃദയം
എണ്ണ തീരാത്ത വിളക്കാണെൻ ഹൃദയം
ഏതു നേരവും കാത്തിരിപ്പൂ
യേശുവേ നിൻ വരവേല്പിനായ്
മണ്‍കുടിലിത് നിൻ കൃപാവരം മാളിക വീടാകും
ഇതിൽ നീ വരുമ്പോഴെൻ ജീവിതമിന്നൊരു
മധുരോൽസവമാകും വരൂ വരൂ
ആത്മ നാഥാ വരൂ വരൂ ജീവ നാഥാ
തന്ത്രികളിതിൽ നിൻ ദയാമൃതം സംഗീതം പകരും
ഇതിൽ നിൻ വിരലോടും നേരത്തുണരും
സങ്കീർത്തന ധാര വരൂ വരൂ
ആത്മ നാഥാ വരൂ വരൂ ജീവ നാഥാ
Song No.13
പരിത്രാണകനാം ഈശോ പോരുക
മമ മാനസ പൂവാടിയിൽ പോരുക
ദിവ്യ സ്നേഹാഗ്നി വീശി എന്നിൽ വാഴുക
സുര ദീപ്തി ചിന്തി എന്നും വാഴുക
മുൾമുടി ചൂടി പൊൻ കുരിശേന്തി
കാൽവരിയേറിയ നാഥാ
നിൻ മേനി പിളർന്നു ചോര ഒഴുകി
നര രക്ഷ നേടിയ കഥയോർത്തു
സുര പീയൂഷമിന്നുമെനിക്കേകുക
നവ ജീവിതത്തിൻ പാത നീ കാട്ടുക
ദിവ്യ സ്നേഹാഗ്നി വീശി എന്നിൽ വാഴുക
സുര ദീപ്തി ചിന്തി എന്നും വാഴുക
പൂവാടിയും തവ പൂവനമതിനെ
പുതുമുല്ലയായ് ഞാൻ തീർന്നിടുവാൻ
പാരിന്നു ഭാവുക ദീപവുമായ്
മിന്നുന്ന നിന്നെ കണ്ടിടുവാൻ
വരമേകിടണേ യേശു നായകാ
മമ മാനസത്തിൽ വീണമീട്ടും ഗായകാ
ദിവ്യ സ്നേഹാഗ്നി വീശി എന്നിൽ വാഴുക
സുര ദീപ്തി ചിന്തി എന്നും വാഴുക
Song No.14
തിരുവോസ്തിയായ് എന്നിൽ അണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാൻ വരുന്നു
സ്നേഹം എന്റെ ഈശോ
ഇത്ര ചെറുതാകാൻ എത്ര വളരേണം
ഇത്ര സ്നേഹിക്കാൻ എന്തു വേണം
നോവിച്ച നാവിലല്ലേ നാഥൻ
സ്നേഹത്തിൻ കൂദാശ ഏകി
നിന്ദിച്ച മാനസത്തിൽ നീ
കാരുണ്യ തീർത്ഥവുമായ്
ഇത്ര ചെറുതാകാൻ എത്ര വളരേണം
ഇത്ര സ്നേഹിക്കാൻ എന്തു വേണം
ക്രൂശിച്ച കയ്യിലല്ലേ നാഥൻ
ജീവൻറെ മന്ന തന്നു
കോപിച്ച മാനസത്തിൽ നീ
സ്നേഹാഗ്നി ജ്വാലയുമായ്
ഇത്ര ചെറുതാകാൻ എത്ര വളരേണം
ഇത്ര സ്നേഹിക്കാൻ എന്തു വേണം
Song No.15
ആരാധനക്കേറ്റം യോഗ്യനായവനെ
അനശ്വരനായ തമ്പുരാനേ
അങ്ങേ സന്നിധിയിൽ അർപ്പിക്കും
ഈ കാഴ്ചകൾ
അവിരാമം ഞങ്ങൾ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന
ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ
ഈശോയെ നിൻ ദിവ്യ രൂപം
ഈ കൊച്ചു ജീവിതം ഏകുന്നു ഞാൻ
ഈ ബലിവേദിയിൽ എന്നും
അതിമോദം ഞങ്ങൾ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന
ഈ നിമിഷം നിനക്കേകിടാനായ്
എൻ കയ്യിൽ ഇല്ലൊന്നും നാഥാ
പാപവും എന്നുടെ ദുഃഖങ്ങളും
തിരു മുമ്പിൽ ഏകുന്നു നാഥാ
അതിമോദം ഞങ്ങൾ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന
Song No.16
കരയല്ലെ നീയെൻറെ മകനല്ലെ നീയെൻറെ മകളല്ലേ
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലേ
എന്റെ നെഞ്ചിലെ സ്നേഹത്താൽ പൊതിയുമ്പോൾ
നിന്റെ ദുഖങ്ങൾ മായുകില്ലേ
നീയറിയാതെ നിദ്രയിൽ പോലും
കൂടെയിരുന്നു ഞാൻ കാവലാകാം
നീയകിന്നീടുന്ന നേരത്തു ഞാൻ നിന്റെ
നിഴലായ് കൂടെ വരാം
ഉള്ളിൽ കുളിരായ് പെയ്തിറങ്ങാം
നീയെനിക്കേകും മുറിവുകളെല്ലാം
മറന്നു ഞാൻ നിന്നെയും കാത്തിരിക്കാം
നീറുന്ന നെഞ്ചിലെ സാന്ത്വനമായ്
നിന്റെ തണലായ് ചേർന്നിരിക്കാം
എന്നും ഇടയന്റെ മനമോടെ ഞാൻ
Song No.17
ആരാധിക്കുന്നു യേശുവേ നിനക്കായിരം ആരാധനാ
സ്തുതി ഗീതം പാടും നാവിൽ എന്നും നിൻ
തിരുനാമം പകരും തിരുമധുരം
നിന്നെ വാഴ്ത്തും ആയിരം നാവുകൾ
നിൻ സ്തുതി പാടിടുന്നു
അധരങ്ങളിൽ നിന്നും അവിരാമമെന്നും
നിൻ അപദാനം നാഥാ ഉയരുന്നു
യേശു നാഥാ ഏകിടാം നന്ദിതൻ
നറുമലർ മാല്യങ്ങളും
ചൊരിയേണമേ അങ്ങേ വരദാന വർഷം
ചിന്മയ രൂപാ കരുണാ മയനേ
Song No.18
ക്രൂശിലെന്നെ തേടി വന്ന സ്നേഹമേ
ക്രൂശിൻ പാത കാട്ടി തന്ന നാഥനേ
വീണ്ടെടുപ്പിൻ വില നൽകി വീണ്ടെടുത്ത
വീണ്ടും വരുന്ന യേശു നാഥനേ
പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുമേ
പൂർണ്ണ മനസോടെ ഞാൻ സ്തുതിച്ചീടുമേ
പൂർണ്ണ ശക്തിയോടെ ഘോഷിച്ചീടുമെ
എന്നെ വീണ്ടെടുത്ത യേശു നാഥനേ
പാവനമാം നിണം ചിന്തി വീണ്ടെടുത്ത
പാവനമാം പാത കാട്ടി തന്ന നാഥനേ
പാർത്തലത്തിൽ എൻ ജീവിത നാൾകളെല്ലാം
പാവനമോടെ ഞാൻ ആരാധിക്കുമേ
വാഗ്‌ദത്തങ്ങൾ തന്ന യേശു നാഥനേ
വാഗ്‌ദതത്തിൽ വിശ്വസ്തനം ദേവനേ
വാനം ഭൂമി മാറിയാലും മാറാത്ത
വാക്കു തന്ന യേശുവേ ആരാധിക്കുമേ
വേഗം വരുമെന്നുരച്ച പോയതൻ
വീണ്ടെടുപ്പു നാളമേറ്റ ആസന്നമായ്
വീണ്ടെടുക്കപ്പെട്ട കൂട്ടരൊടൊത്തു ഞാൻ
വീണ്ടെടുപ്പിൻ ഗാനത്താൽ ആരാധിക്കുമേ
Song No.19
നീ എൻ സങ്കേതം നീ എൻ കോട്ടയും
നീ എൻ സർവ്വവും യേശുവേ ...
ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ
ആത്മാവിൽ ഞാൻ ആരാധിച്ചീടും
കീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ
എനിക്കായി തകർന്നവനെ
സാധ്യതകളും അസ്തമിച്ചാലും
അന്ധകാരമെന്നെ തളർത്തിയാലും (2)
യേശു എന്റെ പക്ഷത്തുണ്ടെങ്കിൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
വിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻ
യേശുനാമം ജയം എനിക്ക് (കീർത്തിച്ചിടും....)
എൻ രോഗശയ്യയിൽ നല്ല വൈദ്യനായി
സൗഖ്യമേകിടും യേശുവല്ലയോ
മരണപാശങ്ങൾ വലച്ചിടുമ്പോൾ
ഉയർത്തവൻ കരുതീടും കണ്മണി പോലെ
നിന്നാൽ അസാധ്യമായി ഇല്ലൊന്നും
സ്തുതികൾക്കു യോഗ്യനായോനെ
ലോകമെങ്ങും നിൻ സാക്ഷിയായി ഞാൻ
നിത്യ സ്നേഹത്തെ പാടിടുമേ.. (കീർത്തിച്ചിടും....)
Song No.20
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
എന്റെ സങ്കേതവും കോട്ടയും
ഞാനാശ്രയിക്കും എൻ ദൈവവും
നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലീടും
അവനേറ്റ് ചൊല്ലീടും
വേടന്റെ കെണിയിൽ നിന്നും
മാരകമാം മാരിയിൽ നിന്നും
നിന്നെ രക്ഷിക്കും തൂവൽ കൊണ്ട് മറയ്ക്കും
ചിറകിൻ കീഴിൽ നിനക്കഭയമേകും
വിശ്വസ്തതകൊണ്ട് നിന്നെ കവചമണിയിക്കും
ഭീകരത നിറഞ്ഞ രാത്രിയും
പകൽ പറക്കും അസ്ത്രത്തെയും
തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും
നട്ടുച്ചയ്ക്കണയും വിനാശത്തെയും
പേടിക്കണ്ട ദൈവം കൂടെയുണ്ട്
നിൻ പാർശ്വത്തിലായിരങ്ങൾ
വലംഭാഗേ പതിനായിരങ്ങൾ
മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
അനർത്ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല
ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും
നിൻ വഴിയിൽ നിന്നെ കാത്തിടാൻ
ദൂതരോട് കല്പിച്ചിടും
നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ
അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും
സിംഹത്തെ ചവിട്ടീടിലും
സർപ്പത്തെ മെതിച്ചീടിലും
സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ
ഞാൻ നിന്നെ സംരക്ഷിക്കും
എൻ നാമത്താൽ നീ രക്ഷ നേടിടും
നീ എന്നെ വിളിച്ചീടുമ്പോൾ
ഞാൻ നിനക്കുത്തരമേകിടും
കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും
ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും
എന്റെ രക്ഷ നിന്നെ ഞാൻ കാട്ടിത്തരും
Song No.21
യഹോവയാം ദൈവമെന്‍ ഇടയനത്രേ
ഇഹത്തിലെനിക്കൊരു കുറവുമില്ല
പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍
അവനെന്നെ കിടത്തുന്നു
സ്വച്ഛതയാര്ന്നോുരുറവിങ്കലേക്ക്
അവനെന്നെ നടത്തുന്നു
പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയില്‍ നടത്തുന്നു (2)
കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും
ഞാനൊരനര്ത്ഥപവും ഭയപ്പെടില്ല
ഉന്നതനെന്നോടു കൂടെയുണ്ടല്ലോ
തന്നിടുന്നാശ്വാസം തന്‍ വടിമേല്‍ (2) (യഹോവയാം..)
എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍ (2)
ശിരസ്സിനെ എന്നും തൃക്കൈകളാല്‍
അഭിഷേകം ചെയ്യുന്നു
എന്നുടെ പാനപാത്രമെന്നെന്നും
നിറഞ്ഞിടുന്നു തന്‍ കരുണയാലെ
നന്മയും കരുണയും എന്നായുസ്സില്‍
പിന്തുടര്ന്നീ ടുന്നു അനുദിനവും (2)
യഹോവ തന്നാലയത്തില്‍
ഞാന്‍ ദീര്ഘുകാലം വസിക്കും ശുഭമായ് (2) (യഹോവയാം..)
Song No.22
അനുഗ്രത്തിന്നധിപതിയേ
അനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേ
അടിയനു നിന്‍ കൃപ മതിയേ
വന്‍ വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം
വന്നിടുമോ പിന്നെ ഭയം -- അനു..
തന്നുയിരെ പാപികള്‍ക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോയേഴയെന്നെ
തീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു..
തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ -- അനു..
പാരിടമാം പാഴ്മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..
Song No.23
അലകടലും കുളിരലയും മലര്‍നിരയും
നാഥനെ വാഴ്ത്തുന്നു (2)
കുളിര്‍ ചന്ദ്രികയും താരാപഥവും (2)
നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു (2) (അലകടലും )
അനന്ത നീലാകാശ വിതാനം
കന്യാ തനയാ നിന്‍ കരവിരുതല്ലേ (2)
അനന്യ സുന്ദരമീ മഹീതലം
അത്യന്നതാ നിന്‍ വരദാനം അല്ലേ...അല്ലേ (അലകടലും )
ഈ ലോക മോഹത്തിന്‍ മായാ വലയം
നശ്വരമാം മരീചികയല്ലേ (2)
മൃതമാമെന്നാത്മാവിന്നുയിരേകും
ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )
Song No.24
അല്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വര്‍പുരമാണെന്‍റെ നിത്യമാം വീട്
എന്‍ പ്രയാണ കാലം നാലുവിരല്‍ നീളം
ആയതിന്‍ പ്രതാപം കഷ്ടത മാത്രം
ഞാന്‍ പറന്നു വേഗം പ്രിയനോട് ചേരും
വിണ്‍ മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും
എന്നും വിശ്രമിച്ചിടും
പാളയത്തിനപ്പുറത്തു കഷ്ടമേല്ക്കുക നാം
പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം
നില്‍ക്കും നഗരം ഇല്ലിവിടെ പോര്‍ക്കളത്തില്‍ അത്രേ നാം
നില്‍ക്ക വേണ്ട പോര്‍ പൊരുതു യാത്ര തുടരാം
വേഗം യാത്ര തുടരാം
നാടു വിട്ടു വീട് വിട്ടു നാമധേയക്കൂട്ടം വിട്ടു
കാഠിന്യമാം ശോധനയില്‍ യാനം ചെയ്തോരാം
കൂടിയൊന്നായ് വാഴാന്‍ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാന്‍ പണി കഴിച്ച കൊട്ടാരം തന്നില്‍
ആ കൊട്ടാരം തന്നില്‍
Song No.25
അസാധ്യമായെനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം (2)
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്‍റെ ദൈവം എന്നെ നടത്തുന്നു (2)
സാധ്യമേ എല്ലാം സാധ്യമേ
എന്‍ യേശു എന്‍ കൂടെ ഉള്ളതാല്‍ (2)
ഭാരം പ്രയാസങ്ങള്‍ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലാ ഇനി (2)
ബുദ്ധിക്കതീതമാം ദിവ്യസമാധാനം
എന്‍റെ ഉള്ളത്തിലവന്‍ നിറയ്ക്കുന്നു (2) (സാധ്യമേ..)
സാത്തന്യ ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന്‍ ശക്തിയാല്‍ ജയിക്കും ഞാന്‍ (2)
ബുദ്ധിക്കതീതമാം ശക്തിയെന്നില്‍
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു (2) (സാധ്യമേ..)
Song No.26
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ് ഒരു സ്വരമായ്
അണയാമീ ബലിവേദിയില്‍ (അള്‍ത്താര..)
ബലിയായി നല്‍കാം തിരുനാഥനായി
പൂജ്യമാമീ വേദിയില്‍ (2)
മമ സ്വാര്‍ത്ഥവും ദു:ങ്ങളും
ബലിയായി നല്‍കുന്നു ഞാന്‍ (2)
ബലിയായി നല്‍കുന്നു ഞാന്‍ (അള്‍ത്താര..)
ബലിവേദിയിങ്കല്‍ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും (2)
സ്വീകരിക്കാം നവീകരിക്കാം
നമ്മള്‍ തന്‍ ജീവിതത്തെ (2)
നമ്മള്‍ തന്‍ ജീവിതത്തെ (അള്‍ത്താര..)
Song No.27
അഴലേറും ജീവിത മരുവില്‍ - നീ
തളരുകയോ ഇനി സഹജെ
നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍
Song No.28
ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ (ആകാശത്തിന്‍..)
ഭൂമിയില്‍ മേവുമെനിക്കെന്നുമേ
ക്ഷേമമരുളുന്നോരാട്ടിടയന്‍
പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്ക്കും നീ
സ്വഛമാം പൂഞ്ചോല കാട്ടിടും നീ
ആകാശത്തിന്‍ മഹിമാവേ
നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ
നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (2)
കൂരിരുള്‍താഴ്വര എത്തിയാലും
തീരെ ഭയമില്ലാ തമ്പുരാനേ.
ആകാശത്തിന്‍ മഹിമാവേ
ആരും കൊതിക്കും പദവിയുമീ
പാരിലെ ഭാഗ്യവും തന്നവന്‍ നീ (2)
എന്നാലും കര്‍ത്താവേ നീയെന്തിനായ്
എന്നെയൊരംഗവിഹീനയാക്കി (ആകാശത്തിന്‍..)
Song No.29
ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)
ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2)
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2)
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)
Song No.30
ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2)
കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ
പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2)
അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2)
ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും
അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)
Song No.31
ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാല്‍ ആയുസ്സിനെ
നീട്ടാനാകുമോ നരനുലകില്‍ (ആകുല..)
സോളമനെക്കാള്‍ മോടിയിലായ്
ലില്ലിപ്പൂവുകളണിയിപ്പോര്‍ (2)
നിന്നെക്കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക (2) (ആകുല..)
വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ (2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ് (2) (ആകുല..)
ക്ലേശം ദുരിതം പീഡനവും
രോഗം അനര്‍ത്ഥം ദാരിദ്ര്യം (2)
ഒന്നും നിന്നെ അകറ്റരുതെ
രക്ഷകനില്‍ നിന്നൊരു നാളും (2) (ആകുല..)
Song No.32
ആത്മാവിന്‍ ആഴങ്ങളില്‍
അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി
എന്നും യേശുവേ
മനസിന്‍ ഭാരമെല്ലാം
നിന്നോട് പങ്കു വച്ചു
മാറോടെന്നെ ചേര്‍ത്തണച്ചു
എന്തൊരാനന്ദം (ആത്മാവിന്‍..)
ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികില്‍ വന്നു (2)
ഉള്ളിന്‍റെ ഉള്ളില്‍ കൃപയായ് മഴയായ്
നിറവാര്‍ന്നോരനുഭവമായീ
എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍..)
അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍
സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു (2)
എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ
പിരിയാത്തോരാത്മീയ ബന്ധം
എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍...)
Song No.33
ആത്മാവിന്‍ തീനാളങ്ങള്‍ മഴയായ് പെയ്യട്ടെ (2)
ആദിമസഭയുടെ കൂട്ടായ്മയില്‍
ആത്മാവിന്‍ തീമഴ പെയ്തതു പോല്‍ (2) (ആത്മാവിന്‍ ..)
വചനം ഘോഷിക്കുമീവേളയില്‍
നിന്‍ നാമം പാടുമീ കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)
ദാഹിച്ചു പ്രാര്‍ത്ഥിക്കും നിന്‍ ദാസരില്‍
നാഥനെ വാഴ്ത്തുമീ കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)
ആത്മാവില്‍ ആരാധിക്കും നിന്‍ ദാസരില്‍
ആത്മാവില്‍ പ്രാര്‍ത്ഥിക്കും കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)
Song No.34
ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും
യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന
കൈവല്യ സൂര്യ പ്രകാശം
ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ (2)
ഹല്ലേലൂയാ ഹാല്ലേലൂയാ (ആത്മാവില്‍..)
ധ്യാനജനാദം പുതിയ വെളിവേകി
തിരുവചന ഗീതം പുതിയ വഴി കാട്ടി (2)
ആ മാര്‍ഗ്ഗമണെന്‍റെ ആലംബമിന്നും
അഖിലജനമഹിതമനസ്സറിയുന്നിതെന്നും (2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ (2) (ആത്മാവില്‍..)
പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ
തിരുനടയിലെല്ലാം പൊലിവിലകളാടി
ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും
തമസകലും അമലമനസ്സറിയുന്നിതെന്നും
ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ
Song No.35
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി-
ക്കേശു മഹാരാജ സന്നിധിയില്‍
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെന്‍
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വര്‍ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല
കഷ്ട സങ്കടങ്ങള്‍ വന്നീടുന്നു (ആനന്ദ..)
കര്‍ത്താവെ നീ എന്‍റെ സങ്കേതമാകയാല്‍
ഉള്ളില്‍ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലില്‍ സ്വര്‍ല്ലോകം ചേരുവാന്‍
ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ (ആനന്ദ..)
കൂടാര വാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊല്‍വാനെന്ത്?
കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു താതന്‍ താന്‍
മേലെ നമുക്കായി വെച്ചിട്ടുണ്ട് (ആനന്ദ..)
ഭാരം പ്രയാസങ്ങളേറും വനദേശ-
ത്താകുലം ആത്മാവില്‍ വന്നീടുകില്‍
പാരം കരുണയുള്ളീശന്‍ നമുക്കായി-
ട്ടേറ്റം കൃപ നല്‍കി പാലിച്ചീടും (ആനന്ദ..)
കര്‍ത്താവേ നീ വേഗം വന്നീടണേ ഞങ്ങള്‍-
ക്കോര്‍ത്താല്‍ ഇക്ഷോണിയില്‍ മഹാ ദുഃഖം
എന്നാലും നിന്‍മുഖ ശോഭയതിന്‍ മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും (ആനന്ദ..)
Song No.36
ആപത്തുവേളകളില്‍ ആനന്ദവേളകളില്‍
അകലാത്ത എന്‍ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാന്‍
കുശവന്റെ കയ്യില്‍ കളിമണ്ണൂപോല്‍
തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
മെനഞ്ഞീടേണമേ വാര്‍ത്തെടുക്കണേ
ദിവ്യഹിതം പോലെ ഏഴയാം എന്നെ -- (ആപത്തു..)
എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍
എന്‍ ശിരസ്സില്‍ വച്ചാശീര്‍വദിക്കണേ
അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ -- (ആപത്തു..)
കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും
അങ്ങ് എന്‍ കരങ്ങളില്‍ കുടിപ്പാന്‍ തന്നാല്‍
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാന്‍
തിരുകൃപ എന്നില്‍ പകരണമേ -- (ആപത്തു..)
എന്റെ ഹിതം പോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കേണമേ
ജീവിതപാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും -- (ആപത്തു..)
Song No.37
ആബാ ദൈവമേ, അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്‍കണേ
നിന്‍റെ ദിവ്യരാജ്യം മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍
മണ്ണും വിണ്ണും പാടും നിന്‍റെ പുണ്യഗീതം
പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കിന്നും നല്‍കിടേണം
താതനാം മഹേശനേ (2) (ആബാ..)
1
ആ ആ ആ ലല്ല ലല്ല ലല്ല ആ ആ ആ
സ്വര്‍ഗ്ഗരാജ്യസിയോനില്‍ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ
മന്നിടത്തില്‍ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ (2) (നിന്‍റെ ദിവ്യ..)
2
ആ ആ ആ ലല്ല ലല്ല ലല്ല ആ ആ ആ
അദ്ധ്വാനിച്ചിടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചിടുന്നോര്‍ക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ (2) (നിന്‍റെ ദിവ്യ..)
Song No.38
ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാന്‍
ദൈവദൂതന്മാരുണ്ടരികില്‍ (2)
അസാധ്യമായ് എനിക്കൊന്നുമില്ലല്ലോ
സര്‍വ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ (2)
സകലവുമിന്നെനിക്ക് സാധ്യമാകുവാന്‍
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ (2)
1
ആയുധങ്ങള്‍ ഫലിക്കയില്ല
ഒരു തോല്‍വിയും ഇനി വരികയില്ല (2)
എന്നെ ശക്തനായ് മാറ്റിടുവാന്‍
ആത്മബലമെന്‍റെ ഉള്ളിലുള്ളതാല്‍ (2) (അസാധ്യമായ്..)
2
തിന്മയതൊന്നും വരികയില്ല
എല്ലാം നന്മയായി തീര്‍ന്നിടുമേ (2)
ബാധയതൊന്നും അടുക്കയില്ല
എന്‍റെ ഭവനത്തില്‍ ദൈവമുണ്ടെന്നും (2) (അസാധ്യമായ്..)
Song No.39
ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ
ദിവ്യസമാഗമ കൂടാരത്തില്‍ ദിവ്യദര്‍ശനമേകിയപോല്‍
ഉന്നതസ്നേഹാഗ്നിജ്വാലയായ് തെളിയൂ.. തെളിയൂ.. (ആയിരം..)
1
നീതിസൂര്യനായവനേ സ്നേഹമായുണര്‍ന്നവനേ
ശാന്തിയായ് ജീവനായ് മഹിയില്‍ പാവനദീപമായ് (2)
നീ തെളിഞ്ഞ വീഥിയില്‍ നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ (ആയിരം..)
2
ലോകപാപങ്ങളേറ്റവനേ പാപവിമോചകനായവനേ
ശാന്തനായ് ശൂന്യനായ് കുരിശില്‍ വേദനയേറ്റവനേ (2)
നിന്‍റെ ഉദ്ധാന ശോഭയില്‍ നിര്‍മ്മല മാനസരായിടുവാന്‍
കനിയണമേ കാരുണ്യമേ (ആയിരം..)
Song No.40
ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ (2)
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ (2)
ആത്മാവിലാരാധിക്കും കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടുന്നൂ (2) (ആരാധനയ്‌ക്കു..)
1
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ
പാണിയാല്‍ പിടിച്ചെടുത്തു (2)
പാവനനിണം തന്നു
പാപത്തിന്‍ കറ പോക്കി (2)
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)
2
വാഗ്‌ദത്തം പോലെ നിന്‍റെ സന്നിധാനേ
നിന്‍മക്കള്‍ കൂടിടുമ്പോള്‍ (2)
മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
ചെയ്‌തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍
ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)
3
ആദിമനൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍ (2)
നിന്നാവിപകര്‍ന്നപോല്‍
നിന്‍ ദാസര്‍ മദ്ധ്യത്തില്‍ (2)
നിന്‍ ശക്തി അയച്ചിടുക
നിന്നെ ഞങ്ങള്‍ ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)
Song No.41
ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ (2)
അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ചകള്‍ (2)
അവിരാമം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)
1
ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍
ഈശോയേ നിന്‍ ദിവ്യരൂപം (2)
ഈ കൊച്ചു ജീവിതം ഏകുന്നു ഞാന്‍
ഈ ബലിവേദിയില്‍ എന്നും (2)
അതിമോദം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)
2
ഈ നിമിഷം നിനക്കേകിടാനായ്
എന്‍ കയ്യില്‍ ഇല്ലൊന്നും നാഥാ (2)
പാപവും എന്നുടെ ദുഃഖങ്ങളും
തിരുമുമ്പിലേകുന്നു നാഥാ (2)
അതിമോദം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2) (ആരാധനയ്ക്കേറ്റം..)
Song No.42
ആരാധിക്കുമ്പോള്‍ വിടുതല്‍
ആരാധിക്കുമ്പോള്‍ സൌഖ്യം (2)
ദേഹം ദേഹി ആത്മാവില്‍ സമാധാന സന്തോഷം
ദാനമായ് നാഥന്‍ നല്‍കീടും (2)
പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍ (2)
വിടുതല്‍ എന്നും പ്രാപിക്കാം (2)
1
യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
അന്വേഷിപ്പിന്‍ കണ്ടെത്തും (2)
മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
പ്രാപിക്കാം എത്രയും നന്മകള്‍ (2) (പ്രാര്‍ത്ഥിക്കാം..)
2
മടുത്തു പോകാതെ പ്രാര്‍ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം (2)
നീതിമാന്‍റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്ക് സൌഖ്യമായ് (2) (പ്രാര്‍ത്ഥിക്കാം..)
Song No.43
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..)
1
യേശു നാഥാ ഒരു ശിശുവായ്
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ
എന്‍ പാപമേതും മായിച്ചു നീ
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍
കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..)
2
സ്നേഹ നാഥാ ഒരു ബലിയായ്
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും
നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)
Song No.44
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈ കൊട്ടിപ്പാടാനേറെ കാരണമുണ്ട് (2)
ഹല്ലേലുയാ ഹല്ലേലുയാ
നമ്മുടേശു ജീവിക്കുന്നു (2)
1
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതും ഉള്ളില്‍ പോലും നിനച്ചതല്ല (2)
ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു (2) (ഹല്ലേലുയാ..)
2
കാലുകളേറെക്കുറേ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു (2)
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല (2) (ഹല്ലേലുയാ..)
3
ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും (2)
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു (2) (ഹല്ലേലുയാ..)
Song No.45
ആരും കൊതിക്കും നിന്‍റെ സ്നേഹം
അമ്മയെപ്പോലോമനിക്കും സ്നേഹം (2)
കാരുണ്യത്താലെന്നെ തേടും സ്നേഹമേ
പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ
നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..)
കിന്നരവും തംബുരുവും മീട്ടീടാം
ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം
ഇന്നുമെന്നും ആനന്ദത്താല്‍ പാടാം
നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം
1
എന്നെ പേരുചൊല്ലി വിളിച്ചു നീ
നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)
ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ
നിന്‍റെ പുണ്യപാത തെളിച്ചു നീ
നേര്‍വഴിയില്‍ നയിച്ചു നീ
ഈശോയേ പാലകനേ
ഈശോയേ പാലകനേ (കിന്നരവും...)
2
നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും
എന്നെ മറന്നീടില്ല നീ (2)
പാപച്ചേറ്റില്‍ വീണകന്നീടിലും
നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും
എന്നെ കൈവെടിയില്ല നീ
മിശിഹായേ മഹൊന്നതനേ
മിശിഹായെ മഹൊന്നതനേ (കിന്നരവും...)
Song No.46
ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?
ജീവന്‍ പോയീടുമ്പോള്‍ ആശ്രയമാരുള്ളൂ?
സ്നേഹിതന്മാര്‍ വന്നാല്‍ ചേര്‍ന്നരികില്‍ നില്‍ക്കും
ക്ലേശമോടെല്ലാരും കണ്ണീര്‍ തൂകിടും
ജീവന്‍റെ നായകന്‍ ദേഹിയെ ചോദിച്ചാല്‍
ഇല്ലില്ലെന്നോതുവാന്‍ ഭൂതലെ ആരുള്ളു?
ഭാര്യ, മക്കള്‍, ബന്ധുമിത്രരുമന്ത്യത്തില്‍
ഖേദം പെരുകീട്ടു മാറിലടിക്കുന്നു
1
ഏവനും താന്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കൊത്തപോല്‍
ശീഘ്രമായ് പ്രാപിക്കാന്‍ ലോകം വിട്ടീടുന്നു
കണ്‍കളടയുമ്പോള്‍ കേള്‍വി കുറയുമ്പോള്‍
എന്‍ മണവാളാ നീ ക്രൂശിനെ കാണിക്ക
ദൈവമേ നിന്‍ മുന്നില്‍ ഞാന്‍ വരും നേരത്തില്‍
നിന്‍ മുഖ വാത്സല്യം നീയെനിക്കേകണേ
യേശുമണവാളാ സകലവും മോചിച്ചു
ഞങ്ങളെ ജീവിപ്പാന്‍ യോഗ്യരാക്കേണമേ
2
പൊന്നു കര്‍ത്താവേ നിന്‍ തങ്കരുധിരത്തില്‍
ജീവിതവസ്ത്രത്തിന്‍ വെണ്മയെ നല്‍കണേ
മരണത്തിന്‍ വേദന ദേഹത്തെ തള്ളുമ്പോള്‍
ദൈവമേ നീയല്ലാതാരെനിക്കാശ്രയം
യോര്‍ദ്ദാന്‍റെ തീരത്തില്‍ ഞാന്‍ വരും നേരത്തില്‍
കാല്‍കളെ വേഗം നീ അക്കരെയാക്കണം
ഭൂവിലെ വാസം ഞാന്‍ എപ്പോള്‍ വെടിഞ്ഞാലും
കര്‍ത്താവിന്‍ രാജ്യത്തില്‍ നിത്യമായ് പാര്‍ത്തിടും (ആരു സഹായിക്കും..)
Song No.47
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും
ലോകം മുഴുവൻ സ്വന്തമാണെങ്കിലും
നിൻ ദിവ്യസ്നേഹത്തിൻ സ്പന്ദനമില്ലെങ്കിൽ
നേട്ടങ്ങളെല്ലാം വ്യർത്ഥമല്ലേ
മറുഭാഷയിൽ ഞാൻ ഭാഷണം ചെയ്താലും
സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ
മുഴങ്ങുന്ന ചേങ്ങിലയോ ഞാൻ വെറും
ചിലമ്പുന്ന കൈത്താളമോ (2)
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും
ലോകം മുഴുവൻ സ്വന്തമാണെങ്കിലും
സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ
1
മലയെ മാറ്റിടും വിശ്വാസിയെന്നാലും
സഹനത്തിൻ ചൂളയിൽ എരിഞ്ഞീടിലും (2)
സമ്പത്തു മുഴുവൻ ഞാൻ ദാനമേകീടിലും
സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല
സ്നേഹം ദൈവസ്നേഹം
എല്ലാം ക്ഷമിക്കുന്ന ദിവ്യസ്നേഹം (2)
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും
ലോകം മുഴുവൻ സ്വന്തമാണെങ്കിലും
സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ
2
ഭാഷകളും വരദാനങ്ങളും എല്ലാം
കാലപ്രവാഹത്തിൽ പോയ് മറയും (2)
നശ്വരമീലോക ജീവിത യാത്രയിൽ
സ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലോ
സ്നേഹം അനന്തസ്നേഹം
ജീവനും ബലിയേകും ദിവ്യസ്നേഹം (2) (ആലയിൽ ..)
Song No.48
ആശാ ദീപം കാണുന്നു ഞാന്‍
നാഥാ നിന്നെ തേടുന്നു ഞാന്‍
കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ
കരുണാര്‍ദ്രനേശു ദേവാ (ആശാ..)
1
പാരിന്‍റെ നാഥാ പാപങ്ങളെല്ലാം
നീ വീണ്ടെടുക്കുന്നു ക്രൂശില്‍
നേരിന്‍റെ താതാ നീയാണു നിത്യം..
നീ ചൊന്ന വാക്കുകള്‍ സത്യം
സാരോപദേശങ്ങള്‍ പെയ്യും
സൂര്യോദയത്തിന്‍റെ കാന്തി
ഇരുളില്‍ പടരും പരിപാവനമായ് (ആശാ..)
2
മണിമേടയില്ല മലര്‍ശയ്യയില്ല
സര്‍വ്വേശപുത്രന്‍റെ മുന്നില്‍
ആലംബമില്ലാതലയുന്ന നേരം
നീ തന്നെ മനസ്സിന്‍റെ ശാന്തി
ശാരോനിലെ പൂവ് പോലെ
ജീവന്‍റെ വാടാത്ത പുഷ്പം
പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)
Song No.49
ആശ്രിതവത്സലനേശുമഹേശനേ!
ശാശ്വതമേ തിരുനാമം (2)
ശാശ്വതമേ തിരുനാമം
1
നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി (2)
കന്മഷമാകെയകറ്റിയെന്‍ നായകാ!
നന്മ വളര്‍ത്തണമെന്നും (2) (ആശ്രിത..)
2
പാവന ഹൃദയം ഏകുക സദയം (2)
കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..)
3
ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2)
അനുദിനം നിന്‍ പദതാരിണ നിറയുകില്‍
അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..)
4
വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ (2)
കരുണയിന്‍ കാതലേ! വെടിയരുതഗതിയെ
തിരുകൃപ തരണമെന്‍ പതിയേ! (2)
Song No.50
ആശ്വാസത്തിന്നുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)
1
അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടി
നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..)
2
പാപാന്ധകാരത്തില്‍ കഴിയുന്നോരെ
രോഗങ്ങളാല്‍ മനം തകര്‍ന്നവരെ
നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ (2) (ആശ്വാസ..)
3
വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാന്‍ വന്നീടുന്ന
അരമപിതാവിന്‍റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)
Song No.51
ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍
സ്നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ (2)
1
ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കിടുന്നു (ആശ്വാസമേ..)
2
തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായ് തുടച്ചിതല്ലോ
പൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ (ആശ്വാസമേ..)
3
കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണ വിശുദ്ധരായ് തീര്‍ന്നവര്‍ യേശുവിന്‍
തങ്ക രുധിരത്തിന്‍ ശക്തിയാലെ (ആശ്വാസമേ..)
4
തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍ നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി
പാടീട്ടാമോദമോടാര്‍ത്തിടുന്നു (ആശ്വാസമേ..)
5
ചേര്‍ന്നിടുമേ ഞാനും വേഗം ആ കൂട്ടത്തില്‍
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ട എനിക്കൊന്നും വേണ്ട
എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍ മതി (ആശ്വാസമേ..)
Song No.52
ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍
ദൈവത്തെ വാഴ്ത്തീടുവിന്‍
ശക്തിസങ്കേതമാം ഉന്നതനീശനെ
പാടിപുകഴ്തീടുവിന്‍
(ആഹ്ലാദചിത്തരായ്..)
1
തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍
ഇമ്പമായ് മീട്ടീടുവിന്‍
ആര്‍ത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍
ആമോദമോടെ വാഴ്ത്തുവിന്‍
(ആഹ്ലാദചിത്തരായ്...)
2
നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു
ചട്ടമാണോര്‍ത്തീടുവിന്‍
സ്തുതികളില്‍ വാണിടും സര്‍വ്വ ശക്തനെ സദാ
സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിന്‍
(ആഹ്ലാദചിത്തരായ്...)
3
കഷ്ടകാലത്തവന്‍ മോചനം നല്‍കിയെന്‍
ഭാരവും നീക്കി ദയാല്‍
താളമേളങ്ങളാല്‍ പട്ടുപാടിയുന്നത -
നാമം സദാപി വാഴ്ത്തുവിന്‍
(ആഹ്ലാദചിത്തരായ്...)
Song No.53
ആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ
അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..)
1
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍
മറപറ്റി അണയുമെന്‍ ചാരെ (2)
തകരുന്ന തോണിയും ആഴിയില്‍ താഴാതെ
കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..)
2
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2)
കനിഞ്ഞെന്‍റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍
കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
3
മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2)
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..)
4
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍
കതിര്‍ കൂട്ടി വിധിയോതും നേരം (2)
അവനവന്‍ വിതയ്ക്കുന്ന വിത്തിന്‍ പ്രതിഫലം
അവനവനായളന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
Song No.54
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരികില്‍ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്‍റെ കാല്‍ വഴുതാനിടയാവുകില്ല (2) (ഇടയനെ..)
1
പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെയുണര്‍ത്താം (2)
ഇരുളല വീഴും താഴ്വരയില്‍
വഴി തെളിച്ചെന്നും കൂടെ വരാം (2)
വഴി തെളിച്ചെന്നും കൂടെ വരാം (ഇടയനെ..)
2
എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങളെന്നും ഞാനകറ്റാം (2)
മുറിവുകളേറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം (2)
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം (ഇടയനെ..)
Song No.55
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ (ഇടറി വീഴുവാന്‍..)
1
മഹിയില്‍ ജീവിത്തം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ (ഇടറി വീഴുവാന്‍..)
2
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ (ഇടറി വീഴുവാന്‍..)
Song No.56
ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
2
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
3
ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
4
ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
Song No.57
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതം പോല്‍ (2)
1
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ലാ ദൈവം എല്ലാം തന്നതല്ലേ (2)
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം (2) (ഇത്രത്തോളം...)
2
സാധ്യതകളോ അസ്തമിച്ച് പോയപ്പോള്‍
സോദരരോ അകന്നങ്ങു മാറിയപ്പോള്‍ (2)
സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന്‍
സകലത്തിനും ജയം തന്നുവല്ലോ (2) (ഇത്രത്തോളം...)
3
ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍ (2)
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശുനാഥന്‍
കൃപ നല്‍കും ജയഘോഷം ഉയര്‍ത്തിടുവാന്‍ (2) (ഇത്രത്തോളം...)
Song No.58
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി (2)
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (2)
1
ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ (2)
മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2) -- (ഇത്രത്തോളം യഹോവ ...)
2
ഏകനായ് നിന്ദ്യനായ് പരേദശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ (2)
സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2) -- (ഇത്രത്തോളം യഹോവ ...)
3
കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണമായ് മാറിടും ദിനം വരും (2)
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2) -- (ഇത്രത്തോളം യഹോവ ...)
Song No.59
ഇത്രമേല്‍ നീയെന്നെ സ്നേഹിപ്പാന്‍
ഞാന്‍ എന്തുള്ളു എന്നേശു നാഥാ.. നാഥാ..
ഇത്ര കരുണയെന്നില്‍ ചൊരിയാന്‍
ഞാന്‍ എന്തുള്ളു എന്നേശു നാഥാ.. നാഥാ.. (ഇത്രമേല്‍ ..)
നിന്‍ കരുണയല്ലാതെനിക്കൊന്നുമില്ല
നിന്‍ ദയയല്ലാതെനിക്കൊന്നുമില്ല
നീയല്ലാതാരുമില്ല എനിക്കാശ്രയമാരാരുമില്ല (ഇത്രമേല്‍ ..)
ആരും സഹായമില്ലാതലയുമ്പോള്‍
അരികിലണഞ്ഞവനേ (2)
ആരാരുമറിയാതെ തേങ്ങിക്കരയുമ്പോള്‍
കണ്ണീര്‍ തുടച്ചവനേ.. എന്നെ തിരുമാറിലണച്ചവനേ (2) (ഇത്രമേല്‍ ..)
കണ്ണീരിന്‍ ദുഃഖത്തിന്‍ താഴ്വരയിലെന്നെ
കനിവോടെ കാത്തവനേ (2)
കര കവിഞ്ഞൊഴുകും കാല്‍വരി സ്നേഹത്തിന്‍
കുളിരു പകര്‍ന്നവനേ എന്നെ തിരുമാറിലണച്ചവനേ (2) (ഇത്രമേല്‍ ..)
Song No.60
ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്‍റെ യേശു എത്ര നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍ (2)
1
എന്‍റെ പാപ ഭാരമെല്ലാം
തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്‍റെ യേശു എത്ര നല്ലവന്‍ (2)
2
എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ്
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്‍റെ യേശു നല്ല ഇടയന്‍ (2)
3
മനോഭാരത്താലലഞ്ഞു
മനോവേദനയാല്‍ നിറഞ്ഞു
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്‍റെ യേശു എത്ര നല്ലവന്‍ (2)
4
രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
ശോകവേളയില്‍ ആശ്വസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്‍റെ യേശു എത്ര വല്ലഭന്‍ (2)
5
ഒരുനാളും കൈവിടില്ല
ഒരുനാളും ഉപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്‍റെ യേശു എത്ര വിശ്വസ്തന്‍ (2)
6
എന്‍റെ യേശു വന്നിടുമ്പോള്‍
തിരു മര്‍വവോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്‍റെ യേശു എത്ര നല്ലവന്‍ (2) (ഇന്നയോളം..)
Song No.61
ഇരുളു മൂടിയൊരിടവഴികളില്‍
ഇടറി വീഴും ഞങ്ങളെ
വഴിയൊരുക്കി വഴി നടത്തും
ഇടയനല്ലോ നീ.. ഇടയനല്ലോ നീ.. (ഇരുളു..)
1
അഴല് കണ്ടാല്‍ അവിടെയെത്തും
കരുണയുള്ളോനേ (2)
തൊഴുതു നില്‍പ്പൂ നിന്‍റെ മുന്‍പില്‍
മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും (ഇരുളു..)
2
അലകടലില്‍ ചുവടു വച്ചു
നടന്നു പോയോനേ (2)
കുരിശു പേറി കുരിശു പേറി
കടന്നു പോയോനേ (2)
തൊഴുതു നില്‍പ്പൂ വഴിയരികില്‍
മലരുകളും മനുഷ്യരും (2)
തിരിച്ചു വരൂ തിരിച്ചു വരൂ
തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം (ഇരുളു..)
Song No.62
ഇരുളേറുമീ വഴിയില്‍ കനിവോടെ നീ വരണേ
ഒരു ദീപമായ് തെളിയണമേ
അഴലേറുമീ മരുവില്‍ അലിവോടെ നീ വരണേ
ഒരു മാരി പെയ്തീടണമേ (ഇരുളേറുമീ..)
1
വഴി തെറ്റിയൊരാടുകളാം ഞങ്ങള്‍ നാഥാ
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)
2
കുരിശിന്‍ വഴിയറിയാതലയും ഞങ്ങള്‍
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
കദനം നിറയും മനമോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)
3
തിരുസ്നേഹം പകരാതകലും ഞങ്ങള്‍
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
പിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)
Song No.63
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) -- ഇസ്രായേലിന്‍..
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) -- ഇസ്രായേലിന്‍..
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലി കഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) -- ഇസ്രായേലിന്‍..
Song No.64
ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ് നാം
പരത്തിലേക്കുയരും നാള്‍ വരുമെല്ലാ
വിശുദ്ധന്മാരുയര്‍ക്കും പറന്നുയരും വേഗം
വന്നീടും കാന്തന്‍റെ മുഖം കാണ്മാന്‍
വാനസേനയുമായ് വരും പ്രീയന്‍
വാനമേഘെ വരുമെല്ലാ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരെ
സ്വര്‍ഗ്ഗീയ മണവാളനെ എതിരേല്‍പാന്‍
1
അവര്‍ തന്‍റെ ജനം താന്‍ അവരോടു കൂടെ
വസിക്കും കണ്ണുനീരെല്ലാം തുടച്ചീടും നാള്‍
മൃത്യുവും ദുഃഖവും മുറവിളിയും തീരും
കഷ്ടതയും ഇനി തീണ്ടുകില്ല - (വാന..)
2
കൊടുങ്കാറ്റുവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷിച്ചരുമയായ് തന്‍റെ
വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ - (വാന..)
3
തന്‍ കൃപകളെന്നുമോര്‍ത്തു പാടിടും ഞാന്‍
തന്‍റെ മുഖ ശോഭനോക്കി ഓടിടും ഞാന്‍
പെറ്റതള്ള കുഞ്ഞിനെ മറന്നീടിലും
എന്നെ മറക്കാത്ത മന്നവന്‍ മാറാത്തവന്‍ - (വാന..)
Song No.65
ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ (2)
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍ (2) (ഈ ഭൂമിയില്‍ ..)
1
ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു (2)
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ് മാറ്റിയല്ലോ (2) (ഈ ഭൂമിയില്‍ ..)
2
ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ് മാറ്റിയല്ലോ (2)
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍ (2) (ഈ ഭൂമിയില്‍ ..)
Song No.66
ഈശോ നാഥായെന്‍ രാജാവായ് ആത്മാവില്‍ വാ
ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം
ചിന്തകളും ചെയ്തികളും നിര്‍മ്മലമാക്കാന്‍ വാ
ദൈവഭയം എന്‍ മനസ്സില്‍ നിത്യവുമേകാന്‍ വാ
മറ്റെവിടെ ഇന്നിനി ഞാന്‍ ആശ്രയം തേടീടും (ഈശോ..)
1
കാരണമേതുമില്ലാതെ ദുരിതമിതെന്തിനേകുന്നു
വേദന മാത്രമാണോ സ്നേഹനാഥാ നിന്‍റെ സമ്മാനം
ഹൃദയമെരിഞ്ഞു നീറുമ്പോള്‍ അകലെ മറഞ്ഞതെന്തേ നീ
വെറുമൊരു പാപിയാമീ പാവമെന്നെ കൈവിടല്ലേ നീ
നിന്നെയറിയാന്‍ നിന്നില്‍ അലിയാന്‍ നിന്നാത്മബലം തന്നീടണമേ
തിരുഹിതം അറിയുവാന്‍ ഹൃദയമുണരുകയായ് (ഈശോ..)
2
കോപമിരച്ചു വന്നിടുകില്‍ ആരുടെ നേരെയായാലും
ക്രൂരത കാട്ടുവാനീ ദാസിയൊട്ടും പിന്നിലല്ലല്ലോ
കപടതയാണിതെന്‍ വിനയം ക്ഷമയൊരു തെല്ലുമില്ലെന്നില്‍
അഭിനയമേറെയുണ്ടേ മാന്യയാകാന്‍ മാനവര്‍ മുന്‍പില്‍
എന്നാണിനി ഞാന്‍ നന്നായിടുക നിന്നോമനയായ് മുന്നേറിടുക
കരുണ തന്‍ തിരുവരം അടിയനരുളണമേ (ഈശോ..)
Song No.67
ഈശോ നീയെന്‍ ജീവനില്‍ നിറയേണം..
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം..
1
തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നൂ
അനന്തമാം ജീവിത ഭാരം തുഴഞ്ഞു ഞാന്‍ നിന്നൂ
പാദം തളരുമ്പോള്‍ തണലില്‍ വരമായ് നീ
ഹൃദയം മുറിയുമ്പോള്‍ അമൃതിന്നുറവായ് നീ
എന്നാലുമാശ്രയം നീ മാത്രം എന്‍ നാഥാ
തുടക്കുകെന്‍ കണ്ണീര്‍ ( ഈശൊ നീയെന്‍ )
2
കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായ് ഉയര്‍ത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ എന്നേ തഴുകുമ്പോള്‍
കാരുണ്യമേ നിന്നെ അറിയുന്നു എന്‍ നാഥാ
നമിപ്പു ഞാനെന്നും ( ഈശോ നീയെന്‍ )
Song No.68
ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ (2)
നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ! എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു (ഈശോ..)
1
നീ തന്നെയാണെന്‍റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍ (2)
കണ്ണിന്നു കൌതുകം നിന്‍ ദര്‍ശനം
കാതിന്നു കോമളരാഗവും നീ
രാഗവും നീ (ഈശോ..)
2
നാവിന്നു നല്‍ പൂം പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല (2)
അത്യാശയോടെന്‍റെ ബുദ്ധി തേടും
സത്യവുമായതിന്‍ മാര്‍ഗ്ഗവും നീ
മാര്‍ഗ്ഗവും നീ (ഈശോ..)
Song No.69
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ (2) (ഈശ്വരനെ..)
എവിടെയാണീശ്വരന്‍റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ
എവിടെയാണീശ്വരന്‍റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ (ഈശ്വരനെ..)
കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി (ഈശ്വരനെ..)
അവസാനമെന്നിലേയ്ക്കു ഞാൻ തിരിഞ്ഞൂ
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്‍റെ വാസം
സ്നേഹമാണീശ്വരന്‍റെ രൂപം (ഈശ്വരനെ..)
Song No.70
ഉണരുക നീയെന്നാത്മാവേ!
ചേരുകെന്നേശുവിന്നരികില്‍ നീ
തുണയവനല്ലാതാരുള്ളീ
ഏഴകള്‍ നമ്മെ പാലിപ്പാന്‍
1
പുതിയൊരു ദിവസം വന്നതിനാല്‍-
എങ്ങനെ നമ്മുടെ ജീവിതത്തെ
ഭൂതലമതിലെ നയിച്ചീടേണം
ആയതറിയിക്ക താതനോടു
2
പോയൊരു ദിവസമതുപോലെ
ഭൂവിലെവാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കല്‍
ആശ്രയം പുതുക്കണണമീക്ഷണത്തില്‍
3
വീടുമില്ലാരുമില്ലൊന്നുമില്ലീ
ലോകത്തിലെനിക്കെന്നോര്‍ക്കുക നീ
വിട്ടകലും നീ ഒരുനാളില്‍
ഉണ്ടെന്നുതോന്നുന്നു സകലത്തെയും
4
ആപത്തനര്‍ത്ഥങ്ങള്‍ ഉണ്ടിഹത്തില്‍
ഖേദത്തിന്‍ സമുദ്രമാണീയുലകം
പാപത്തെ വരുത്തിയോരാദാമിന്‍
ശാപത്തിന്‍ തിരകള്‍ അങ്ങലച്ചിടുന്നു
5
ക്ലേശം നമുക്കിങ്ങു വന്നിടെണ്ട
മേലില്‍ നമുക്കൊരു ദേശമുണ്ട്
ഭക്തന്മാര്‍ അതിലതിമോദമോടെ
നാള്‍കള്‍ കഴിപ്പതിനോര്‍ത്തു കൊള്ളാം
6
സ്നേഹിതര്‍ നമുക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ദൈവത്തിന്‍ ദൂതരും പരിശുദ്ധരും
സ്നേഹംകൊണ്ടേശുവെ വാഴ്ത്തിപ്പാടു-
ന്നവിടെ നമുക്കും പാടരുതോ?
7
നിത്യ സൗഭാഗ്യങ്ങളനുഭവിപ്പാന്‍
സ്വര്‍ഗ്ഗത്തില്‍ നമുക്കുള്ള വീടുമതി
നിത്യജീവാമൃതംഓദമണി-
ഞ്ഞപ്പന്‍റെ മടിയില്‍ വസിക്കരുതോ
8
ക്രിസ്തന്‍റെ കാഹളമൂതും ധ്വനി
കേള്‍ക്കുമോ ഈ ദിനമാരറിഞ്ഞു
വിശ്രമവാസത്തിലാകുമോ നാം
ഏതിനുമൊരുങ്ങുകെന്നാത്മാവേ!
Song No.71
ഉണരൂ മനസ്സേ പകരൂ ഗാനാമൃതം
തെളിയൂ തിരികളേ രാജരാജസന്നിധിയില്‍ (ഉണരൂ..)
1
പനിനീര്‍ പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍
ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയില്‍
തിരുനാമ ജപമാലയില്‍ ഒരു രാഗമായലിയാന്‍ (ഉണരൂ..)
2
മണിനാദമുയരുന്നൂ മനസ്സില്‍ നീ നിറയുന്നു
യേശുവേ ദേവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ പദതാരിലെന്നഭയം (ഉണരൂ..)
Song No.72
ഉണര്‍വ്വരുള്‍ക ഇന്നേരം ദേവാ
ആത്മതേജസ്സിനാലെ മേവാന്‍
ഈ യുഗാന്ത്യവേളയില്‍
വാനില്‍ നിന്നു ഞങ്ങളില്‍ (ഉണര്‍വ്വരുള്‍ക..)
1
താവക പൂമുഖത്തിന്‍ ദര്‍ശനം ദാസരില്‍ നല്‍കുക (2)
ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷ ദായകാ
ഹല്ലേലൂയ പാടുവാന്‍ അല്ലല്‍ പാടേ മാറുവാന്‍
ദയ തോന്നണമേ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)
2
ആണ്ടുകള്‍ ആകവേ തീര്‍ന്നിടും ആയതിന്‍ മുന്നമേ (2)
നാഥാ നിന്‍ കൈകളിന്‍ വേലയെ ജീവിപ്പിക്കേണമേ
നിന്നാത്മാവിലാകുവാന്‍ നിത്യാനന്ദം നേടുവാന്‍
കൃപയേകണമേ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)
3
ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞു പോയ് (2)
ദൈവവിശ്വാസമോ കേവലം പേരിനു മാത്രമായ്
വന്നാലും നിന്നാലയേ തന്നാലും ജീവാവിയെ
തവവാഗ്ദത്തം പോല്‍ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)
4
കാഹളനാദവും കേള്‍ക്കുവാനാസന്ന കാലമായ് (2)
വാനില്‍ നീ വേഗത്തില്‍ ശോഭിക്കും ആത്മമണാളനായ്
നിന്‍ വരവിന്‍ ലക്ഷ്യങ്ങള്‍ എങ്ങുമേ കാണുന്നെങ്ങള്‍
ഒരുക്കീടണമേ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)
Song No.73
ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും (2)
തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന്‍ നല്‍കണമേ (2)
വീണ്ടും എനിക്കു നല്‍കണമേ പുതിയൊരു പെന്തക്കുസ്താ (2)
അഭിഷേകത്തിന്‍ കൈകള്‍ നീ എന്മേല്‍ നീട്ടണമേ (2) (ഉണര്‍വ്വിന്‍ ..)
1
അഗ്നിയയ്ക്കണമേ പരിശുദ്ധാത്മാവേ
ശക്തിയയ്ക്കണമേ പരിശുദ്ധാത്മാവേ
ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ (2)
അത്ഭുതം ഒഴുകും കൈകള്‍ നീ എന്മേല്‍ നീട്ടണമേ (2) (ഉണര്‍വ്വിന്‍ ..)
2
സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ
ബന്ധനമഴിക്കണമേ പരിശുദ്ധാത്മാവേ
മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ (2)
അത്ഭുതം ഒഴുകും കൈകള്‍ നീ എന്മേല്‍ നീട്ടണമേ (2) (ഉണര്‍വ്വിന്‍ ..)
Song No.74
ഉണര്‍വ്വിന്‍ പ്രഭുവേ ഉണര്‍വ്വിന്‍ രാജാ
വന്നീടണേ ദയവായ് എഴകളിന്‍ സഭയില്‍ (2)
1
ഉറക്കത്തില്‍ കിടക്കും ജനം മറന്നു തിരുകൃപകള്‍ (2)
പൂര്‍വ്വപിതാക്കളില്‍ പകര്‍ന്ന നിന്‍ ഉണര്‍വ്വിനെ
പകരണം ആത്മനാഥാ (2) (ഉണര്‍വ്വിന്‍ ..)
2
വേട്ടയാല്‍ ഓടിത്തളര്‍ന്ന പേടമാന്‍ പോല്‍ ഇതാ ഞാന്‍ (2)
വരുന്നു ആദരവാല്‍ തിരുസവിധേ
ആശ്വാസദായകനേ (2) (ഉണര്‍വ്വിന്‍ ..)
3
ജീവിതക്ലേശങ്ങളാം വന്‍ മേടുകള്‍ കാണുമ്പോള്‍ (2)
തെല്ലും തളരാതെ ധൈര്യമായ് ജീവിപ്പാന്‍
ശക്തി പകര്‍ന്നിടണേ (2) (ഉണര്‍വ്വിന്‍ ..)
4
ആകാശമേഘങ്ങളില്‍ ആരൂഢനായ് വരുമ്പോള്‍ (2)
അങ്ങയെ മോദമായ് സ്വാഗതം ചെയ്‌വാന്‍
ഞങ്ങളെ ഒരുക്കണമേ (2) (ഉണര്‍വ്വിന്‍ ..)
Song No.75
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ.. നിന്‍റെ വന്‍ കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ (2) (ഉണര്‍വ്വിന്‍..)
1
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍ (2)
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..)
2
തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..)
3
തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍ (2)
ശാശ്വത ശാന്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..)
Song No.76
ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനൊടടുത്തീടുകില്‍ (2)
1
ഇതുപോലൊരു പ്രഭാതം നമു-
ക്കടുത്തീടുന്നു മനമെ!
ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍
നീതി സുര്യനായ് വരുന്നാള്‍ (2)
2
നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ് ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു (2)
3
ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം (2)
4
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്‍റെ കൂടന്നു പോരുവാന്‍ (2)
5
ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെയോര്‍-
ത്തിട്ടാനന്ദം, പരമാനന്ദം!
ഹാ! എന്‍പ്രിയനാ പുതുവാനഭൂ
ദാനം ചെയ്തതെന്താനന്ദം! (2)
6
മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി
വരുന്നൊരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍ (2)
7
കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍ വരുന്നേ-
എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ! (2)
Song No.77
എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്‍ പാത്രമാണു ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്‍കിടേണമേ നാഥാ (എണ്ണമേറും..)
കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ (2)
1
പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍
രോഗവും ദുരിതവും നാള്‍ക്കു നാള്‍ വളരുമ്പോള്‍ (2)
ദൈവത്തിന്‍ ആത്മാവ് എന്നില്‍ നിര്‍വ്വീര്യമായ്
പാപമെന്നെ പാതാള വഴിയിലെത്തിച്ചു (കരുണ..)
2
എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലെ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ (2)
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാന്‍
വീണ്ടുമെന്നെ വഹിക്കണേ നിന്‍ വിരിച്ച ചിറകുകളില്‍ (എണ്ണമേറും..)
Song No.78
എണ്ണി എണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിനാല്‍
ഇന്നയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ (എണ്ണി എണ്ണി..)
1
ഉന്നം വെച്ച വൈരിയിന്‍
കണ്ണിന്‍ മുന്‍പില്‍ പതറാതെ (2)
കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍
നിന്നെ മൂടി മറച്ചില്ലേ (2) (എണ്ണി എണ്ണി..)
2
യോര്‍ദ്ദാന്‍ കലങ്ങി മറിയും
ജീവിത ഭാരങ്ങള്‍ (2)
ഏലിയാവിന്‍ പുതപ്പെവിടെ
നിന്‍റെ വിശ്വാസ ശോധനയില്‍ (2) (എണ്ണി എണ്ണി..)
3
നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല (2)
നിന്‍റെ ഉടയവന്‍ നിന്നവകാശം
തന്‍റെ ദാസരിന്‍ നീതിയവന്‍ (2) (എണ്ണി എണ്ണി..)
Song No.79
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍ (2 )
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ (2 ) (എത്ര നല്ലവന്‍..)
1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍ (2 )
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍ (2 ) (എത്ര നല്ലവന്‍..)
2
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍ (2 )
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
നാളെന്നും വാഴ്ത്തീടും തന്‍ മഹാ സ്നേഹത്തെ (2 ) (എത്ര നല്ലവന്‍..)
Song No.80
എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട് (2)
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
1
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..)
2
ഘോരമാം ശോധനയില്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..)
3
ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കില്‍
ആരെനിക്കെതിരായിടും (2) (പരീക്ഷ..)
Song No.81
എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ
എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന്‍ പാര്‍ത്തിരിപ്പൂ
1
കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണ തന്‍ കടാക്ഷമായൊന്നണയൂ
പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി
ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍
നിനക്കായ് വിരുന്നൊരുക്കാന്‍ വിരുന്നൊരുക്കാന്‍
2
സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം
കൈവിരല്‍ തുമ്പൊന്നു നീട്ടി നീയെന്നുടെ
കന്മഷമെല്ലാം അകറ്റുകില്ലേ
ഇന്ന് അകറ്റുകില്ലേ
Song No.82
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ-അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..)
1
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം-എനി-
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത് (എന്തതിശയമേ..)
2
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ-പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ (എന്തതിശയമേ..)
3
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന-ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ (എന്തതിശയമേ..)
4
പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്-സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു (എന്തതിശയമേ..)
5
ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ-എന്നെ
കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്യമഹോ (എന്തതിശയമേ..)
Song No.83
എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ
സന്തോഷമായി ഞാന്‍ യാത്ര ചെയ്യും (2)
1
മിസ്രയീം വിട്ടതില്‍ ഖേദിപ്പാനില്ലൊന്നും
ആശ്വാസദേശമെന്‍ മുന്നിലുണ്ട്
കൈകളാല്‍ തീര്‍ക്കാത്ത വീടുകള്‍ മേടുകള്‍
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്
2
അബ്രാമിന്‍ യാത്രയില്‍ കൂടെയിരുന്നവന്‍
അവകാശം നല്‍കിയോന്‍ കൂടെയുണ്ട്
ഹാരാനില്‍ യാക്കോബിന്‍ കൂടെയിരുന്നവന്‍
വാഗ്ദത്തം നല്‍കിയോന്‍ കൂടെയുണ്ട്
3
മിസ്രയീം ദേശത്തില്‍ യോസേഫിന്‍ കണ്ണുനീര്‍
കണ്ടവനെന്നോടു കൂടെയുണ്ട്
മിദ്യാനില്‍ മോശെയ്ക്കു സങ്കേതമായവന്‍
ഹോരേബില്‍ നിന്നവന്‍ കൂടെയുണ്ട്
4
ചെങ്കടല്‍ തീരത്തു മോശെയിന്‍ കണ്ണുനീര്‍
കണ്ടവനെന്നോടു കൂടെയുണ്ട്
ആറു നൂറായിരമായോരു കൂട്ടത്തെ
ചിറകില്‍ വഹിച്ചവന്‍ കൂടെയുണ്ട്
5
സ്വര്‍ഗ്ഗീയ മന്നായെ കൊണ്ടു തന്‍ ദാസരെ
പോറ്റിപ്പുലര്‍ത്തിയോന്‍ കൂടെയുണ്ട്
പാറയില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട്
ദാഹം ശമിപ്പിച്ചോന്‍ കൂടെയുണ്ട്
6
യെരിഹോ മതിലുകള്‍ തട്ടിത്തകര്‍ത്തവന്‍
ചെങ്കടല്‍ വറ്റിച്ചോന്‍ കൂടെയുണ്ട്
ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ച
ഏല്യാവിന്‍ ദൈവമെന്‍ കൂടെയുണ്ട്
7
കാക്കയെക്കൊണ്ടു തന്‍ ദാസനെപ്പോറ്റുവാന്‍
ശക്തനായ്തീര്‍ന്നവന്‍ കൂടെയുണ്ട്
എന്നെ വിളിച്ചവന്‍ എന്നെ രക്ഷിച്ചവന്‍
ഇന്നാളും എന്നോടു കൂടെയുണ്ട്
8
ഒരുനാളും എന്നെ ഉപേക്ഷിക്കയില്ലെന്ന്
പരമാര്‍ത്ഥമായവന്‍ ചൊല്ലീട്ടുണ്ട്
ആകാശം ഭൂമിയുമാകെയൊഴിഞ്ഞാലും
ആയവന്‍ വാക്കിനു ഭേദമില്ല (എന്തെല്ലാം വന്നാലും..)
Song No.84
എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം
1
സുരലോക സുഖം വെടിഞ്ഞു
എന്നെ തേടി വന്ന ഇടയന്‍
തന്‍റെ ദേഹമെന്ന തിരശ്ശീല ചീന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു
2
പാപരോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
പാരം കേണീടുമ്പോള്‍ തിരുമേനിയതില്‍
എന്‍റെ വ്യാധിയെല്ലാം വഹിച്ചു
3
പലശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
എന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ
എന്‍റെ ഭാരമെല്ലാം ചുമന്നു
4
ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു
പ്രത്യാശ വര്‍ദ്ധിപ്പിച്ച് പാലിച്ചീടും
തവ - സ്നേഹമതിശയമേ (എന്നുള്ളമേ..)
Song No.85
എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍,
നന്ദിയാലുള്ളം നിറഞ്ഞിടുന്നു
എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍,
ആനന്ദത്തിന്‍ അശ്രു പോഴിഞ്ഞിടുമേ
യേശുവേ രക്ഷകാ, നിന്നെ ഞാന്‍ - സ്നേഹിക്കും
ആയുസ്സിന്‍ നാളെല്ലാം, നന്ദിയാല്‍ പാടിടും (2)
1
പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍
പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
പാടാന്‍ പുതു ഗീതം നാവില്‍ തന്നു,
പാടും സ്തുതികള്‍ എന്നേശുവിന്നു (യേശുവേ..)
2
ഉള്ളം കലങ്ങിടും വേളയിലെന്‍
ഉള്ളില്‍ വന്നെശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ട എന്‍ മകനെ,
എല്ലാ നാളും ഞാന്‍ കൂടെയുണ്ട് (യേശുവേ..)
3
ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോള്‍ നാഥന്‍ നല്‍കീടുന്നു
തിന്നു തൃപ്തനായ് തീര്‍ന്ന ശേഷം
നന്ദിയാല്‍ സ്‌തോത്രം പാടുമെന്നും (യേശുവേ..)
4
ദേഹം ക്ഷയിച്ചാലും യേശുവേ നിന്‍
സ് നേഹം ഘോഷിക്കും ലോകമെങ്ങും
കാണാന്‍ കൊതിക്കുന്നെ നിന്‍ മുഖം ഞാന്‍
കാന്താ വേഗം നീ വന്നിടണേ (യേശുവേ..)
Song No.86
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ട് പാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം (എന്നെ..)
1
എന്‍റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം (൨)
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി
എന്‍റെ മിഴിനീരു മായ്ക്കുന്ന സ്നേഹം (ആ സ്നേഹം..)
2
എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം (൨)
എന്‍റെ ആത്മാവിലാമോദമേകി
എന്നെ മാറോട് ചേര്‍ക്കുന്ന സ്നേഹം (ആ സ്നേഹം..)
Song No.87
എന്നെത്തേടി വന്ന യേശുനാഥന്‍ കൈപിടിച്ചുയര്‍ത്തി
തന്നില്‍ സ്നേഹമോടെ ചേര്‍ത്തു നിര്‍ത്തി ഉമ്മവച്ചുണര്‍ത്തി
എന്നെ പേരു ചൊല്ലി വിളിച്ചൂ.. അറിയാതെ കണ്ണുനീര്‍ വന്നു
ഇനി ഭീതിയില്ല നാഥാ.. വാഴ്ത്തുന്നു നിന്‍റെ നാമം (എന്നെത്തേടി..)
1
എന്നെത്തന്നെ ഞാന്‍ ഉള്ളില്‍ പൂജിച്ചിന്നോളം
മണ്ണില്‍ത്തന്നെ എന്‍ ലക്ഷ്യം നേടാമെന്നോര്‍ത്തു
ഭോഗവസ്തുക്കള്‍ മാത്രം നിത്യമെന്നോതീ
ആത്മജീവിതം പാടെ വിസ്മരിച്ചൂ ഞാന്‍
തമസ്സില്‍ സുഖം തേടി.. മനസ്സിന്‍ അകം ശൂന്യം
അലിവിന്‍ സ്വരം കേള്‍ക്കാന്‍ തിരിഞ്ഞൂ വചനമാര്‍ഗ്ഗേ
അനുതാപക്കണ്ണീര്‍ വീഴ്ത്തി കരയുമ്പോള്‍ ഈശോ വന്നെന്നില്‍ (എന്നെത്തേടി..)
2
ആരെല്ലാമെന്നെ തള്ളിപ്പറഞ്ഞീടിലും
ഈശോയെന്നാളും എന്‍റെ കൂടെയുണ്ടല്ലോ
രാവണഞ്ഞാലും സൂര്യനസ്തമിച്ചാലും
ദീപമായെന്നും മുന്നില്‍ നീ ജ്വലിക്കുന്നു
അറിവിന്‍ വരം ചൊരിയൂ.. കനിവിന്‍ കരം നല്‍കൂ
ഹൃദയം സദാ സമയം തുടിക്കും നന്ദിയോടെ
അഭിമാനം കൊള്ളും ഞാനെന്‍ ഈശോയില്‍ മാത്രമെന്നാളും (എന്നെത്തേടി..)
Song No.88
എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2)
നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2)
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
പരമ സീയോ-ന്നോടി പോകുന്നു (2) (എന്നെനിക്കെന്‍..)
1
കോഴി തന്‍റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ
തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2)
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2)
വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍
സുഖിച്ചു വസിക്കുവാന്‍ (2) (എന്നെനിക്കെന്‍..)
2
തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ
താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2)
അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട
സമസ്ത വഴിയും (2)
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു-
ന്നതിന്‍റെ തള്ളയും (2) (എന്നെനിക്കെന്‍..)
3
പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര
മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2)
പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു
വീഴാന്‍ തുടങ്ങുന്നേരേം (2)
പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
വീണ്ടും നടത്തും തള്ളയും (2) (എന്നെനിക്കെന്‍..)
4
ഉലകിനര്‍ത്ഥം ബഹുലം നായകാ നിന്‍ കരം തന്നില്‍
ഉലകിലുള്ള വഴികള്‍ സമസ്തവും (2)
അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍ കാറ്റില്‍
വിറയ്ക്കും മരത്തിനൊപ്പം (2)
വലയുന്നോരോഗതിയില്‍ മനുജരഖിലം
ക്രോധകലശം മൂലവും (2) (എന്നെനിക്കെന്‍..)
5
വരവു നോക്കിക്കാത്തു നായകാ തവ പൊന്‍മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാന്‍ (2)
വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2)
കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു
കാലം കഴിക്കുന്നെങ്ങളും (2)
6
ഉണര്‍ന്നു വെട്ടം തെളിച്ച കൂട്ടമായി കന്യകാവ്ര-
തരണഞ്ഞു വാനില്‍ പൂകും നേരത്തില്‍ (2)
തുണച്ചീ സാധുവിന്‍ ക്ലേശം ഹനിച്ചിട്ടെനിക്കും
കൂടാപ്പരമമാര്‍വില്‍ (2)
അണഞ്ഞു വാഴാന്‍ ഭാഗ്യം തരണേ അരുമയു-
ള്ളെന്‍ പൊന്നുകാന്തനേ (2)
Song No.89
എന്നേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ! നിത്യമാം സ്നേഹമേ
1
സ്നേഹിതര്‍ക്കുവേണ്ടി സ്വന്ത ജീവനെ
എകീടുന്നതില്‍പരം സ്നേഹമോ
പാപിയായ മര്‍ത്യനായി പോലുമാ
ജീവനേകിടും മഹല്‍ സ്നേഹമേ
2
വിണ്‍ മഹത്വമാകെ മാറ്റി വച്ചു നീ
മന്നിതിന്‍റെ മാലുകള്‍ ഏറ്റു നീ
മര്‍ത്യ രൂപമാര്‍ന്ന്‍ ദാസനായി നീ
മൃത്യു കൈവരിച്ചൊരാ സ്നേഹമേ (എന്നേശുവേ..)
Song No.90
എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി ഞാന്‍
എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോള്‍
1
നന്ദി കൊണ്ടെന്‍റെയുള്ളം നന്നെ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടീടുന്നേന്‍—ദേവാ
2
പാപത്തില്‍ നിന്നും എന്നെ കോരിയെടുപ്പാനായ്
ശാപശിക്ഷകളേറ്റ ദേവാത്മജാ!—മഹാ
3
എന്നെ അന്‍പോടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്തം വന്ദനമെ—എന്‍റെ
4
അന്ത്യംവരെയും എന്നെ കാവല്‍ ചെയ്തീടുവാന്‍
അന്തികെയുള്ള മഹല്‍ ശക്തി നീയേ—നാഥാ!
5
താതന്‍ സന്നിധിയിലെന്‍-പേര്‍ക്കു സദാ പക്ഷ—
വാദം ചെയ്യുന്ന മമ ജീവനാഥാ!—പക്ഷ
6
കുറ്റംകൂടാതെയെന്നെ തേജസ്സിന്‍ മുമ്പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ—എന്നെ
7
മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു—ദേവാ!
Song No.91
എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ
നടത്തിടുന്നു ദിനം തോറും
സന്തോഷ വേളയില്‍ സന്താപ വേളയില്‍
എന്നെ കൈവിടാതെ അനന്യനായ്
പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നീടിലും
വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
പ്രലോഭനം അനവധി വന്നീടിലും
എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രീയന്‍ പോറ്റിടും
എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ
2. മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിമ്പില്‍ വന്‍ വൈരി പിന്‍ ഗമിച്ചാല്‍
ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ് - (പതറുകയില്ല..)
3. എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
എന്നോടു കൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രീയന്‍ വിടുവിക്കും.. (പതറുകയില്ല..)
4. ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലേപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
സിംഹത്തെ സൃഷ്ടിച്ച എന്‍ സ്നേഹ നായകന്‍
കണ്മണി പോലെന്നെ കാത്തു കൊള്ളും (പതറുകയില്ല..)
5. കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും
സരഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രീയന്‍ എന്നെയും പോറ്റിക്കൊള്ളും (പതറുകയില്ല..)
6. മണ്ണോടു മണ്ണായ് ഞാന്‍ അമര്‍ന്നു പോയാലും
എന്‍ കാന്തനേശു കൈവിടില്ല
എന്നെ ഉയിര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍ (പതറുകയില്ല..)
Song No.92
എൻ പ്രിയാ നിൻ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാൽ
എൻ ജീവിത ഭാരങ്ങളാൽ
കേഴണമോ ഈ ഭൂവിൽ (2) (എന്‍ പ്രിയാ..)
1
എൻ വേദന മാറിടുമേ
എൻ രോഗങ്ങൾ നീങ്ങീടുമേ (2)
അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ
ഞാനെന്തു ഭാഗ്യവാനായ് (2) (എന്‍ പ്രിയാ..)
2
ഈ ലോകജീവിത ഭാരങ്ങളാൽ
എൻ തോണി വലഞ്ഞീടുമ്പോൾ (2)
അമരക്കാരനായ് നിൻ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക് (2) (എന്‍ പ്രിയാ..)
3
ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും
പെറ്റമ്മയും തള്ളിടുമേ (2)
മാറ്റമില്ലാ വിശ്വസ്തനേ
നിന്‍റെതല്ലോ എന്നും ഞാൻ (2) (എന്‍ പ്രിയാ..)
Song No.93
എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ് വളരേണമേ യഹോവേ (എന്‍ മനോ..)
1
മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനെ (2)
മനസ്സിലെ മരുവിലും
സമാഗമന കൂടാരവുമായി
നില്പു നിന്‍ മുന്‍പില്‍ ഞാന്‍
എന്റെ പാപമകറ്റണമെ (എന്‍ മനോ..)
2
എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍ (2)
മുകളില്‍ നീ മുകിലു പോല്‍
പരന്നൊഴുകണേ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)
Song No.94
എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും
എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍
എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍
ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു
സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)
1
ആരെയും ഞാന്‍ ഭയപ്പെടില്ല എന്‍റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍
ഇല്ല താഴുകില്‍ ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍
യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍
രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍
ശോഭിതമാം തിരുമുഖമെന്‍
ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
2
ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി
സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍
പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍
തേടുകില്ല ജഡികസുഖം
ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
Song No.95
എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)
തന്‍റെ മാധുര്യമേറിടും നാമമതില്‍
സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)
1
കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ (2)
എന്‍റെ കാല്‍വരി നായകന്‍ യേശു മതി
നിന്‍റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)
2
പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ (2)
എന്‍റെ അകൃത്യങ്ങളൊക്കെയും
അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..
Song No.96
എന്‍ രക്ഷകാ എന്‍ ദൈവമേ
നിന്നിലായ നാള്‍ ഭാഗ്യമേ;
എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ
എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
ഭാഗ്യനാള്‍! ഭാഗ്യനാള്‍!
യേശു എന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
ഭാഗ്യനാള്‍! ഭാഗ്യനാള്‍!
യേശു എന്‍ പാപം തീര്‍ത്ത നാള്‍
1
വന്‍ ക്രിയ എന്നില്‍ നടന്നു,
കര്‍ത്തന്‍ എന്‍റെ, ഞാന്‍ അവന്‍റെ,
താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍..)
2
സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കര്‍ത്തനില്‍ നീ ആശ്വസിക്ക;
ഉപേക്ഷിയാതെ അവനെ,
തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..)
3
സ്വര്‍ഗ്ഗവും ഈ കരാറിന്നു
സാക്ഷി നില്‍ക്കുന്നെന്‍ മനമേ;
എന്നും എന്നില്‍ പുതുക്കുന്നു
നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..)
4
സൌഭാഗ്യം നല്‍കും ബാന്ധവം
വാഴ്ത്തും നീ ജീവകാലത്തില്‍;
ക്രിസ്തേശുവില്‍ എന്‍ ആനന്ദം
പാടും ഞാന്‍ അന്ത്യകാലത്തും (ഭാഗ്യനാള്‍..)
Song No.97
എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി (2)
1
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (2) (എന്‍ സങ്കടങ്ങള്‍..)
2
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല (2) (എന്‍ സങ്കടങ്ങള്‍..)
3
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (2) (എന്‍ സങ്കടങ്ങള്‍..)
4
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ (2) (എന്‍ സങ്കടങ്ങള്‍..)
5
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ (2) (എന്‍ സങ്കടങ്ങള്‍..)
6
എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ (2) (എന്‍ സങ്കടങ്ങള്‍..)
Song No.98
എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
താഴ്ച്ചയില്‍ എനിക്കു നീ കരുത്തു നല്‍കി
പ്രാണനാഥനെനിക്കായ് കരുതി വച്ചു
ഈ ലോകസമ്പത്തും സ്നേഹവുമെല്ലാം
മിഥ്യയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു (എന്‍..)
1
ദുഃഖങ്ങളില്‍ മനമുരുകുന്ന വേളകളില്‍
അരുമയോടെന്നെ നീ അണച്ചു നിര്‍ത്തി (2)
കരയല്ലേ മകളേ തളരല്ലേ നീ
സാന്ത്വനിപ്പിപ്പാനായ് ഞാനില്ലയോ (2) (എന്‍..)
2
കൈവിടില്ലാ നിന്നെ തള്ളീടില്ലാ എന്‍
പാണിയാല്‍ നിന്നെ ഞാന്‍ വഴി നടത്തും (2)
നിനക്കായ് പറുദീസ ഞാന്‍ പണിയും
വഴികാട്ടി നടത്തും നിന്‍ പേര്‍ക്കായ് (2) (എന്‍..)
Song No.99
ലാ ലാ ലാ ലാ ലാ
എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി.. അവന്‍ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
(എന്‍റെ അടുത്തു..)
ലാ ലാ ലാ ല ലാ (4)
ലാ ലാ ലാ ല ലാ (4)
1
ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു (2)
അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
കാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും (2)
ഗുരുവല്ലേ.. കൃപയല്ലേ..
കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേ
ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര മതി
(എന്‍റെ അടുത്തു..)
ലാ ലാ ലാ ല ലാ (4)
ലാ ലാ ലാ ല ലാ (4)
2
ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു (2)
അന്ധന്‍റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതും
രോഗങ്ങള്‍ കാരുണ്യത്താല്‍ സൌഖ്യമാക്കിയതും (2)
അവനല്ലേ.. ഗുരുവല്ലേ..
മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം
ഇനി മനുഷ്യപുത്രന്‍റെ ചുടുനിണത്തിന്‍റെ പൊരുളറിയുക നാം
(എന്‍റെ അടുത്തു..)
Song No.100
എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍
നിശ്ചയമനുഗ്രഹം പ്രാപിച്ചീടും ഞാന്‍
തന്‍റെ വചനം പോലെ ഞാന്‍ ചെയ്യും
തന്‍റെ വഴിയില്‍ തന്നെ നടക്കും (2)
1
ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും (2)
എന്‍റെ വീട്ടില്‍ ആഹാരം കുറയുകയില്ല
ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല (2)
2
എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം
ഛിന്നഭിന്നമായ്‌പ്പോകും എന്‍റെ ദൈവത്താല്‍ (2)
എന്‍റെ ആരോഗ്യം ദൈവദാനമല്ലോ
എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും (2)
3
ജീവിതപങ്കാളിയും എന്‍റെ മക്കളും
എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2)
എന്‍റെ നന്‍മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും
എന്നെ വിശുദ്ധജനം ആക്കിടും താന്‍ (2)
4
വായ്‌പ വാങ്ങാനിടവരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും (2)
ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍ എന്നെ മാനിക്കും താന്‍ (2) (എന്‍റെ ദൈവത്താല്‍..)
Song No.101
എന്‍റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍
സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍-
ഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു
1
വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്ളാന്‍
രക്ഷകനെന്‍ കാലുകള്‍ക്കു് വേഗമായ് തീര്‍ന്നെന്‍
പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും
2
ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോ
മാനസത്തിലാധിപൂണ്ടു ഖേദിപ്പാന്‍
സാധു അന്ധനായി തീര്‍ന്നിടല്ലേ ദൈവമേ
3
എന്‍റെ നിത്യ സ്നേഹിതന്മാര്‍ ദൈവദൂതസംഘമത്രേ
ഇപ്പോളവര്‍ ദൈവമുമ്പില്‍ സേവയാം
എന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നീടും
4
ദുഃഖിതനായ് ഓടിപ്പോയ് ഞാന്‍ മരുഭൂവില്‍ കിടന്നാലും
എന്നെയോര്‍ത്തു ദൈവദൂതര്‍ വന്നീടും
ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും
5
നാളെയെക്കൊണ്ടെന്‍ മനസ്സില്‍ ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്‍റെ കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു
6
കാക്കകളെ വിചാരിപ്പിന്‍ വിതയില്ല കൊയ്ത്തുമില്ല
ദൈവം അവയ്ക്കായ് വേണ്ടതേകുന്നു
ലില്ലി പുഷ്പങ്ങള്‍ക്കുമവന്‍ ശോഭ നല്‍കുന്നു
7
പത്മോസ് ദ്വീപില്‍ ഏകനായ് ഞാന്‍ വസിച്ചാലും ഭയമില്ല
സ്വര്‍ഗ്ഗം തുറന്നെന്‍റെ പ്രിയന്‍ വന്നീടും
മഹാദര്‍ശനത്താല്‍ വിവശനായ്ത്തീരും ഞാന്‍
8
ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ! നീയെനിക്കായ്
വേണ്ടതെല്ലാം ദയ തോന്നി നല്‍കുമ്പോള്‍
എന്‍റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്
Song No.102
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2)
1
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2)
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്‍റെ ദൈവം..)
2
ആരും സഹായമില്ലെല്ലാവരും
കണ്ടും കാണാതെയും പോകുന്നവര്‍ (2)
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്‍റെ ദൈവം..)
3
കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2) (എന്‍റെ ദൈവം..)
Song No.103
എന്‍റെ പ്രാണ സഖി യേശുവേ
എന്‍റെ ഉള്ളത്തിന്‍ ആനന്ദമേ
എന്നെ നിന്‍ മാർവിങ്കൽ ചേർപ്പാനായ്
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ
പറക പറക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ
കര്‍ത്താവെ ഈ നീച പാപിക്കു
പ്രേമ ഹിതത്തെ നീ കാട്ടുക (2)
1
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
അപ്പനേ ബുദ്ധിയെ തെളിക്ക (പറക..)
2
ഏലിയ എലീശ പ്രവരർ
ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
വേല നിന്നുടെയെന്നോര്‍ക്കുക (പറക..)
3
പാപികൾക്കു നിന്‍റെ സ്നേഹത്തെ
എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാല്‍വരീ മലമേൽ കാണിച്ച
അൻപിൻ ശീലം പകര്‍ന്നീടുക (പറക..)
4
എന്‍റെ ആയുസിന്‍റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ എന്നെ ഞാന്‍
ജീവ ബലിയായി നല്‍കിടുന്നേ (പറക..)
Song No.104
എന്‍റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍
പാടീടും ഞാനുലകില്‍
ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്‍
ചാരീടും ഞാനവനില്‍ (2)
ഹാ ഹല്ലേലുയാ ഗീതം പാടിടും ഞാന്‍
എന്‍റെ ജീവിത യാത്രയതില്‍
എന്‍റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍ നോക്കി
പാര്‍ത്തീടും ഞാനുലകില്‍
1
എല്ലാ കാലത്തുമാശ്രയം വെച്ചിടുവാന്‍
നല്ല സങ്കേതം യേശുവത്രേ
പെറ്റ തള്ള തന്‍ കുഞ്ഞിനെ മറന്നീടിലും
കാന്തന്‍ മാറ്റം ഭവിക്കാത്തവന്‍ (ഹാ ഹല്ലേലുയാ..)
2
തിരുക്കരത്തിവന്‍ സാഗരജലമെല്ലാമടക്കുന്ന
കരുത്തെഴും യാഹവന്‍ താന്‍
ഒരു ഇടയനെപ്പോലെന്നെ അവനിയില്‍ കരുതുന്ന
സ്നേഹമെന്താശ്ചര്യമേ (ഹാ ഹല്ലേലുയാ..)
3
ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയന്‍ തന്‍ വാഗ്ദത്തം
ഓര്‍പ്പിച്ചുണര്‍ത്തുമെന്നെ
ഉള്ളം കരത്തില്‍ വരച്ചവന്‍ ഉര്‍വ്വിക്കധീശന്‍ താന്‍
എന്നുടെ ആശ്വാസകന്‍ (ഹാ ഹല്ലേലുയാ..)
4
മാറും മനുജരെല്ലാം മഹിതലമതു
തീജ്ജ്വാലയ്ക്കിരയ് മാറുകിലും
തിരുവാഗ്ദത്തങ്ങള്‍ക്കേതും മാറ്റം വരില്ലവന്‍
വരവിന്‍ നാളാസന്നമായ് (ഹാ ഹല്ലേലുയാ..)
Song No.105
എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും (2)
1
ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും (2)
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും
ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും (എന്‍റെ..)
2
ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും (2)
അവനെന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും
ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും
അവനെന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും (എന്‍റെ..)
Song No.106
എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍ (2)
1
കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം (2) (എന്‍റെ യേശു..)
2
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍ (2) (എന്‍റെ യേശു..)
3
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും (2) (എന്‍റെ യേശു..)
4
എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും (2) (എന്‍റെ യേശു..)
Song No.107
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (4)
ഈ മണ്‍ മാറും വിണ്‍ മാറും
മര്‍ത്യരെല്ലാം വാക്ക് മാറും
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)
1
പെറ്റ തള്ള മാറിപ്പോയാലും
ഇറ്റു സ്നേഹം തന്നില്ലെങ്കിലും
അറ്റു പോകയില്ലെന്‍ യേശുവിന്‍റെ സ്നേഹം
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2) (എന്‍റെ യേശു..)
2
ഉള്ളം കൈയ്യില്‍ എന്നെ വരച്ചു
ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു (2)
തന്‍റെ തൂവല്‍ കൊണ്ട് എന്നെ മറയ്ക്കുന്ന
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)
3
ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണ പ്രിയന്‍ പാദമേല്ക്കുവാന്‍ (2)
കണ്ണുനീര്‍ തോരും നാളടുത്തു സ്‌തോത്രം
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)
Song No.108
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ വാന ലോകമതിൽ ചെന്നു
സാധുവെന്നെയോർത്തു നിത്യം താതനോട് യാചിക്കുന്നു
2. ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗ കനാൻ നാട്ടിൽ ആക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നല്‍കി (എന്‍റെ..)
3. നല്ല ദാസൻ എന്ന് ചൊല്ലും നാൾ തന്‍റെ മുമ്പാകെ
ലജ്ജിതനായ് തീർന്നു പോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമ കണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ (എന്‍റെ..)
4. എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുൻപാകെ
ശോഭയേറും രാജ്ഞിയായി തൻ
മാർവിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാ ഭാഗ്യം ദൈവമേ നീ ഒരുക്കിയേ (എന്‍റെ..)
5. കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സിയോൻ പുരിയിൽ
ചെന്നു ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ പകച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിൻ തുടരും (എന്‍റെ..)
Song No.109
എമ്മാനുവേല്‍ എമ്മാനുവേല്‍
നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നില്‍ വാഴുന്നു (എമ്മാനുവേല്‍..)
1
ആകാശത്തെങ്ങും തേടേണ്ട നീ
താഴെ ഈ ഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്‍റെ കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (എമ്മാനുവേല്‍..)
2
ഭൂമിയില്‍ ഏകാനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (എമ്മാനുവേല്‍..)
Song No.110
എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ്
തീര്‍ന്നിടണമേ പ്രിയനെ
തിരുനാമമുയര്‍ന്നിടട്ടെ
എല്ലാം അങ്ങേ മഹത്വത്തിനായ്
1
സ്നേത്തിലൂടെയെല്ലാം കാണുവാന്‍
സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍
എന്നില്‍ നിന്‍ സ്വഭാവം പകരണമേ
ദിവ്യ തേജസ്സാല്‍ എന്നെ നിറയ്ക്കണമേ.. (എല്ലാം..)
2
ആത്മാവില്‍ ശക്തിയോടെ ജീവിപ്പാന്‍
ആത്മ നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍
ആത്മ ദായകാ നിരന്തരമായ് എന്നില്‍
ആത്മ ദാനങ്ങള്‍ പകരണമേ.. (എല്ലാം..)
3
നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍
ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനെ അങ്ങേ
വാഴ്വിനായ് മാത്രം തീരണമേ.. (എല്ലാം..)
4
വക്രത നിറഞ്ഞ പാപ ലോകത്തില്‍
നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
നിന്‍റെ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ.. (എല്ലാം..)
Song No.111
എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്
സ്വര്‍ഗ്ഗത്തില്‍ നിന്നെന്‍ ചാരെ വന്നവന്‍
പ്രാണന്‍ തന്നെന്നെ വീണ്ടെടുത്തവന്‍ (2)
ദോഷമായിട്ടൊന്നുമെന്‍റെ താതന്‍ ചെയ്കില്ല (എല്ലാം..)
1
പ്രതീക്ഷകള്‍ പലതും തകര്‍ന്നീടുമ്പോള്‍
പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
സഹനത്തിന്‍ കയ്പ്പുനീര്‍ കുടിച്ചെന്നാലും
മാറായെ മാധുര്യമാക്കിടും താന്‍ (സ്വര്‍ഗ്ഗത്തില്‍ ..)
2
ഉലകച്ചൂടേറ്റു ഞാന്‍ വാടിപ്പോകാതെ
ഉയിര്‍ തന്നോരുടയവന്‍ തണലേകിടും
തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും
നിര്‍ണ്ണയം അറിയുന്നോന്‍ എന്‍റെ ദൈവം (സ്വര്‍ഗ്ഗത്തില്‍ ..)
3
ക്രൂശിനു ശേഷമൊരുയിര്‍പ്പുള്ളതാല്‍
അനന്തരം മഹത്വത്തിന്‍ കിരീടമുണ്ട്
മണ്‍ കൂടാരം തകര്‍ന്നുടഞ്ഞെന്നാലും
കൃപയിന്നത്യന്ത നിക്ഷേപമുണ്ട് (സ്വര്‍ഗ്ഗത്തില്‍ ..)
Song No.112
യേശു നീ യേശു നീ
മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന് (2)
1
സ്തുതിയും സ്തോത്രവും
എന്നും സ്വീകരിപ്പാന്‍ യോഗ്യനായോന്‍ നീ (2) (എല്ലാ..)
2
കുഞ്ഞാടെ വാഴ്ത്തുവിന്‍
അവന്‍ ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ (2) (എല്ലാ..)
Song No.113
എല്ലാമേശുവേ, എനിക്കെല്ലാമേശുവേ
അല്ലലേറുമീയുലകില്‍ സുഖമില്ലല്ലോ
1
നാഥനും സഹായനും സ്നേഹിതനിടയനും
നായകനും എനിക്കന്‍പാര്‍ന്ന ജ്ഞാനമണവാളനും (എല്ലാമേശുവേ..)
2
മാതാവും പിതാവുമെന്‍-ബന്ധുമിത്രാദികളും
സന്തോഷദാതാവാം യേശു-നല്‍കും പൂര്‍ണ്ണഭാഗ്യവും (എല്ലാമേശുവേ..)
3
ആധിയില്‍ ആശ്വാസവും അന്ധകാരേ ജ്യോതിസ്സും
ആശയില്ലാ രോഗികള്‍ക്കമൂല്യമാം ഔഷധവും (എല്ലാമേശുവേ..)
4
ബോധക പിതാവുമെന്‍ പോക്കിലും വരവിലും
ആദരവു കാട്ടീടും കൂട്ടാളിയുമെന്‍ തോഴനും (എല്ലാമേശുവേ..)
5
ചൂടും ആഭരണവും, കീര്‍ത്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും-എന്‍പ്രിയ മദ്ധ്യസ്ഥനും (എല്ലാമേശുവേ..)
6
വാനജീവ അപ്പവും ജീവനുമെന്‍ കാവലും
ഞാനഗീതമുല്ലാസവും സ്വര്‍ലോകെ ആനന്ദവും (എല്ലാമേശുവേ..)
Song No.114
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മസ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍ (എല്ലാ..)
1
എന്‍റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്
മുഴു മനമോടെയും സര്‍വ്വശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയില്‍ (2) (എല്ലാ..)
2
വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേ
നഷ്ടമാക്കിടാം അഖിലവും ഞാന്‍ (2) (എല്ലാ..)
Song No.115
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..)
1
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..)
2
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..)
3
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളുന്നു..)
Song No.116
എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍ (എഴുന്നള്ളുന്നേശു..)
യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ (2)
1
രോഗങ്ങള്‍ മാറും ഭൂതങ്ങളൊഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രരാകുന്ന ദൈവരാജ്യം (2) (യേശുവേ..)
2
ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ് തീര്‍ന്നിടുമേ
തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ് (2) (യേശുവേ..)
Song No.117
ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും
യോഗ്യന്‍ യേശുവെ
ഹാലേലുയ്യാ.. ഹാലേലുയ്യാ..
1
നിന്‍റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..)
2
എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ
വേണ്ടെന്‍ യേശുവെ
നിന്‍റെ ഹിതത്തില്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..)
Song No.118
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ സ്നേഹമേ!
വന്നു നിറഞ്ഞീടണേ (2)
1
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ!
ശാന്തിയായ് വന്നീടണേ (2)
2
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ! എന്‍റെ സ്നേഹമേ!
കാവലായ് വന്നീടണേ (2)
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ യേശുവേ!
ഞാനെന്നും നിന്‍റേതല്ലേ
ഓ! എന്‍റെ യേശുവേ!
നീയെന്നും എന്‍റേതല്ലേ (3)
Song No.119
ഒന്നുമില്ലായ്കയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ
നിന്‍ മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും (2)
1
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പ്പാടുകള്‍ നീചമരണവും... (നിന്‍ മഹാ..)
2
മോചനം വീണ്ടും ജനനവും
നീച പാപി എന്നില്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ..)
3
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ... (നിന്‍ മഹാ..)
4
നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
നീതിയിന്‍ വാടാമുടിയതും
തന്മക്കള്‍ക്കു സ്വര്‍ഗ്ഗെ ലഭിക്കും... (നിന്‍ മഹാ..)
Song No.120
ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2)
1
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ -- ഒന്നു വിളിച്ചാല്‍..
2
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ -- ഒന്നു വിളിച്ചാല്‍..
Song No.121
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധി അണയുവതേ (2)
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍ (2) (ഒന്നേ..)
1
മാനം ധനമീ മണ്ണിന്‍ മഹിമകള്‍
ഒന്നും ശാന്തിയെ നല്‍കാതാം (2)
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക (2) (ഒന്നേ..)
2
കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍ (2)
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍ (2) (ഒന്നേ..)
Song No.122
ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍ (2)
എത്രയോ ധന്യം എന്‍റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈക്കൊണ്ടു നീ
ജീവനില്‍ സ്നേഹമായ് മാറി (ഒരിക്കലും..)
1
അപരാധങ്ങള്‍ മൊഴിയും ആധരം
അപദാനങ്ങള്‍ വാഴ്ത്തുകയായി (2)
തിരുനാമത്തിന്‍ നവചൈതന്യം
ഹൃദയം പടരുകയായ്
കാരുണ്യത്തിന്‍ പ്രഭയാല്‍
കരളില്‍ ഉദയം നല്‍കി (2) (ഒരിക്കലും..)
2
കര ചേര്‍ത്തെന്‍റെ ഉലയും തോണി
കദനക്കടലില്‍ അലയുമ്പോള്‍ (2)
നിരുപമമാകും തെളിനീരുറവായ്
നൊമ്പരമേകും വന്‍ മരുഭൂവില്‍
വാത്സല്യത്തോടരികില്‍
വിളിച്ചൂ കണ്ണീര്‍ മാറ്റി
വിളിച്ചെന്‍റെ കണ്ണുനീര്‍ മാറ്റി (ഒരിക്കലും..)
Song No.123
ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ (ഒരിക്കല്‍..)
അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം (2) (ഒരിക്കല്‍..)
1
വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ (2)
വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ (അലകടലില്‍..)
2
അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ (2)
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും (അലകടലില്‍..)
Song No.124
ഒരു നാളിലെന്‍ മനം തേങ്ങി
അപരാധ ബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞു
എന്നേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാല്‍ തഴുകാന്‍
കരുണാര്‍ദ്ര സ്പര്‍ശമേകീ
മൃതനായിരുന്ന എന്നെ
നവ സൃഷ്ടിയാക്കി നാഥന്‍ (ഒരു നാളിലെന്‍..)
1
മഞ്ഞിന്‍ തുള്ളിപോലെ ഉള്ളം
വെണ്മ തേടീ നിര്‍മ്മലനായ് ഞാനിതാ
സാക്ഷ്യം എങ്ങും നല്‍കാം ലോകം രക്ഷ നേടും
ശാന്തി തന്‍ ദൂതനാകാം
ഈ ആനന്ദം ഹാ എന്‍ ഭാഗ്യം
വാഴ്ത്തിപ്പാടാം കീര്‍ത്തിച്ചീടാം
ഉണരൂ മനമേ പാടൂ (ഒരു നാളിലെന്‍..)
2
പ്രിയനാം ഈശോ നാഥന്‍ വന്നൂ
എന്നേ തേടി വേനലില്‍ തേന്മഴയായ്
ദാഹം തീര്‍ത്തീടുന്നു സ്നേഹം നല്‍കിടുന്നൂ
കനവുകള്‍ പൂവണിഞ്ഞൂ
പ്രാര്‍ത്ഥിച്ചീടാം നിന്‍ നാമത്തെ
കീര്‍ത്തിച്ചീടാം നിന്നെ മാത്രം
തുണയായ് വരണേ നാഥാ (ഒരു നാളിലെന്‍..)
Song No.125
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
1
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍ (2)
തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ (2) (എത്ര നാളായ്..)
2
ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം (2)
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ (2) (എത്ര നാളായ്..)
Song No.126
ഒരു ശോകഗാനം ഒഴുകി വന്നു
ഒരു ദേവമനസ്സിന്‍ മലര്‍ക്കോവിലില്‍
ഒരു യാഗവേദി ഒരുങ്ങിനിന്നു
ഒരു ബലിയാടിന്‍ മിഴി നിറഞ്ഞു
ഒരു ശോകഗാനം ഒഴുകി..
1
ലോകത്തിന്‍ പാപം പോക്കുന്നവന്‍
ദൈവത്തിന്നോമല്‍ കുഞ്ഞാടിതാ (2)
തന്‍തിരുരക്തം വിയര്‍ത്തൊരു രാത്രി
നൊമ്പരം വിങ്ങുന്ന രാത്രി ഗദ്ഗദ രാത്രി
ഒരു ശോകഗാനം ഒഴുകി..
2
സ്നേഹപിതാവേ നിന്നുള്ളമെങ്കില്‍
ഈ പാനപാത്രം നീക്കേണമേ (2)
എങ്കിലുമെന്‍റെ ഇംഗിതമല്ല
നിന്‍ തിരുവുള്ളം പോലെ നിറവേറിടേണമേ (ഒരു ശോക..)
Song No.127
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു (2)
മിഴികളില്‍ സ്നേഹം ഒഴുകുന്നു
യേശുവേ ജീവദായകാ ജീവിതം നിന്നിലേകുന്നു
നിന്‍ ഹിതം ഞാനറിയുന്നു
ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ
എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ
ഓമനക്കുട്ടനാക്കുവാന്‍ നാഥാ
എന്‍റെ കൂടെ നീ വരേണമേ (2)
1
നീ വരും വഴിയരികില്‍ നിന്നെയും കാത്തിരുന്നു
നിന്‍റെ ദിവ്യവചനങ്ങള്‍ ഏറെ കൊതിച്ചിരുന്നു (2)
അന്ധനാകും എന്‍ നയനം നീ തുറന്നല്ലോ
ധന്യമായിന്നെന്‍റെ ജീവിതം ഈശോയേ
നന്ദിയേറെ ചൊല്ലിടുന്നു ഞാന്‍
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു
മിഴികളില്‍ സ്നേഹം ഒഴുകുന്നു (ഉള്ളിന്നുള്ളില്‍ ..)
2
തിന്മയെ നന്മയാല്‍ ജയിക്കണം എന്നു ചൊല്ലി
സ്നേഹത്തിന്‍റെ പാഠങ്ങള്‍ നീ പകര്‍ന്നേകി (2)
ശത്രുവിനെ സ്നേഹിക്കാന്‍ അരുള്‍ ചെയ്തവനേ
നിന്‍റെ സ്നേഹം പങ്കു വച്ചിടാം കര്‍ത്താവേ
നിന്‍റെ സാക്ഷി ആയി മാറിടാം
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു
മിഴികളില്‍ സ്നേഹം ഒഴുകുന്നു (ഉള്ളിന്നുള്ളില്‍ ..)
Song No.128
ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ (2)
കാഹളമമോതുവിന്‍ വീണകള്‍ മീട്ടുവിന്‍
പാവനപാദം നമിച്ചീടുവിന്‍ (2) (ഓശാന..)
പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ (2)
പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ (2) (ഓശാന..)
Song No.129
ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
ഓശാനാ ദാവീദിന്‍ സുതനേ
ഓശാന ഓശാന ഓശാനാ
1
പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന (ഓശാനാ ദാവീദിന്‍..)
2
മലരും തളിരും മലര്‍നിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ (ഓശാനാ ദാവീദിന്‍..)
3
അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരംപൊരുളേ (ഓശാനാ ദാവീദിന്‍..)
Song No.130
കണ്ടു ഞാന്‍ കാല്‍വരിയില്‍ എന്നേശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങള്‍ അകറ്റാന്‍ എനിക്കായ് തകര്‍ന്നവനെ (2)
നിനക്കായ് ഞാനെന്തു നല്‍കും എനിക്കായ് തകര്‍ന്ന നാഥാ
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു അണയും നിന്‍ സന്നിധിയില്‍ (2)
1
വിടുതല്‍ നീ നല്‍കിയല്ലോ അരികില്‍ നീ ചേര്‍ത്തുവല്ലോ (2)
മകനായ് നീ എന്നെ മാറ്റി അധരം നിന്നെ സ്തുതിക്കാന്‍ (2) (നിനക്കായ്..)
2
ദൈവസ്നേഹം പകര്‍ന്നു തന്നു സ്വര്‍ഗ വാതില്‍ തുറന്നു തന്നു (2)
നിത്യ ജീവന്‍ നല്‍കിടാനായ് പുത്രനെ തകര്‍ത്തു ക്രൂശതില്‍ (2) (നിനക്കായ്..)
Song No.131
കണ്ണുനീര്‍ എന്നു മാറുമോ
വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ (2)
1
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)
2
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ലേശം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)
Song No.132
കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും
നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
1
കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..)
2
തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..)
3
കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..)
4
ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..)
5
ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍
ചങ്കിന് നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..)
Song No.133
കനിയൂ സ്നേഹ പിതാവേ
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത കാലമിതാ (കനിയൂ..)
1
സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍
തിന്മകള്‍ ചെയ്തു പോയി (2)
കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം
ഒരു സ്നേഹ ബലിയായ് തീരുവാന്‍
നിന്‍ തിരു സവിധം നാഥാ
അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്..
കനിയൂ സ്നേഹ പിതാവേ..
2
കാരുണ്യ നാഥാ നിറമിഴിയോടെ
നിന്‍ തിരു സന്നിധിയില്‍ (2)
നില്‍ക്കും.. എന്നില്‍.. നല്‍കീടുക എന്നും
നിര്‍മലമായൊരു ജീവിതം
നിന്‍ തിരു കൃപയാല്‍ നാഥാ
നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍ (കനിയൂ..)
Song No.134
കനിവിന്‍ കടലേ കന്യാകുമാരാ
കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ
കരുണ തന്‍ മണിവിളക്കേ (2) (കനിവിന്‍..)
1
കരളില്‍ നിന്നിരുളാകെ ദൂരിതമാക്കും
കതിരൊളി വീശുന്ന ദീപമേ (2)
അലയുവോരഗതി ഞാന്‍ അലയാഴി മീതെ
അലിവാര്‍ന്നു നോക്കണേ ദയാനിധേ (കനിവിന്‍..)
2
നീലകനീലയ നീരാഴി മീതെ നീ നടന്നല്ലോ (2)
നീട്ടിത്തരില്ലയോ നിന്‍ കരവല്ലികള്‍
നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍
ദയാനിധേ നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍ (കനിവിന്‍..)
Song No.135
കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്‍
എന്നെ കഴുകണേ നാഥാ നീ (കരുണ..)
1
പാപക്കറകളെ എല്ലാം നീ
നന്നായ് കഴുകി കളയണമേ
താതാ മാമക പാപങ്ങള്‍
ഘോരമെന്നും നിന്‍ കണ്‍ മുന്‍പില്‍
നിന്നോടാണേ ദ്രോഹങ്ങള്‍
സര്‍വ്വം ചെയ്തതും സര്‍വ്വേശാ
തെറ്റും കുറ്റവും എല്ലാം ഞാന്‍
ചെയ്തതു നിന്നുടെ തിരുമുന്‍പില്‍ (കരുണ..)
2
നാഥാ ഒന്നു തുറക്കണമേ
അലിവോടെന്നുടെ അധരങ്ങള്‍
താവകഗീതികള്‍ പാടിടുവാന്‍
വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു
എളിമ നിറഞ്ഞൊരു ഹൃദയത്തില്‍
ഉള്ളു തകര്‍ന്നുള്ളനുതാപം
നിരസിക്കല്ലേ കര്‍ത്താവേ
കരുണ നിറഞ്ഞ പിതാവേ നീ (കരുണ..)
Song No.136
കരുണയുള്ള നായകാ കനിവിന്നുറവിടമാണു നീ (2)
കാല്‍വരിമലയില്‍ രക്തം ചിന്തിയ
കാരുണ്യദീപമാണു നീ (കരുണയുള്ള..)
1
ഉടഞ്ഞു പോയൊരു പാത്രമല്ലേ ഞാന്‍
ഉണര്‍വ്വിന്‍റെ നാഥാ കാണുകില്ലേ നീ (2)
ഉയരങ്ങളിലേക്ക് ഉയര്‍ത്തേണമേ
ഉയിര്‍ തന്ന നാഥാ കാത്തിടേണമേ (2) (കരുണയുള്ള..)
2
മനസ്സിനുള്ളിലെ മണ്‍ ചെരാതുമായ്
മൂകമായ് ക്രൂശു തേടും പാപിയാണ് ഞാന്‍ (2)
മോചന പാതയില്‍ നടത്തേണമേ
മോക്ഷനാട്ടിലെത്തുവോളം നയിക്കേണമേ (2) (കരുണയുള്ള..)
Song No.137
കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ (കരുണ...)
1
പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
നിത്യനായ ദൈവമേ കാത്തിടേണമേ ( കരുണാ..)
2
മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
മണ്‍ കുടീര വാതിലില്‍
നൊമ്പരങ്ങളോടെ വന്നു ഞാന്‍
വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറും
എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)
ഉള്ളു നൊന്തു പാടുമെന്‍
പ്രാര്‍ഥനാമൃതം (കരുണാ..)
Song No.138
കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്‍റെ താഴ്വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ
1
എന്‍റെ മഹത്വം കാണുക നീ
എന്‍റെ കൈയില്‍ തരിക നിന്നെ
എന്‍റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു
എന്നു നടത്തിടും കൃപയില്‍ (2)
2
എല്ലാവരും നിന്നെ മറന്നാല്‍
ഞാന്‍ നിന്നെ മറന്നീടുമോ
എന്‍റെ കരത്തില്‍ നിന്നെ വഹിച്ചു
എന്നും നടത്തീടും ധരയില്‍ (2)
3
അബ്രഹാമിന്‍റെ ദൈവമല്ലയോ
അത്ഭുതങ്ങള്‍ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാന്‍
ഞാനിന്നും ശക്തനല്ലയോ (2)
Song No.139
കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ (2)
നീയേകനെന്‍ ഹൃദയാഥിനാഥന്‍ (2)
നീ എന്‍റെ ജീവിത കേന്ദ്രമായ് വാഴേണം
നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ (2) (കര്‍ത്താവാം യേശുവേ..)
1
രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു
നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ (2)
എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെയും
നിന്‍ കയ്യില്‍ അര്‍പ്പണം ചെയ്തിടുന്നു (കര്‍ത്താവാം യേശുവേ..)
2
എന്‍ കൈകള്‍ കൊണ്ടു നീ അദ്ധ്വാനിച്ചീടുക
എന്‍ പാദം കൊണ്ടു നീ സഞ്ചരിക്ക (2)
എന്‍ നയനങ്ങളിലൂടെ നീ നോക്കേണം
എന്‍ ശ്രവണങ്ങളിലൂടെ കേള്‍ക്കേണം നീ (കര്‍ത്താവാം യേശുവേ..)
Song No.140
കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍
വന്‍ കൃപ ഏകിടണേ
ഭിന്നത, വിദ്വേഷം ഇല്ലാതെ ജീവിക്കാന്‍
നല്‍ വരം നല്‍കിടണേ (2)
ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിന്‍ മറവിലാണ് ഞാന്‍
എന്‍റെ വിശ്വാസം വര്‍ധിപ്പിക്കണേ (2)
1
ഇന്നലെ മിന്നിയ ഉന്നതശ്രേഷ്ഠന്മാര്‍
അന്യരായിന്നു മണ്ണില്‍
എന്നാലോ സാധു ഞാന്‍ സന്നിധേ നിന്നതോ
പൊന്നേശുവേ കൃപയാല്‍ (2) -- (ലോകം പാപം..)
2
നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍
എത്ര സ്തുതിച്ചീടണം
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍
എത്ര നാള്‍ പാര്‍ത്തീടണം (2) -- (ലോകം പാപം..)
3
ഒന്നിക്കുമൊരു നാള്‍ സ്വര്‍ഗ്ഗ കൂടാരത്തില്‍
വന്ദിക്കും ഞാന്‍ അന്നാളില്‍
എന്നിനി പ്രിയന്‍റെ പൊന്‍ മുഖം കാണും ഞാന്‍
എന്നാശ ഏറിടുന്നേ (2) -- (ലോകം പാപം..)
Song No.141
കര്‍ത്താവിലെന്നും എന്‍റെ ആശ്രയം
കര്‍തൃസേവ ഒന്നേ എന്‍റെ ആഗ്രഹം
കഷ്ടമോ നഷ്ടമോ എന്ത് വന്നിടിലും
കര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍
ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെ
കീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേ
ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍
ഹല്ലേലുയ്യ പാടും ഞാന്‍ (2)
1
വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍
വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍
വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലും
വല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും (2) (ആര്‍ത്തു പാടി..)
2
എന്‍ സ്വന്ത ബന്ധു മിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനാ
കൈവിടില്ലെന്നവന്‍ വാഗ്ദത്തമുണ്ടതില്‍
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാന്‍ (2) (ആര്‍ത്തു പാടി..)
3
തന്‍ സ്വന്ത ജീവന്‍ തന്ന രക്ഷകന്‍
തള്ളുകില്ല ഏത് ദു:ഖ നാളിലും
തന്‍ തിരു കൈകളാല്‍ താങ്ങി നടത്തിടും
തന്‍ സ്നേഹം ചൊല്ലാന്‍ പോര വാക്കുകള്‍ (2) (ആര്‍ത്തു പാടി..)
Song No.142
കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍-രൂപം വേറെ
1
അരക്കാശിനും മുതലില്ലാതെ-തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍-പാര്‍ത്തല്ലോ നീ
2
ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു
3
എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍-എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം-വെളിവാക്കി നീ മരണത്തോളം
4
സാത്താനെ നീ തോല്പ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ
സാധുക്കൾക്ക് സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമെ
5
ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍-കാണപ്പെട്ട ദൈവം നീയേ
6
യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാൻ കുഞ്ഞാടു പോൽ നിന്നല്ലോ നീ
7
ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍-ആണി ഏറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലയില്‍-നിന്നെല്ലാരേം രക്ഷിച്ചു നീ
8
മൂന്നാം നാളില്‍ കല്ലറയില്‍-നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്‍റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി
9
പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
10
തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ
Song No.143
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടി നേരത്തേക്കുള്ള.. (കഷ്ടങ്ങള്‍ സാരമില്ല..) (2)
1
പ്രിയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ (2) (കഷ്ടങ്ങള്‍ സാരമില്ല..)
2
മണവാളന്‍ വരും വാനമേഘത്തില്‍
മയങ്ങാന്‍ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍
മണവാട്ടിയായ് നാം പറന്നു പോകും (2) (കഷ്ടങ്ങള്‍ സാരമില്ല..)
3
ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍
ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍
ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍
ജീവന്‍റെ നായകന്‍ വേഗം വന്നീടും (2) (കഷ്ടങ്ങള്‍ സാരമില്ല..)
4
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം (2) (കഷ്ടങ്ങള്‍ സാരമില്ല..)
Song No.144
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2)
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പിലെന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ (2) (കാണുന്നു..)
1
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാല്‍
അതിന്‍ വലുപ്പം സാരമില്ല (2)
ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2) (കാണുന്നു..)
2
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്നോളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2)
അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്നു
കൂടെ വരുവാന്‍ കര്‍ത്തനുണ്ട് (2) (കാണുന്നു..)
3
നാലു നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും (2)
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടുമേ (2) (കാണുന്നു..)
Song No.145
കാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ..
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ.. കാണുന്നുവോ..
ദ്യോവിന്‍ വര്‍ണ്ണധാര
മനസ്സുകളേ.. ഉണരുക തിരയുക നമിയ്ക്കുക,
മന്നവന്‍ ഭൂവിലവതരിച്ചു.. മന്നവന്‍ ഭൂവിലവതരിച്ചു..
1
കന്യക തന്‍ കണ്മണിയായ്, കരുണ തന്‍ ദീപമവതരിച്ചു
കൈക്കുമ്പിളില്‍ കാണിക്കയുമായ് രാജാക്കന്മാരവണയുന്നു (കാതുകളേ..)
2
വാനവര്‍ പാടും സ്നേഹഗീതം വാനവീഥികളിലുയരുന്നു
അജപാലകരുടെ ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു (കാതുകളേ..
Song No.146
കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ് (2)
വിസ്മയത്തില്‍ മുഴുകി ലോകരന്ന്‍
വിസ്മൃതിയില്‍ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥന്‍ -- കാനായിലെ..
1
കാലികള്‍ മേയും പുല്‍തൊഴുത്തില്‍
മര്‍ത്യനായ് ജന്മമേകിയീശന്‍ (2)
മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും (2)
ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)
യേശു എന്‍ ജീവനെ -- കാനായിലെ..
2
ഊമയെ സൌഖ്യമാക്കിയിടയന്‍
അന്ധന് കാഴ്ച്ചയേകി നാഥന്‍ (2)
പാരിതില്‍ സ്നേഹ സൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി (2)
ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)
യേശു എന്‍ ജീവനെ -- കാനായിലെ..
Song No.147
കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2)
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2)
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ..
1
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ..
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്‍)
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)
2
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്‍)
കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)
Song No.148
കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..)
1
മുള്‍മുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാന്‍(2 )
നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യ ശക്തി
നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍
എന്‍റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)
2
കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ (2 )
നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദുഃഖ രാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)
Song No.149
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2)
ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
1
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...)
2
നീല നിലാവല നീളുന്ന ശാരോന്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2)
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...)
3
ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2)
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...)
Song No.150
കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ..
ഓടി ഓടി വന്നാട്ടെ..
ഹായ്..ക്രിസ്ത്മസ് ഫാദര്‍..
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ..ഓടി ഓടി വന്നാട്ടെ..
ഹയ് കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ..
ഓടി ഓടി വന്നാട്ടെ..
ഹായ്..ക്രിസ്ത്മസ് ഫാദര്‍..
ഓജൂജു ജൂജു..ഹജൂജുജു..ഹജൂജുജുജുജുജു...
1
നക്ഷത്രക്കൂടാരം പൊട്ടിച്ചിരിക്കുന്ന പൂമാനം മിന്നുന്നുവോ (2)
രാപ്പാടി പാടുന്ന സ്നേഹത്തിന്‍ ഗീതവും ക്രിസ്ത്മസിന്‍ സംഗീതം
ആടിപ്പാടി ചേര്‍ന്നു നമ്മള്‍ സ്തുതിഗീതം പാടീടാം..
ഓജൂജു ജൂജു..ഹജൂജുജു...ഹജൂജുജുജുജുജു... (കിലുകിലുക്കാം...)
2
കാതോര്‍ത്തു കേള്‍ക്കാന്‍ ഇടയ സംഗീതം സായൂജ്യ സംഗീതം
രാപ്പാര്‍ത്തു വാണുണ്ണിയേശുനമ്മോടീന്നു കൂട്ടിന്നായ് വരുകില്ലേ
ശാന്തരാര്‍ന്നു പാടി നമ്മള്‍ കൈകോര്‍ത്ത് ആടീടാം.. (കിലുകിലുക്കാം...)
Song No.151
കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍
ഞാന്‍ ശുദ്ധനായ്‌തീര്‍ന്നു
തന്‍ ചങ്കിലെ ശുദ്ധരക്തത്താല്‍
ഞാന്‍ ജയം പാടിടും
മഹത്വം രക്ഷകാ സ്‌തുതി നിനക്കെന്നും
ചേറ്റില്‍ നിന്നെന്നെ നീ
വീണ്ടെടുത്തതിനാല്‍
സ്‌തുതിക്കും നിന്നെ ഞാന്‍
ആയുസ്സിന്‍ നാളെല്ലാം
നന്ദിയോടടിവണങ്ങും
1
ആര്‍പ്പോടെ നിന്നെ ഘോഷിക്കും
ഈ സീയോന്‍ യാത്രയില്‍
മുന്‍പോട്ടുതന്നെ ഓടുന്നു
എന്‍ വിരുതിനായി
ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക്
ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്‍
രാജന്‍ കൈയില്‍ നിന്നു
ദൂതന്മാരുടെ മദ്ധ്യത്തില്‍
2
എന്‍ ഭാഗ്യകാലമോര്‍ക്കുമ്പോള്‍
എന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാന്‍
ആ ഭാഗ്യം കണ്ടപ്പോള്‍ നിത്യമാം രാജ്യത്തില്‍
അന്നു ഞാന്‍ പാടിടും
രാജന്‍മുഖം കണ്ടു
എന്നും ഞാന്‍ ഘോഷിക്കും
രക്തത്തിന്‍ ഫലമായ്
വാഴുമേ സ്വര്‍ഗ്ഗത്തില്‍
കോടി കോടി യുഗങ്ങളായി
3
മനോഹരമാം സീയോനില്‍
ഞാന്‍ വേഗം ചേര്‍ന്നിടും
എന്‍ ക്ലേശമാകെ നീങ്ങിപ്പോം
അവിടെ എത്തുമ്പോള്‍
നിത്യമാം സന്തോഷം
പ്രാപിക്കും അന്നു ഞാന്‍
എന്‍ ശത്രുവിന്നത് എടുപ്പാന്‍ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശു രാജന്‍ മുന്‍പാകെ
Song No.152
കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)
കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)
1
നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന്‍ കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം (2)
നിന്‍റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം (2)
കൂട്ടു കൂടുവാന്‍ നീ വരില്ലയോ (കുഞ്ഞിളം..)
2
ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍ (2)
നീ വരേണമേ കാത്തിടേണമേ
നിന്‍റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ (2)
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ (കുഞ്ഞിളം..)
Song No.153
കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ (കുഞ്ഞു മനസ്സിന്‍..)
1
കുഞ്ഞായ് വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)
സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ (2)
നീ വരൂ നീ വരൂ പൂന്തെന്നലായ് (2) (കുഞ്ഞു മനസ്സിന്‍..)
2
തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും (2)
സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2)
നീ വരൂ നീ വരൂ പോന്തെന്നലായ് (2) (കുഞ്ഞു മനസ്സിന്‍..)
Song No.154
കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍
നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍
ഈശോ വന്നീടുന്നു നമ്മോടൊന്നാകുന്നു
നിന്നെ കൈയ്യേല്‍ക്കുന്നു ഉമ്മ തന്നീടുന്നു
സ്വര്‍ഗ്ഗം നിന്നുള്ളില്‍ വന്നല്ലോ രാരാരോ
എന്‍റെ പുന്നാര തങ്കമേ വാവാവോ (കുഞ്ഞേ..)
1
കണ്ണീരോടെ ജന്മം നല്‍കി
എന്‍റെ കുഞ്ഞാവയായ് നിന്നെ കണ്ട നാള്‍
എന്നാനന്ദം അന്നാ നേരം
ദൈവം സമ്മാനം തന്നൊരു പൈതലേ
കാലം ഒഴുകുമ്പോള്‍ നിന്നില്‍ ഈശോയും വളരുമല്ലോ
ഞാന്‍ ഏറ്റവും ഭാഗ്യവതി (കുഞ്ഞേ..)
2
എന്നായാലും എന്നെ പിരിയും
മന്നില്‍ നല്ലൊരു നിലയില്‍ ഉയരും നീ
എന്നാളും നിന്‍ ഉള്ളില്‍ ഈശോയെ
തന്‍റെ സന്തോഷം നല്‍കി ജീവിക്കും
ലോകം വിളിക്കുമ്പോള്‍ നിന്‍റെ ദൈവത്തെ മറന്നിടല്ലേ
നിന്‍റെ ആശ്രയം എന്നും അവന്‍ (കുഞ്ഞേ..)
Song No.155
കുരിശുമായ് നിന്‍റെ കൂടെ വരാം
ക്രൂശിതനാഥാ കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍ തെളിയേണമേ (കുരിശുമായ്..)
1
പരപീഡയേറ്റ് ഞാന്‍ വിങ്ങിടുമ്പോള്‍
പരനിന്ദ കേട്ടു ഞാന്‍ തിങ്ങിടുമ്പോള്‍
അവര്‍ക്കായി പരനോട് പ്രാര്‍ത്ഥിക്കുവാന്‍
ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ (കുരിശുമായ്..)
2
അപരന്നായ് ഞാന്‍ ഏല്‍ക്കും വേദനകള്‍
അടിയന്നില്‍ മധുരമായ് തീര്‍ക്കണേ
ഉയിരിന്‍റെ നാഥാ ഉയിര്‍പ്പേകണേ
സഹനത്തിന്‍ സാക്ഷിയായ് മാറ്റണമേ (കുരിശുമായ്..)
Song No.156
കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്‍റെ മുന്‍പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ് (കൂടു..)
1
ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ (കൂടു..)
2
ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ
ഏക നാഥനെ നിനക്കായ് (കൂടു..)
3
പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്
പ്രാപിക്കും രൂപാന്തരം (കൂടു..)
Song No.157
കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ (2) (കൂടു..)
കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍ (2)
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍ (2) (കൂടു..)
നൂറു നൂറാടുകള്‍ ദൂരത്ത് പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ (2)
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിന്ന് നീയെന്‍റെ ചാരെയില്ലേ (2) (കൂടു..)
Song No.158
കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുള്‍ ഏറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ല നെരമെനി-
ക്കാശ്രിതവത്സലാ കൂടെ പാര്‍ക്ക
ആയുസാം ചെറുദിനമോടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടു
മാറ്റമില്ലാത്ത ദേവാ കൂടെ പാര്‍ക്ക
രാജരാജന്‍ പോല്‍ ഭയങ്കരനായ്
യാചകന്‍ സമീപേ വരാതെ നീ
നന്മ ദയ സൌഖ്യമാം നല്‍വരം
നല്‍കി രക്ഷിച്ചു നീ കൂടെ പാര്‍ക്ക
സദാ നിന്‍ സാന്നിധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാം
തുണ ചെയ്യാന്‍ നീയല്ലാതാരുള്ളൂ
തോഷതാപങ്ങളില്‍ കൂടെ പാര്‍ക്ക
ശത്രു ഭയമില്ല നീ ഉണ്ടെങ്കില്‍
ലോക കണ്ണീരിനില്ല കൈപ്പോട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യുമുള്‍ പോയ് ജയം കൂടെ പാര്‍ക്ക
കണ്ണടഞ്ഞിടുമ്പോള്‍ നിന്‍ ക്രൂശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യാ നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെപാര്‍ക്ക
Song No.159
കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍
ഭാരിച്ച ഭീതിയില്‍ വീണു ഞാന്‍
പാരിതില്‍ ആലംബം ഇല്ലാത്തോരേഴ ഞാന്‍
വീഴില്ല യാതൊരു കാലത്തും (2)
1
എന്നെന്നും പാലിപ്പാനെന്നുടെ പാതയില്‍
എന്നുടെ പാതയില്‍ ദീപമായ്
വിണ്ണിന്‍റെ നാഥനെന്‍ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ (2)
2
മാനസ വീണയില്‍ മാധുര്യ വീചികള്‍
സാനന്ദം മീട്ടി ഞാനാര്‍ത്തിടും
എന്നുള്ളില്‍ വാഴണം ഈ നല്ല രക്ഷകന്‍
എന്നെന്നും രാജാധിരാജാവായ് (2)
3
ആപത്തു വേളയില്‍ സാന്ത്വനം നല്‍കുവാന്‍
ശാന്തിയില്‍ ദൂതുമായ് വന്നിടും
ബന്ധുവാം യേശുവെ പോലിഹെ ആരുള്ളു
സന്തതം സ്നേഹിതന്‍ ആയെന്നും (2) (കൂരിരുള്‍..)
Song No.160
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ
എന്നെ വിളിക്കുന്ന യേശുനാഥാ
സാദരം എന്നെ സമര്‍പ്പിക്കുന്നു
തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു
ആനന്ദവും ആത്മദുഃഖങ്ങളും
കാഴ്ച വയ്ക്കുന്നു ഞാന്‍ ബലിയില്‍ (കൈ നീട്ടി..)
1
അള്‍ത്താര മുന്നില്‍ തിരുവോസ്തി മുന്നില്‍
അനുതാപമോടിതാ നില്‍പ്പൂ (2)
എന്‍ കൈകളെന്നും പാവനമാക്കൂ
ഹൃദയത്തില്‍ എന്നും വസിക്കൂ
അനുഗ്രഹിക്കൂ നാഥാ വേഗം (കൈ നീട്ടി..)
2
ഞാനറിയാത്തൊരു ലോകത്തു നിന്നും
കാരുണ്യം ചൊരിയും നാഥാ (2)
എന്‍ മനക്കണ്ണാല്‍ ഇന്നു ഞാന്‍ കാണും
ചൈതന്യമേറും നിന്‍ രൂപം
ഒരു നോക്കു കാണാന്‍ കനിയൂ (കൈ നീട്ടി..)
Song No.161
ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം (2)
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ശ്രീയേശു നായകന്‍ കൂട്ടാളിയാണേ (2) (ക്രിസ്തീയ..)
1
ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍
ലോകരെല്ലാവരും കൈവെടിഞ്ഞീടുമ്പോള്‍ (2)
സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ (2) (ക്രിസ്തീയ..)
2
അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍ (2)
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ (2) (ക്രിസ്തീയ..)
3
ഇത്ര നല്ലിടയന്‍ ഉത്തമസ്നേഹിതന്‍
നിത്യനാം രാജനെന്‍ കൂട്ടാളിയായാല്‍ (2)
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും (2) (ക്രിസ്തീയ..)
Song No.162
ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ (2) (ക്രൂശിന്‍..)
1
സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാന്‍
മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം (ക്രൂശിന്‍..)
2
ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേട്ടു വാങ്ങി ഞാന്‍
പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു (ക്രൂശിന്‍..)
Song No.163
ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ!
പ്രാണനാഥന്‍,പ്രാണനാഥന്‍, എന്‍പേര്‍ക്കായ് ചാകുന്നു.
1
ആത്മാവേ! പാപത്തിന്‍ കാഴ്ച നീ കാണുക!
ദൈവത്തിന്‍ പുത്രന്‍ ഈ ശാപത്തിലായല്ലോ!
2
ഇത്രമാം സ്നേഹത്തെ എത്രനാള്‍ തള്ളി ഞാന്‍
ഈ മഹാപാപത്തെ ദൈവമേ! ഓര്‍ക്കല്ലേ-
3
പാപത്തേ സ്നേഹിപ്പാന്‍ ഞാനിനി പോകുമോ?
ദൈവത്തിന്‍ പൈതലായ് ജീവിക്കും ഞാനിനി
4
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
5
ശത്രുക്കള്‍ നിന്ദയും ദൂഷ്യവും ചൊല്ലുമ്പോള്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
6
പാപത്തിന്‍ ശോധന ഭീമമായ് വരുമ്പോള്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
7
ആപത്തിന്‍ ഓളങ്ങള്‍ ഭീമമായ് വരുമ്പോള്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
8
ശത്രുത്വം വര്‍ദ്ധച്ചാല്‍ പീഡകള്‍ കൂടിയാല്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
9
ആത്മാവേ! ഓര്‍ക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിന്‍ പുത്രന്‍ ഈ സാധുവേ സ്നേഹിച്ചു
Song No.164
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2)
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2) (ക്രൂശില്‍..)
2
സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2)
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2)
3
അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ (2)
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ (2)
4
മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ (2)
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2)
5
നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് (2)
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍ (2)
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍
Song No.165
ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്
സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ (ക്രൂശില്‍..)
1
നിത്യ സ്നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്
മാന പാത്രവുമായ് (സ്നേഹമാം..)
2
ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്
ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ (സ്നേഹമാം..)
3
മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ
എന്‍റെ ആനന്ദമേ (സ്നേഹമാം..)
Song No.166
ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ.. (ഗാഗുല്‍ത്താ..)
1
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തി എനിക്കു നല്‍കീ.. (ഗാഗുല്‍ത്താ..)
2
വനത്തിലൂടാനയിച്ചൂ ഞാന്‍
അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍.. (ഗാഗുല്‍ത്താ..)
3
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍..(ഗാഗുല്‍ത്താ..)
4
രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി..(ഗാഗുല്‍ത്താ..)
5
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ..(ഗാഗുല്‍ത്താ..)
6
കുരിശിന്മേലാണി കണ്ടൂ ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന്‍ ചാലു വീഴുന്നു.. (ഗാഗുല്‍ത്താ..)
7
മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്
തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം..(ഗാഗുല്‍ത്താ..)
8
വിജയപ്പൊന്‍കൊടി പാറുന്നു
വിഴുദ്ധി തന്‍ വെണ്ണ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍..(ഗാഗുല്‍ത്താ..)
Song No.167
ഘോര മരുഭൂവില്‍ യേശു തണലേകി..(2)
മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെ
മോക്ഷ വഴിയേ യാത്ര ഇനിയെ.. (മഹിതമാം..)
1
മോഹം തകര്‍ന്നു വീഴുമ്പോള്‍
ദീപം പൊലിഞ്ഞു പോകുമ്പോള്‍
പ്രാണന്‍ പിടഞ്ഞു കേഴുമ്പോള്‍
പാപം കുമിഞ്ഞു കൂടുമ്പോള്‍
യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ
സുഭഗ മോഹനമാകും സുകൃത ജീവിതമേ (മഹിതമാം..)
2
ഭാരം ചുമന്നു പോകുമ്പോള്‍
ദേഹം തളര്‍ന്നു വീഴുമ്പോള്‍
നാഥന്‍ പകര്‍ന്ന വചനങ്ങള്‍
നാവില്‍ പൊതിഞ്ഞ തേനിന്‍ കണം
സ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ
പരമ പാവനമാകും അമര ജീവിതമേകും (മഹിതമാം...) (2)
Song No.168
ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ (2)
അലിവോലും ഈ കദം പതിയുന്നൂ കാതിലും
സാദരം നീ വരൂ യേശുവേ (ജറുസലേം..)
1
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ് (2)
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍ (ജറുസലേം..)
2
സകലജീവനും നാഥനായ്
മഹിതമാണ് നിന്‍ നാമവും (2)
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല്‍ വരം കനിവെഴും ഹൃത്തിനാല്‍ (ജറുസലേം..)
Song No.169
ജീവനേ! എന്‍ ജീവനേ! നമോ! നമോ!
പാപികള്‍ക്കമിതാനന്ദപ്രദനാം കൃപാകരാ! - നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
1
പാപനാശകാരണാ നമോ-നമോ
പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
2
സര്‍വലോക നായകാ നമോ-നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
3
ജീവജാലപാലകാ നമോ-നമോ
ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
4
മന്നവേന്ദ്ര! സാദരം നമോ-നമോ
മനുകുലത്തിനീ വലിയ രക്ഷ നല്‍കിയ ദയാപരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ!
Song No.170
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രെ
നാവിനാലവനെ നാം ഘോഷിക്കാം
അവനത്രെ എന്‍ പാപഹരന്‍
തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു
1
താഴ്ച്ചയിലെനിക്കവന്‍ തണലേകി
താങ്ങി എന്നെ വീഴ്ചയില്‍ വഴി നടത്തി
തുടച്ചെന്‍റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ - (2) (ജീവന്‍റെ..)
2
നമുക്കു മുന്‍ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കും അതിസന്തോഷത്താല്‍ - (2) (ജീവന്‍റെ..)
3
കരകാണാതാഴിയില്‍ വലയുവോരെ
കരുണയെ കാംക്ഷിക്കും മൃതപ്രായരെ
വരികവന്‍ ചാരത്തു ബന്ധിതരെ
തരുമവന്‍ കൃപ മനഃശ്ശാന്തിയതും - (2) (ജീവന്‍റെ..)
Song No.171
ജീവിത ഗര്‍ത്തത്തില്‍ അലയും എന്മനം
കാരുണ്യ രാജനെ പുല്‍കിടുമ്പോള്‍
കനിവിന്‍റെ നാഥന്‍ അലിവോടെന്നും
ശാശ്വത സൗഭാഗ്യം പകര്‍ന്നരുളി
1
നീര്‍പ്പോളകള്‍ പോലെ നിഴല്‍ മായും പോലെ
മനുജനീ മഹിയില്‍ മണ്ണടിയുമ്പോള്‍ (2)
സ്വര്‍ഗ്ഗ പിതാവേ നിന്‍ മുന്നില്‍ ചേരാന്‍
സന്തതമെന്നേ അനുഗ്രഹിക്കൂ (ജീവിത..)
2
മാനവ മോഹങ്ങള്‍ വിനയായ് ഭവിക്കും
നിരുപമ സൂക്തികള്‍ ത്യജിച്ചിടുമ്പോള്‍ (2)
ക്രിസ്തു ദേവാ എന്‍ മിഴികള്‍ക്കങ്ങേ
കല്‍പ്പനയെന്നും പ്രഭ തൂകണമെ (ജീവിത..)
Song No.172
ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും
സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ (2)
ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും
വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും (2)
കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (2)
1
ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും
യാത്രികനായ് യേശുവെന്‍റെ ചാരേ വന്നീടും (2)
കൈ പിടിച്ചീടും കോരിയെടുത്തീടും
എന്‍റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകീടും
സൗഖ്യമേകീടും
കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (ജീവിതത്തിൻ..)
2
ലോകമാകും മുൾപ്പടർപ്പിൽ കുടുങ്ങിയെന്നാലും
കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നീടും (2)
മാറോടണച്ചീടും ചുംബനമേകിടും
തോളിലേറ്റിയെന്നെയെന്‍റെ കൂടണച്ചീടും
കൂടണച്ചീടും (ജീവിതത്തിൻ..)
Song No.173
ജീവിതത്തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍
തുണയായ് വന്നവനേശു
ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങി മുങ്ങി താണപ്പോള്‍
തീരം ചേര്‍ത്തവനേശു
(ജീവിതത്തോണി..)
വേദനയില്‍ ഞാന്‍ അമര്‍ന്നപ്പോള്‍ ആശ്വാസം തന്നവനേശു
യാതന എല്ലാം ആനന്ദമായ് എന്നില്‍ തീര്‍ത്തവനേശു
എന്‍റെ ഘോരദുരിതങ്ങളെല്ലാം നന്മയായ് മാറ്റിയതേശു
എന്നുമെന്നും തന്‍ കൈകളില്‍ എന്നെ കാത്തവനേശു
(ജീവിതത്തോണി..)
കുരിശു ചുമന്നു തളര്‍ന്നപ്പോള്‍ താങ്ങി നടത്തിയതേശു
മിത്രങ്ങള്‍ പോലും ത്യജിച്ചിടുമ്പോള്‍ അഭയം നല്‍കുന്നതേശു
പാപച്ചേറ്റില്‍ വീണലഞ്ഞപ്പോള്‍ മോചനം ഏകിയതേശു
ക്ലേശങ്ങളില്‍ മുങ്ങിത്താഴും എന്നെ കോരിയെടുത്തവനേശു
(ജീവിതത്തോണി..)
Song No.174
ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും തോണിയുലഞ്ഞാലും
അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ (2)
കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും
കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ (2)
1
കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍ (2)
ചാരെയണഞ്ഞീടും സാന്ത്വനമേകീടും (2)
വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും (2) (ജീവിതമാം..)
2
ക്ലേശങ്ങമകളാം തിരകമകളേറ്റു ഞാന്‍ വലയുമ്പോള്‍
രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍ (2)
പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും (2)
കാറ്റിനെയും തിരകളെയും ശാന്തമാക്കിടും (ജീവിതമാം..)
Song No.175
ജീവിതം മേദിനിയിൽ ശോഭിക്കുന്നോർ
നിശ്ചയം യേശുഭക്തർ
ചരണങ്ങൾ
1
ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം
ജീവിതത്തിൽ ലഭിക്കും മനുജരിൽ
സൂക്ഷ്മമായ് ദൈവമുണ്ട് (ജീവിതം)
2
ആശ്രയമാകുന്ന ജീവിതക്കപ്പലിൽ
വിശ്രമനാട്ടിലെത്തീട്ടനന്തമായ്
വാണു സുഖിക്കുമവർ (ജീവിതം)
3
പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം
ജീവിത നിഷ്ഠരിലില്ലവർ മുഖം
തേജസ്സിശൊഭിച്ചീടും (ജീവിതം)
4
സുവിശേഷഘോഷണ സേവകരായവർ
സുവിശേഷ പോർക്കളത്തിൽ തോൽക്കാത്തവർ
സൂക്ഷ്മത്തിൽ ലാക്കിലെത്തും (ജീവിതം)
5
ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ
ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും
നന്മയായ്ത്തീരുമവർ (ജീവിതം)
6
നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി
നിത്യവും ആസ്വദിച്ചീവിശ്വാസികൾ
വാഴുന്നീപ്പോർക്കളത്തിൽ (ജീവിതം)
7
പരമ മണവാളൻ യേശുമഹാരാജൻ
തിരിച്ചുവരും ദിനത്തിൽ കണ്ടാൽ കൊതി
തീരാത്ത ഭാഗ്യമത് (ജീവിതം)
Song No.176
ജീവിത സാഗരതീരം തേടി ഒരു പ്രയാണം
മാനവ മോചന മാര്‍ഗ്ഗം തേടി ഒരു പ്രയാണം (2)
അലറും സാഗരതിരകള്‍ താണ്ടി
ഒന്നായ് തുഴഞ്ഞു പോകാം
സ്നേഹത്തിന്‍ സുവിശേഷവുമായി
സ്വര്‍ഗ്ഗം തേടിപ്പോകാം (2)
ഇതു പ്രയാണം.. ഒരു പ്രയാണം..
1
അടിമത്തത്തില്‍ നിന്നും ഇസ്രായേലിന്‍ മക്കള്‍
ദ്യോവിന്‍ തീരത്തെത്താന്‍ ദൈവം നയിച്ച പോലെ (2)
കഷ്ടതയില്‍ വേദനയില്‍ അടി പതറാതെ നമ്മള്‍
തളരുമ്പോള്‍ താങ്ങീടാന്‍ കര്‍ത്തന്‍ കൂടെയുണ്ട് (2)
തളരുമ്പോള്‍ താങ്ങീടാന്‍ കര്‍ത്തന്‍ കൂടെയുണ്ട് (അലറും..)
2
കാറ്റും കോളും വന്നാല്‍ തീരം കാണാതായാല്‍
ആഴിപ്പരപ്പിലൂടെ നമ്മുടെ നാഥനെത്തും (2)
മുള്ളുകളില്‍ വീഴാതെ വചനം ഘോഷിക്കാം
നല്ലവരായ് നന്മകളില്‍ സന്തോഷിച്ചീടാം (2)
നല്ലവരായ് നന്മകളില്‍ സന്തോഷിച്ചീടാം (അലറും..)
Song No.177
ജ്വാല തിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നി ജ്വാലതിങ്ങും തിരു ഹൃദയമേ
തണുത്തുറഞ്ഞൊരെന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍ (ജ്വാല..)
ഇതള്‍കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ (2)
തിരുഹൃദയത്തിന്‍ മനുഷ്യസ്നേഹം..
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞു നില്പിതാ
എരിഞ്ഞെരിഞ്ഞു നില്പിതാ (ജ്വാല...)
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍ (2)
മധുരദര്‍ശന സുഖതമല്ലോ..
സുഖതമല്ലോ കരുണ തൂകും തിരുഹൃദയം
യേശുമിശിഹാ തന്‍ ഹൃദയം (ജ്വാല..)
Song No.178
ഞാനും എന്‍റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും (2)
ആയുഷ്കാലം അഖിലവും ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍ (2)
കോട്ടയും പ്രത്യാശയും എന്‍ ശൈലവും നല്‍ ശരണവും (ഞാനും എന്‍റെ..)
1
കഷ്ടങ്ങളില്‍ നല്‍ തുണ തുഷ്ടിയേകും വല്ലഭന്‍ (2)
ദൈവമക്കള്‍ക്കനിഷം ശ്രേഷ്ഠ ദാനമേകും താതന്‍ താന്‍ (2) (ഞാനും എന്‍റെ..)
2
തലമുറകള്‍ക്കധിപനായ് വഴി നടത്തും പാലകന്‍ (2)
അഗ്നിത്തൂണായ് സ്നേഹ സ്തംഭമായ് മരുവില്‍ ജയമായ് കാത്തവന്‍ (2) (ഞാനും എന്‍റെ..)
Song No.179
ഞാനും പ്രിയനാമെന്‍ യേശുവെ കാണും (2)
ഹല്ലെലുയ്യാ! എന്നുച്ചത്തില്‍ ഞാനാര്‍ക്കും മോദത്താല്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
ഹാ കാണും ഞാന്‍ ഹല്ലെലുയ്യാ പാടും ഞാന്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
കണ്ണുനീരില്ലായെന്‍ വീട്ടില്‍ ചെന്നു ചേരുമ്പോള്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍ (2)
1
കാണാന്‍ വാഞ്ചിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാം
ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും
മോശെയുണ്ടാകും ദാവീദുണ്ടാകും
അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍ (ഹാ കാണും..)
2
ജീവ വൃക്ഷത്തിന്‍ ഫലം ഭക്ഷിക്കാം
ജീവ ഉറവയെ പാനം ചെയ്തിടാം
പത്രോസുണ്ടാകും പൌലോസുണ്ടാകും
യാക്കോബുണ്ടാകും തീത്തോസുണ്ടാകും
അപ്പല്ലോസുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍ (ഹാ കാണും..)
Song No.180
ഞാനുറങ്ങാന്‍പോകും മുന്‍പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം
തന്ന നന്മകള്‍ക്കൊക്കെക്കുമായി (ഞാനുറങ്ങാന്‍..)
1
നിന്നാഗ്രഹത്തിന്നെതിരായ്
ചെയ്‌തോരെന്‍കൊച്ചു പാപങ്ങള്‍പോലും (2)
എന്‍ കണ്ണുനീരില്‍ കഴുകി മേലില്‍
പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ (ഞാനുറങ്ങാന്‍..)
2
ഞാനുറങ്ങീടുമ്പോഴെല്ലാം
എനിക്കാനന്ദനിദ്ര നല്‍കേണം (2)
രാത്രി മുഴുവനുമെന്നേ
നോക്കി കാത്തുസൂക്ഷിക്കുക വേണം (ഞാനുറങ്ങാന്‍..)
Song No.181
ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
1
പാപത്തിന്‍ ശാപത്തില്‍ നിന്നും
എന്‍റെ പ്രാണനെ കാത്തവനെന്നും
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും (ഞാനെന്നും...)
2
ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും (ഞാനെന്നും...)
3
നിത്യത തന്നില്‍ ഞാനെത്തും
നിന്‍റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദ സംഗീതം മീട്ടി. (ഞാനെന്നും...)
Song No.182
ഞാന്‍ നിന്നെ കൈവിടുമോ?
ഒരുനാളും മറക്കുമോ? (2)
ആരു മറന്നാലും മറക്കാത്തവന്‍
അന്ത്യത്തോളം കൂടെയുള്ളവന്‍ (2) (ഞാന്‍ നിന്നെ..)
1
കാക്കയാലാഹാരം നല്‍കിയവന്‍
കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)
കാണുന്നവന്‍ എല്ലാം അറിയുന്നവന്‍
കണ്മണി പോലെന്നെ കാക്കുന്നവന്‍ (2) (ഞാന്‍ നിന്നെ..)
2
മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍
മാറയെ മധുരമായ് തീര്‍ത്തവന്‍ (2)
മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍
മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2) (ഞാന്‍ നിന്നെ..)
Song No.183
താരമേ പൊന്‍ താരമേ
ബെത്ലെഹേമിന്‍ പുളകമേ
മുക്തിദായകനേശു പിറന്നു
സന്മനസ്സുള്ളോര്‍ക്കു ശാന്തി.. ശാന്തി.. (3) (താരമേ..)
1
വചനം ഭൂമിയല്‍ മാംസമായി
ശാന്തിയരുളുന്ന മന്ത്രമായി (2)
സൌഖ്യമേകുന്ന ഔഷധമായി
മോചനമേകുന്ന വഴിയായി
യേശു നാഥന്‍ വരവായി (താരമേ..)
2
ദാഹം തീര്‍ക്കുന്ന ജലമായി
വിശപ്പ് മാറ്റുന്ന അപ്പമായി (2)
ഇരുട്ടു മാറ്റുന്ന വിളക്കായി
പ്രത്യാശ പകരും ഉയര്‍പ്പായി
യേശു നാഥന്‍ വരവായി (താരമേ..)
Song No.184
തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ (2)
1
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം (2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം (2) (തിരുനാമ..)
2
അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം (2)
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്ത് പാടാം (2) (തിരുനാമ..)
Song No.185
തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങള്‍
പരിശുദ്ധനാമം സ്‌തുതിക്കുന്നു ഞങ്ങള്‍
ഹലേലൂയാ... ഹലേലൂയാ... (തിരു..)
1
കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി
നില്‍ക്കുന്നു നിന്‍റെ കുരിശടിയില്‍
ശാശ്വതനായ പിതാവേ...
ആശ്രയമെന്നും നീയേ...
കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി
നില്‍ക്കുന്നു നിന്‍റെ കുരിശടിയില്‍
അഗതികള്‍ക്കവലംബമേ...
ഓശാനാ... ഓശാനാ... ഓശാനാ... (തിരു..)
2
മരുഭൂവിലൂടെ തുടരുന്നു യാത്ര
മിശിഹാ നിറഞ്ഞ ഹൃദയവുമായ്
നന്മ നിറഞ്ഞ പ്രകാശം
നേര്‍വഴി കാട്ടേണമെന്നും
മരുഭൂവിലൂടെ തുടരുന്നു യാത്ര
മിശിഹാ നിറഞ്ഞ ഹൃദയവുമായ്
കരുണതന്‍ കനിരസമേ...
രാജാക്കന്മാരുടെ രാജാവേ... (തിരു..)
Song No.186
ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്‌തുവത്രേ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം
1
നിന്‍ തിരുമേനിയറുക്കപ്പെട്ടു നിന്‍
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
ഗോത്രങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍,
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്
2
പാപത്തിന്നധീനതയില്‍ നിന്നീ-
യടിയാരെ നീ വിടുവിച്ചു
അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍
3
വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിംഹാസന വാസികളും താന്‍
ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട്
4
ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്‌ദമത്
സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്‌ദത്താല്‍ പരിശുദ്ധയാം സഭയെ !
5
യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം - നമ്മെ
സ്‌നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ
Song No.187
ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും
പരിശുദ്ധനായവന്‍ നീയേ പരാ (2)
പാപമുലകില്‍ എന്‍ വാസം ചിരം
യേശു തുണ തന്നെ ജീവബലം (2)
വീറോടും ഗ൪വോടും ധനമോടും വാണാലും
സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ (ദര്‍ശനം..)
1
രാവും പകലും നിന്‍ ഹിതമോടു ഞാന്‍
വാഴാന്‍ വരമിന്നു തന്നീടണേ
ഗപഗഗരി ഗഗരിസധ പധപധസ പധസഗ
രിഗരിരിസ ധസധധപ ഗരിപഗധപ സധരിസ ഗരിധധസ
രാവും പകലും നിന്‍ ഹിതമോടു ഞാന്‍
വാഴാന്‍ വരമിന്നു തന്നീടണേ
പാടും ജീവനെല്ലാം ദേവന്‍ ദയയാലേ
പാടും ജീവനെല്ലാം ദേവന്‍ ദയയാലേ
തേനിന്‍ ശ്രുതിയോടെ ആ....
തേനിന്‍ ശ്രുതിയോടെ ഗീതം പാടിടുമേ
രാഗതാളഭാവഗാനലയമോടെ ലയമോടെ (ദര്‍ശനം..)
2
വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ
ആ ആ ആ ആ ആ ആ ആ ആ ആ ആ
വാനും ഭൂവും ചരാചരങ്ങളും
ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ
പാരില്‍ നമുക്കായി ദൈവസുതനായി
പാരം കനിവോടെ ആ....
പാരം കനിവോടെ വന്നു വസിപ്പൂ നീ
പാപം പോക്കും ദിവ്യനേശു കനിവോടെ കനിവോടെ (ദര്‍ശനം..)
Song No.188
ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
1
കാല്‍വരി രക്തമേ
യേശുവിന്‍ രക്തമേ (2)
കാല്‍വരിയില്‍ യേശു താന്‍
സ്വന്തരക്തം ചിന്തി നിന്‍ (2)
പാപത്തെ ശാപത്തെ
നീക്കി തന്‍റെ രക്തത്താല്‍ (2) (ദിനം..)
2
രോഗം ശീലിച്ചവന്‍
പാപം വഹിച്ചവന്‍ (2)
കാല്‍വരി മലമുകള്‍
കൈകാലുകള്‍ വിരിച്ചവന്‍ (2)
രക്ഷിക്കും യേശുവിന്‍
പാദത്തില്‍ സമര്‍പ്പിക്കാം (2) (ദിനം..)
3
എന്നേശു സന്നിധി
എത്ര ആശ്വാസം (2)
ക്ലേശമെല്ലാം മാറ്റിടും
രോഗമെല്ലാം നീക്കിടും (2)
വിശ്വാസത്താല്‍ നിന്നെയും
യേശുവില്‍ സമര്‍പ്പിക്കാം (2) (ദിനം..)
4
ഞാന്‍ നിത്യം ചാരിടും
എന്നേശു മാര്‍വ്വതില്‍ (2)
നല്ലവന്‍ വല്ലഭന്‍
എന്നേശു എത്ര നല്ലവന്‍ (2)
എന്നേശു പൊന്നേശു
എനിക്കെത്ര നല്ലവന്‍ (2) (ദിനം..)
5
ആത്മാവില്‍ ജീവിതം
ആനന്ദ ജീവിതം (2)
ആത്മാവില്‍ നിറയുക
ആനന്ദ നദിയിത് (2)
പാനം ചെയ്തീടുക
യേശു വേഗം വന്നിടും (2) (ദിനം..)
Song No.189
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ (2)
ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു (2)
സ്വയമേ ശൂന്യമാക്കുന്നു (ദിവ്യ..)
1
മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്നേഹവിരുന്നാണു നീ (2)
ഭിന്നതകള്‍ മറന്നൊന്നുചേരാന്‍
കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍
ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്കും
പങ്കുവയ്പ്പനുഭവം നല്‍കിയാലും (2) (ദിവ്യ..)
2
അനുരഞ്ജനത്തിന്‍റെ വരദാനമേകുന്ന
കൂദാശയര്‍പ്പണമല്ലോ (2)
ശത്രുതകള്‍ അകന്നൊന്നു ചേരാന്‍
രമ്യതയില്‍ തഴച്ചീടാന്‍
സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്കും
ബലിദാന ചൈതന്യമേകിയാലും (2) (ദിവ്യ..)
Song No.190
ദു:ഖത്തിന്‍റെ പാന പാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍ (2) (ദു:ഖത്തിന്‍റെ..)
1
ദോഷമായിട്ടൊന്നും എന്നോ-
ടെന്‍റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു (2) (ദു:ഖത്തിന്‍റെ..)
2
കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാന്‍ (2) (ദു:ഖത്തിന്‍റെ..)
3
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്‍റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേ ഉള്ളൂ (2) (ദു:ഖത്തിന്‍റെ..)
Song No.191
ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ (2)
നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ബെത്ലഹേമിന്‍ ദീപമേ ദൈവരാജ്യത്തിന്‍ സ്വപ്നമേ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
ഇസ്രയേലിന്‍ നായകാ വിശ്വസ്നേഹത്തിന്‍ ഗായകാ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
1
നിന്ദിതരേ നിരാശ്രയരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍
ക്രിസ്തുവിന്‍റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ (2)
നിങ്ങള്‍ക്കു സമാധാനം സമാധാനം
ഗലീലിയായിലെ ശബ്ദമെ ഗത്സമേനിലെ ദിവ്യ ദു:ഖമേ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
കാല്‍വരിചൂടിയ രക്തമേ ഗാഗുല്‍ത്താ മലയിലെ ദാഹമേ
നിന്‍റെ നാമം വാഴ്ത്തപ്പെടുന്നു നിന്‍റെ രാജ്യം വരുന്നു
ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ
നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ഭൂമിയില്‍ സമാധാനം... സമാധാനം..
Song No.192
ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..
ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2)
1
മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും ബേത്ലഹേമിന്‍ വഴികളിലൂടെ(2)
ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ് പുല്‍ക്കൂട്ടില്‍ മരുവും മിശിഹാനാഥനെ കണ്ടു(2) - (ദൂരെ നിന്നും ദൂരെ..)
2
വെള്ളിനിലാവിന്‍ കുളിരലയില്‍ നീരാടിയെത്തിയ രാക്കുയിലുകള്‍ (2)
നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2) - (ദൂരെ നിന്നും ദൂരെ..)
Song No.193
ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
1
ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍
എന്നു ആനന്ദം ഉണ്ടെനിക്ക് (ദൈവകൃപയില്‍..)
2
മനോവേദന പല ശോധന
മമ ജീവിത പാതയിതില്‍
മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍
മാറില്‍ ചാരി ഞാനശ്വസിക്കും (ദൈവകൃപയില്‍..)
3
എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍ (ദൈവകൃപയില്‍..)
4
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്‍റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍ (ദൈവകൃപയില്‍..)
Song No.194
ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം
കുരിശ്ശില്‍ കിടന്നു നാഥന്‍ സഹിച്ച ത്യാഗങ്ങളെന്നുമോര്‍ക്കാം
എന്‍റെ ക്ലേശം നിസ്സാരമല്ലോ
നിത്യസ്നേഹം നിറഞ്ഞു കവിയുമ്പോള്‍ (ദൈവം..)
1
ആത്മവേദി ശൂന്യമായ് ആത്മനാഥനെങ്ങു പോയ്
മാനസം വിതുമ്പിടും ശോകമൂക രാത്രിയില്‍
ഉറക്കം വരാതെ തേങ്ങിക്കരഞ്ഞു തിരയുന്നു ചുറ്റുമങ്ങയെ
വിളി കേട്ടണഞ്ഞു പ്രിയനേശു എന്‍റെ മനസ്സില്‍ പൊഴിച്ചു തേന്മഴ
ഞാനെന്നുമോര്‍ക്കുമാ ദിനം (ദൈവം..)
2
നീതിയോടെ ഭൂവിതില്‍ ദൈവവചന പാതയില്‍
പാപികള്‍ക്കു പോലുമെന്‍ സ്നേഹമേകിയെങ്കിലും
ഞാനിന്നു ദുഃഖഭാരം ചുമന്നു തളരുന്നു തീവ്രവേദനയില്‍
ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളം തകര്‍ന്നു കേഴുമ്പോള്‍
നീയേകി സ്നേഹലാളനം (ദൈവം..)
Song No.195
ദൈവത്താല്‍ അസാധ്യമായ് ഒന്നുമില്ലല്ലോ
യഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോ (2)
യേശുവിന്‍റെ നാമത്തില്‍ സൌഖ്യമുണ്ടല്ലോ
യേശുവിന്‍റെ രക്തത്താല്‍ ജയമുണ്ടല്ലോ (2)
വിശ്വസിച്ചാല്‍ ദൈവത്തിന്‍റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്‍റെ പ്രവര്‍ത്തി കാണാം
ആരാധിച്ചാല്‍ ദൈവത്തിന്‍റെ വിടുതല്‍ കാണാം
ആശ്രയിച്ചാല്‍ ദൈവത്തിന്‍റെ കരുതല്‍ കാണാം (2)
1
അബ്രഹാം യഹോവയെ വിശ്വസിച്ചപ്പോള്‍
ദൈവമതു നീതിക്കായ് കണക്കിട്ടല്ലോ (2)
അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹുജാതികള്‍ക്കു പിതാവാക്കിത്തീര്‍ത്തല്ലോ (2) (വിശ്വസിച്ചാല്‍..)
2
യാക്കോബും ദൈവത്തെ ആരാധിച്ചപ്പോള്‍
യഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോള്‍ (2)
യാബ്ബോക്കെന്ന കടവില്‍ അനുഗ്രഹമായ്
യിസ്രായേല്‍ എന്ന ബഹുമാനം കൊടുത്തു (2) (വിശ്വസിച്ചാല്‍..)
3
ഇസഹാക്കിന്‍ പ്രാര്‍ത്ഥനയ്ക്കു മറുപടിയായ്
നൂറു മേനി നല്‍കി ദൈവം അനുഗ്രഹിച്ചു (2)
വാഗ്ദത്തങ്ങള്‍ നിറവേറ്റിപ്പരിപാലിച്ചു
തലമുറകള്‍ നല്‍കി അനുഗ്രഹിച്ചു (2) (വിശ്വസിച്ചാല്‍..)
Song No.196
ദൈവത്തിന്‍റെ ഏക പുത്രന്‍-പാപികളെ രക്ഷിപ്പാന്‍
മാനുഷനായ് പാടുപെട്ടു-കുരിശിന്മേല്‍ മരിച്ചു
ഇത്ര സ്നേഹം ഇത്ര സ്നേഹം
ഇത്ര സ്നേഹം എരിവാന്‍
മാനുഷരിലെന്തു നന്മ
കണ്ടു നീ രക്ഷാകരാ
1
പാപികളും ദ്രോഹികളു-മായ നരവര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന്‍ എത്ര കഷ്ടം-സഹിച്ചു നീ ശാന്തമായ് (ഇത്ര സ്നേഹം..)
2
നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍
പാപികള്‍ക്കു ജീവന്‍ നല്‍കി-രക്ഷിക്കുന്നീ രക്ഷകന്‍ (ഇത്ര സ്നേഹം..)
3
കൃപയാലെ രക്ഷപ്പെട്ട-പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവസ്നേഹം-എരിവാന്‍ വാഞ്ഛിക്കുന്നു (ഇത്ര സ്നേഹം..)
4
പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍
ശാപമൃത വേറ്റ നിന്നെ-നിത്യകാലം വാഴ്ത്തും ഞാന്‍ (ഇത്ര സ്നേഹം..)
Song No.197
ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍ നിന്‍റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നു പോയോ?
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞു പോയോ?
പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമാല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ (ദൈവത്തെ മറന്നു..)
1
നിന്‍റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി
ആത്മാവിന്‍റെ വീണ മീട്ടി നിന്നെത്തഴുകി (2)
ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി
നെഞ്ചുണര്‍ത്തും ചൂടു നല്‍കി നിന്നെ വളര്‍ത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ? (ദൈവത്തെ മറന്നു..)
2
ലോകസുഖമോഹമെല്ലാം കടന്നു പോകും
മാനവന്‍റെ നേട്ടമെല്ലാം തകര്‍ന്നു വീഴും (2)
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും
ഈ ലോകത്തില്‍ ധന്യമാകും നിന്‍റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം (ദൈവത്തെ മറന്നു..)
Song No.198
ദൈവം നിരുപമ സ്നേഹം
സ്നേഹം നിറയും നിര്‍ഝരിയല്ലോ
നിറയേ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മലനീര്‍ച്ചോല സ്നേഹം നിരുപമസ്നേഹം
1
കാടുകള്‍ മേടുകള്‍ മാനവ സരണികള്‍ പുണര്‍ന്നു പുല്‍കുമ്പോള്‍
കുന്നുകള്‍ കുഴികളുയര്‍ച്ചകള്‍ താഴ്ച്ചകള്‍ ഒരുപോല്‍ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം (ദൈവം..)
2
ദുഷ്ടന്‍ ശിഷ്ടന്‍ സമമായവിടുന്നുന്നതി പാര്‍ക്കുന്നു
മഞ്ഞും മഴയും വെയിലും പോലെയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം (ദൈവം..)
Song No.199
ദൈവപിതാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനും എന്‍റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു
1. യേശുവേ നാഥാ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനും എന്‍റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..
2. പാവനാത്മാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനും എന്‍റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..
Song No.200
ദൈവപിതാവേ എന്നുടെ താതന്‍ നീ
ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍
നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം (2)
നീ പരിശുദ്ധന്‍ നീ എന്നും സ്തുത്യന്‍
ദൈവമേ നീ മാത്രം യോഗ്യനാം
ആരാധനയും സ്തുതി ബഹുമാനവും
സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം (2)
ഹാലേല്ലുയാ.. ഹാലേല്ലുയാ.. (2)
1
യേശുവേ നാഥാ എന്‍ കര്‍ത്തനാം രക്ഷകന്‍ നീ
ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍
നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം (2)
(നീ പരിശുദ്ധന്‍......)
2
പാവനാത്മാവേ ആശ്വാസപ്രദന്‍ നീ
ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍
നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം (2)
(നീ പരിശുദ്ധന്‍..)
Song No.201
ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
1
പാതിരാവില്‍ മഞ്ഞേറ്റീറനായ്..
പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണ മീട്ടൂ..
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
2
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)
Song No.202
ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി
അങ്ങയിലാണെന്‍ ശരണം മുഴുവന്‍
നീ മാത്രം നന്മ തന്‍ നേരായുറവിടം
നീ മാത്രമെന്നുടെ പാനപാത്രം (ദൈവമാം..)
1
മണ്ണിന്‍റെ മോഹങ്ങള്‍ മിഥ്യയെന്നോര്‍ക്കാതെ
അന്ധനായ് ആവോളം ആസ്വദിച്ചു (2)
എന്നും നൂതന ദിവ്യസൌഭാഗ്യമേ
നിന്നെ പിരിഞ്ഞു പോയ് നീചനാം ഞാന്‍
നീചനാം ഞാന്‍.. (ദൈവമാം..)
2
ജീവന്‍റെ നീര്‍ച്ചാലും സത്യത്തിന്‍ പാതയും
നീയല്ലാതൂഴിയില്‍ വേറെയില്ല
ഹൃദയമുരുക്കി ഞാന്‍ കാത്തിരിക്കുന്നിതാ
എന്നാത്മനാഥാ നീ വന്നീടുക
വന്നീടുക.. (ദൈവമാം..)
Song No.203
ദൈവമേ ഞാന്‍ നിന്‍റെ മുമ്പില്‍ മനമുയര്‍ത്തിപ്പാടിടുന്നു
അങ്ങെനിക്കായ് കരുതിവെച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു
അനുദിനം നിന്‍ കൈകളെന്നെ തഴുകിടും സ്നേഹമോര്‍ത്താല്‍
മനം നിറയും സ്തുതിസ്തോത്രം പാടിയെന്നും വാഴ്ത്തിടും ഞാന്‍
1
ദൈവമേയെന്‍ ജന്മമങ്ങേ തിരുമനസ്സിന്‍ ദാനമല്ലേ
മനസ്സിലെന്നെ കരുതിടുന്ന കരുണയെ ഞാനോര്‍ത്തിടുന്നു
ഇരുളു മൂടും വഴികളില്‍ ഞാന്‍ ഇടയനില്ലാതലഞ്ഞ നാളില്‍
പേരു ചൊല്ലി തേടി വന്നു മാറിലെന്നെ ചേര്‍ത്ത സ്നേഹം (ദൈവമേ..)
2
ദൈവമേ നിന്‍ വീട്ടിലെത്താന്‍ ആത്മദാഹമേറിടുന്നു
തിരുമുഖത്തിന്‍ ശോഭ കാണാന്‍ ആത്മനയനം കാത്തിരിപ്പൂ
ഒരുനിമിഷം പോലുമങ്ങേ പിരിയുവാന്‍ കഴിയുകില്ല
ദൈവസ്നേഹം രുചിച്ചറിഞ്ഞു ധന്യമായി എന്‍റെ ജന്മം (ദൈവമേ..
Song No.204
ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും
സന്താപ കാലത്തും സന്തോഷ കാലത്തും
എപ്പോഴുമെന്‍റെ നാവു നിന്നെ വാഴ്ത്തുമേ
1
നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടി വന്ന സ്നേഹമോര്‍ക്കുമ്പോള്‍
എന്‍ നാവതെങ്ങനെ - മിണ്ടാതിരുന്നിടും (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
2
പാപച്ചെളിയില്‍ നിന്നും വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തുവില്‍ സ്ഥിരപ്പെടുത്തി നീ
എന്‍ നാവില്‍ തന്നു നീ നവ്യ സങ്കീര്‍ത്തനം (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
3
എന്നെയനുദിനം വഴി നടത്തണം
വീഴാതെയന്നു നിന്നടുക്കലെത്തിടാന്‍
ആലംബമായിടും ആത്മാവെത്തന്നതാല്‍ (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
4
എന്‍ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കണ്മണിപോലെ നിത്യം കാത്തിടുന്നെന്നെ
വന്‍ കൃപയോര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നു (2)
സ്തോത്രയാഗമെന്നുമര്‍പ്പിച്ചീടും ഞാന്‍ (ദൈവമേ..)
Song No.205
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ (2)
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
1
കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ
കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ
അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍
നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ (ദൈവമേ..)
2
അഖിലലോക നായകന്‍റെ പാദപീഠം
തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം
നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം
വാനദൂതര്‍ പാടിടും മനോജ്ഞഗേഹം (ദൈവമേ..)
3
ആരുമാരും കേള്‍ക്കാത്ത നവ്യഗാനം
ആരുമാരും കാണാത്ത ദിവ്യസ്വപ്നം
മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം
താരമാല ചാര്‍ത്തിടുന്ന വാനമേഘം (ദൈവമേ..)
Song No.206
ദൈവസന്നിധൌ ഞാന്‍ സ്തോത്രം പാടീടും
ദൈവം നല്‍കിയ നന്മകള്‍ക്കായ്
ദൈവം ഏകി തന്‍ സൂനുവെ പാപികള്‍ക്കായ്
ഹല്ലേലൂയ പാടീടും ഞാന്‍ (ദൈവ സന്നിധൌ..)
പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കും
സ്തോത്രഗീതം പാടി സ്തുതിക്കും (2)
1
അന്ധകാരമെന്‍ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി (2)
ബന്ധൂരപനാം തന്‍ സ്വന്ത പുത്രനാല്‍
ബന്ധനങ്ങളഴിച്ചുവല്ലോ (2) (പാടി സ്തുതിക്കും..)
2
ശത്രുവാമെന്നെ പുത്രനാക്കുവാന്‍
പുത്രനെക്കുരിശിലേല്‍പ്പിച്ചു (2)
പുത്രത്വം നല്‍കി ഹാ എത്ര സൌഭാഗ്യം
സ്തോത്രഗീതം പാടി സ്തുതിക്കും (2) (പാടി സ്തുതിക്കും..)
3
വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാന്‍ (2)
ഒളി വിതറും നല്‍ തെളി വചനം
എളിയവനെങ്ങും ഘോഴിക്കും (2) (പാടി സ്തുതിക്കും..)
Song No.207
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2) - (ദൈവസ്നേഹം നിറഞ്ഞു.. )
1
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍ ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2)
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2)
ദേവാ...നീ കൊളുത്തണേ - (ദൈവസ്നേഹം നിറഞ്ഞു.. )
2
നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍ നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
നാഥാ... നീ വസിക്കണേ - (ദൈവസ്നേഹം നിറഞ്ഞു.. )
Song No.208
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തിൽ ഓടിയൊളിക്കുകില്ല (2)
എപ്പോഴും നിന്നോടു കൂടെ മകനേ
എന്നാളും നിന്നോടുകൂടെ
വിശ്വസിക്കൂ മകനേ രക്ഷ നേടും നീ
വിശ്വസിക്കൂ മകനേ രക്ഷ നേടീടും (ദൈവസ്നേഹം..)
1
ആഴിയിൽ നീ വീണു പോയാൽ താഴ്ന്നു പോവുകില്ല
നിന്‍റെ നാഥൻ യേശുമിശിഹാ കൂടെയുണ്ടല്ലോ (2)
സ്വന്തജീവൻ നൽകി നിന്നെ വീണ്ടെടുത്തല്ലോ
രക്ഷകൻ ദൈവം (ദൈവസ്നേഹം..)
2
ഭാരമേറും നുകങ്ങൾ നിന്‍റെ തോളിലേറ്റിയാലും
തളർന്നു വീഴാൻ നിന്‍റെ ദൈവം അനുവദിക്കില്ലാ (2)
ശക്തിയേറും കരങ്ങളാലേ താങ്ങിടും നിന്നെ
മോചകൻ ദൈവം (ദൈവസ്നേഹം..)
Song No.209
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..)
1
സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം
സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന്‍ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..)
2
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം..)
Song No.210
നടത്തിയ വിധങ്ങളോര്‍ത്താല്‍
നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍ (2)
1
ജീവിതത്തിന്‍ മേടുകളില്‍
എകനെന്നു തോന്നിയപ്പോള്‍ (2)
ധൈര്യം നല്‍കി വചനം നല്‍കി (2) (നടത്തിയ..)
2
ഭാരം ദു:ഖം ഏറിയപ്പോള്‍
മനം നൊന്തു കലങ്ങിയപ്പോള്‍ (2)
ചാരേ അണച്ചു ആശ്വാസം നല്‍കി (2) (നടത്തിയ..)
3
കൂട്ടുകാരില്‍ പരമായെന്നില്‍
ആനന്ദതൈലം പകര്‍ന്നു (2)
ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി (2) (നടത്തിയ..)
Song No.211
നട്ടുച്ച നേരത്ത്.. കിണറിന്‍റെ തീരത്ത്..വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ...
ആയ്യയ്യോ..നീയൊരു യൂദന്‍ ഞാനിന്നൊരു സമറായത്തി..
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ.. (2)
1
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍ ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍.. (2)
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും.. (2)
ഞാന്‍ നല്‍കും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാല്‍..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ.. (2)
ആ ദിവ്യ ജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം..
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ.. (2)
2
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം..
മഹിളേ നീ വീട്ടില്‍ പോയ് നിന്‍ കണവനെയും കൊണ്ടു വരൂ..
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം.. (2)
ഗുരുവേ നീ കോപിക്കരുതെ..വീട്ടില്‍ ഞാന്‍ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ.. (2)
നീ ചൊന്നതു സത്യം തന്നെ..കണവന്മാര്‍ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ലാ.. (2)
നിന്ദിതം എന്‍ ജീവ ചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍.. (2)
3
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ..
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക.. (2)
നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ... (2)
- (നട്ടുച്ച നേരത്ത്...)
Song No.212
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ (നന്ദിയോടെ..)
1
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ (2)
യാചിക്കാത്ത നന്മകള്‍ പോലുമീ
എനിക്കേകിയോനേ സ്തുതി (2) (നന്ദിയോടെ..)
2
സത്യ ദൈവത്തിന്‍ ഏക പുത്രനായ്
നിന്നെ വിശ്വസിക്കുന്നു ഞാന്‍ (2)
വരും കാലം ഒക്കെയും നിന്‍
കൃപാവരങ്ങള്‍ ചൊരികയെന്നില്‍ (2) (നന്ദിയോടെ..)
Song No.213
നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്‍
പുതുജീവനെന്നില്‍ പകരുന്നവന്‍
യേശു.. യേശു.. അവനാരിലും വലിയവന്‍
യേശു.. യേശു.. അവനാരിലും മതിയായവന്‍ (2)
1
ഇരുള്‍ നമ്മെ മൂടിടുമ്പോള്‍
ലോക വെളിച്ചമായി അവനണയും
രോഗികളായിടുമ്പോള്‍
സൗഖ്യദായകന്‍ അവന്‍ കരുതും
അവനാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍
നമ്മെ നിറച്ചീടും അനുദിനവും (യേശു..)
2
ദൈവത്തെ സ്‌നേഹിക്കുമ്പോള്‍
സര്‍വ്വം നന്മയ്‌ക്കായി ഭവിച്ചിടുന്നു
തിരുഹിതമനുസരിച്ചാല്‍
നമുക്കൊരുക്കിടും അവനധികം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ (യേശു..)
Song No.214
നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞിടാന്‍
നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞിടാന്‍ (നാഥാ..)
1
കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ (2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം (2) (നാഥാ..)
2
കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍ (2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍ ലക്‌ഷ്യം നേടീടാന്‍ (2) (നാഥാ..)
Song No.215
നായകാ ജീവദായകാ
യേശുവേ എന്‍ സ്നേഹഗായകാ
നമിച്ചീടുന്നു നിന്നെ സ്തുതിച്ചീടുന്നു
യേശുവേ എന്‍ സ്നേഹഗായകാ...
(നായകാ..)
1
തമസ്സിലുഴലുമെന്‍ ജീവിതനൌകയില്‍
പ്രകാശമരുളൂ പ്രഭാതമലരെ... (2)
പ്രണാമമുക്തങ്ങള്‍ എകിടാമെന്നും
പ്രണാമമന്ത്രങ്ങള്‍ ചൊല്ലിടാം
(നായകാ ...)
2
മധുരിമ നിറയും നിന്‍ സ്നേഹമാം തണലില്‍
ആശ്വാസമേകൂ എന്നാത്മനാഥാ... (2)
പ്രകാശധാരകള്‍ പൊഴിയുകയെന്നില്‍
പ്രപഞ്ചതാതാ നിന്‍ കനിവോടെ
(നായകാ...)
Song No.216
നിത്യനായ ദൈവത്തിൻ പുത്രനാണു നീ
ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലിൻ രാജരാജനാണു നീ
ശക്തനായ ദൈവത്തിൻ ഇവ്വയാണു നീ (നിത്യനായ..)
1
മൂന്നു കൂടാരങ്ങൾ തീർത്തിടാം ഞാൻ
എന്നുമിവിടെ വാഴ്വതെത്ര മോഹനം (2)
എവിടെ ഞാൻ പോകും ലോകേശാ
ജീവന്‍റെ ഉറവിടം നീയല്ലോ (2) (നിത്യനായ..)
2
നിൻ ദിവ്യരാജ്യത്തിൽ എത്തിടുമ്പോൾ
കരുണയോടെന്നെയും നീ ഓർക്കണേ (2)
കുരുടനാണു ഞാൻ രോഗിയാണേ
കരയുവോർക്കാശ്വാസമേകണേ (2) (നിത്യനായ..)
Song No.217
നിത്യമാകും സ്വാതന്ത്ര്യം പുത്രനില്‍ക്കൂടി ലഭിച്ചെനിക്ക്
നിത്യമാകും സന്തോഷം പുത്രനില്‍ക്കൂടി ലഭിച്ചെനിക്ക് (2)
പാപത്തില്‍ നിന്നും മോചനം രോഗത്തില്‍ നിന്നും സൌഖ്യം (2)
ശത്രുവിന്‍റെ നുകത്തില്‍ നിന്നും നിത്യമാകും സ്വാതന്ത്ര്യം (2)
ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്നുമോര്‍ത്തിടും നിന്‍ ദയയെ
ആകയാല്‍ ഞാന്‍ സന്തോഷവാന്‍ എന്നും ഘോഷിക്കും നിന്‍ സ്നേഹത്തെ (2)
1
അന്ധകാരം നീക്കിടുവാന്‍ നിത്യരക്ഷ നല്‍കിടുവാന്‍
മന്നിതില്‍ വന്ന എന്‍ നാഥാ നിന്‍റെ നാമം വാഴ്ത്തട്ടെ (2) (പാപത്തില്‍..)
2
നിത്യജീവന്‍ നല്‍കിടുവാന്‍ ശാപമരണം സഹിച്ചവനേ
നിത്യസ്നേഹം നല്‍കിടുവാന്‍ കഷ്ടമേറെ നീ സഹിച്ചല്ലോ (2) (പാപത്തില്‍..)
Song No.218
നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ് ജീവിക്കും ഞാന്‍
1
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
ഏകരക്ഷകന്‍ യേശുവിനാല്‍
ലോകരക്ഷകന്‍ യേശുവിനാല്‍
നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
2
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
മേഘത്തേരതില്‍ വന്നിടുമേ
യേശു രാജനായ് വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)
Song No.219
നിനക്കായ് കരുതും അവന്‍ നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര്‍ അവന്‍ തുടയ്ക്കും (2)
1
വഴിയൊരുക്കും അവന്‍ ആഴികളില്‍
വലം കൈ പിടിച്ചെന്നെ വഴിനടത്തും (2)
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന്‍ പുതുവഴി തുറന്നിടുമേ (2) (നിനക്കായ്..)
2
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല (2)
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കൊരു മാറ്റമില്ല (2) (നിനക്കായ്..)
3
രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല്‍ നീ തളരുകയോ (2)
അടിപ്പിണരാല്‍ അവന്‍ സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും (2) (നിനക്കായ്..)
Song No.220
നിൻ കരുണ എത്രയോ അതുല്യമേ
നിൻ ദയയോ എത്രയോ ദീർഘമേ
നിൻ സ്നേഹം എത്രയോ അനന്തമേ
ഞാൻ നിൻ കൃപയാലെന്നെന്നും ജീവിക്കുന്നു (2)
1
കൂരിരുൾ താഴ്വരയിൽ നടന്നാലും
നീയെന്നെ കൈ വിടില്ല (2)
മരണത്തിൻ നിഴലിൽ ഞാൻ ആയിരുന്നാലും
നീയെന്നെ വിടുവിക്കും (2) (നിന്‍ കരുണ..)
2
ഉറ്റവരെല്ലാരും കൈ വെടിഞ്ഞാലും
നീയെന്നെ കൈ വിടില്ല (2)
ശത്രുവിൻ കൈയ്യിൽ ഞാൻ അകപ്പെട്ടാലും
നീയെന്നെ വിടുവിക്കും (2) (നിന്‍ കരുണ..)
Song No.221
നിന്‍ ദാനം ഞാന്‍ അനുഭവിച്ചു
നിന്‍ സ്‌നേഹം ഞാന്‍ രുചിച്ചറിഞ്ഞു
യേശുവേ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍ (2) (നിന്‍..)
1
യേശു എനിക്കു ചെയ്ത നന്മകളോര്‍ത്തിടുമ്പോള്‍
നന്ദികൊണ്ടെന്‍ മനം പാടീടുമേ
സ്‌തോത്രഗാനത്തിന്‍ പല്ലവികള്‍ (2) (യേശു..)
2
ദൈവമേ നിന്‍റെ സ്‌നേഹം എത്രനാള്‍ തളളിനീക്കി
അന്നു ഞാന്‍ അന്യനായ് അനാഥനായ്
എന്നാല്‍ ഇന്നു ഞാന്‍ ധന്യനായ് (2) (യേശു..)
3
എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവന്‍ തന്നു
യേശു എന്നേ ഒരുക്കിയല്ലോ (2) (യേശു..)
4
നിത്യത ഓര്‍ത്തിടുമ്പോള്‍ എന്‍ ഹൃത്തടം ആനന്ദിക്കും
സ്വര്‍ഗ്ഗീയ സൗഭാഗ്യ ജീവിതം
വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു (2) (യേശു..)
Song No.222
നിന്നെ വാഴ്ത്തീടാം എന്നെന്നും
നിന്നെ തേടീടാം എന്നെന്നും
എന്നുള്ളില്‍ നീറും മെഴുതിരി നാളം
കണ്‍കോണില്‍ വിങ്ങും ജലകണ ജാലം
പ്രാര്‍ത്ഥനയായ് മാറ്റാം (നിന്നെ..)
1
എങ്ങും ഞാന്‍ കാണ്മു ഇരുള്‍ വഴി മാത്രം
തോരാ കണ്ണീര്‍ വീഴും എന്‍ മുന്നില്‍
വേനല്‍ തീ ആളും മരുഭൂ പോലെ
തീരാ നോവില്‍ വേകും എന്‍ ജന്മം
വിങ്ങും ദുഖം തീര്‍ക്കാന്‍
എന്‍റെ കണ്ണീരൊപ്പാന്‍ നാഥാ നാഥാ നീ വന്നെങ്കില്‍
എന്നെ കാക്കേണം എന്നില്‍ കനിയേണം
എന്നും നിന്‍റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍ (നിന്നെ..)
2
കര്‍ത്താവേ ഞാന്‍ നിന്‍ തിരുവചനങ്ങള്‍
ഉള്ളില്‍ പൊരുളായ് എന്നും തേടുമ്പോള്‍
നിന്‍ മെയ്യില്‍ നീറും തിരുമുറിവെല്ലാം
ഏതോ കൃപയായെന്നെ പുല്‍കുമ്പോള്‍
എങ്ങും മെയ്യും നേരം നല്ലൊരു ഇടയന്‍ പോലെ
ദേവാ ദേവാ നീ വന്നെങ്കില്‍
എന്നെ കാക്കേണം എന്നില്‍ കനിയേണം
എന്നും നിന്‍റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍ (നിന്നെ..)
Song No.223
നിന്‍ സ്വരം തേടി ഞാന്‍ വന്നു യേശുവേ,
എന്നാളും തുണയേകി കനിവോടെ വരമേകൂ
സ്നേഹം നീ ഒളിതരും ദീപം നീ (2)
ജീവന്‍ നീ കരുണാ മേഘം നീ (2)
ദേവദേവന്‍ ശാന്തശീലന്‍
രാജരാജനേശുനാഥനെന്‍റെ
പാപം പോക്കിടുന്ന വാരൊളിയായ്
പരം പൊരുളേ തിരുസുതനേ (നിന്‍ സ്വരം..)
1
സ്നേഹം വഴിയും നിന്‍ പാവനമൊഴിയാലെ
തപ്തവിമാനസം ശാന്തമായ് തീര്‍പ്പൂ നീ (2)
ശക്തമാം കരം നീട്ടി നിത്യമാം വഴികാട്ടി (2)
താവക കരതാരില്‍ കാത്തുകൊള്ളേണമേ
2
കുരിശില്‍ നീ വെടിഞ്ഞ ജീവന്‍ അതിനാലേ
എന്നിലെ പുതുജീവന്‍ തളിരണിഞ്ഞുണര്‍ന്നില്ലേ (2)
നിന്‍ ദയാ വായ്പിനായ് (2)
പാപിയാമടിയനേ താവക കരതാരില്‍ കാത്തു കൊള്ളേണമേ
Song No.224
നിന്‍റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടേണമേ
എന്‍റെ ഹിതം പോലെ അല്ലേ
എന്‍ പിതാവേ എന്‍ യഹോവേ (നിന്‍റെ..)
1
ഇന്‍പമുള്ള ജീവിതവും-ഏറെ ധനം മാനങ്ങളും
തുന്‍പമറ്റ സൌഖ്യങ്ങളും-ചോദിക്കുന്നില്ലേ അടിയാന്‍ (നിന്‍റെ..)
2
നേരു നിരപ്പാം വഴിയോ-നീണ്ട നടയോ കുറുതോ
പാരം കരഞ്ഞോടുന്നതോ-പാരിതിലും ഭാഗ്യങ്ങളോ (നിന്‍റെ..)
3
അന്ധകാരം ഭീതികളോ-അപ്പനേ പ്രകാശങ്ങളോ
എന്തു നീ കല്പ്പിച്ചീടുന്നോ-എല്ലാം എനിക്കാശീര്‍വാദം (നിന്‍റെ..)
4
ഏതു ഗുണമെന്നറിവാന്‍-ഇല്ല ജ്ഞാനമെന്നില്‍ നാഥാ
നീ തിരുനാമം നിമിത്തം-നീതിമാര്‍ഗ്ഗത്തില്‍ തിരിച്ചു (നിന്‍റെ..)
5
അഗ്നി മേഘത്തൂണുകളാല്‍-അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു-അപ്പനേ കടാക്ഷിക്കുകേ (നിന്‍റെ..)
Song No.225
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല..)
1
തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനെയെന്നില്‍ നിന്നും
തിരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല..)
2
രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരു മനമെന്നില്‍
ചിന്മയരൂപാ തന്നിടുക (നിര്‍മ്മല..)
Song No.226
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
ഉണര്‍ന്നെണീക്കൂ നിങ്ങള്‍
അനുതപിക്കൂ ആഗതമായ സമയം
ഇവിടെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ഇവിടെ സ്വര്‍ഗ്ഗരാജ്യം
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
1
തരുവിന്‍ ചുവടിനു കോടാലി വയ്ക്കും
വിധി നടത്തും ദൈവം (2)
മാനവരേ ഓര്‍ക്കുവിന്‍
ഫലം തരാത്ത വൃക്ഷങ്ങളേ
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
2
കുഴികള്‍ കുന്നുകള്‍ നിരത്തിടും
വീഥിയൊരുക്കും ദൈവം (2)
മാനവരേ ഉണര്‍ന്നിടൂ
ദൈവകൃപ നിങ്ങള്‍ കാണും (നില്‍ക്കൂ ജനമേ ..)
Song No.227
നിസ്സാരമാം നിസ്സാരമാം
നീറും ദുഃഖങ്ങള്‍ നിസ്സാരമാം (2)
നാളെ വരുന്ന മഹിമയോര്‍ത്താല്‍
ഇന്നിന്‍ ദുഃഖങ്ങള്‍ നിസ്സാരമാം (2) (നിസ്സാരമാം..)
1
വന്ദനം വരും നാളു വരുന്നു
നിന്ദനത്തില്‍ നീ ഇന്നു സന്തോഷിക്കുവിന്‍ (2)
സന്തോഷിക്കുവിന്‍ കുഞ്ഞേ സന്തോഷിക്കുവിന്‍
നിന്ദനത്തില്‍ നീ ഇന്നു സന്തോഷിക്കുവിന്‍ (2) (നിസ്സാരമാം..)
2
പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കില്‍
ആകാശത്തോളം നിന്നെ ദൈവമുയര്‍ത്തും (2)
ദൈവമുയര്‍ത്തും കുഞ്ഞേ ദൈവമുയര്‍ത്തും
ആകാശത്തോളം നിന്നെ ദൈവമുയര്‍ത്തും (2) (നിസ്സാരമാം..)
3
മാറാരോഗങ്ങള്‍ നിന്നെ ഞെരുക്കുമ്പോഴും
സൗഖ്യദായകന്‍ നിന്‍റെ ഒപ്പമില്ലയോ (2)
ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ
സൗഖ്യദായകന്‍ നിന്‍റെ ഒപ്പമില്ലയോ (2) (നിസ്സാരമാം..)
Song No.228
നീ എന്നെ നടത്തും വിധങ്ങള്‍
എത്രയോ അത്ഭുതമേ
നീ എന്നെ നടത്തും വഴികള്‍
എത്രയോ അതിശയമേ (നീ എന്നെ..)
1
കണ്ണുനീര്‍ തൂകുന്ന നേരം
സാന്ത്വനമായ് വരുമരികില്‍ (2)
എന്‍റെ വിലാപം മാറ്റിയവന്‍
സന്തോഷം നല്‍കീടുമേ (2) (നീ എന്നെ..)
2
ശോധനവേളകള്‍ വരുമ്പോള്‍
സഹായം നല്‍കിടുമേശു (2)
രോഗത്താല്‍ ക്ഷയിച്ചിടുമ്പോള്‍
ശക്തി പകര്‍ന്നിടുമേ (2) (നീ എന്നെ..)
Song No.229
വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്‍റെ നാമം
നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു
നീ എന്‍റെ മാനസം കണ്ടു
ഹൃദയത്തിന്‍ അള്‍ത്താരയില്‍ വന്നെന്‍
അഴലിന്‍ കൂരിരുള്‍ മാറ്റി (2) (നീ എന്‍റെ..)
1
ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹ മുന്തിരിപ്പൂക്കള്‍ (2)
എന്നും ചോരിയേണമീ ഭവനത്തിലും
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ (നീ എന്‍റെ..)
2
പനിനീരില്‍ വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം (2)
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്ത്യന്‍റെ കൈകള്‍ (നീ എന്‍റെ..)
Song No.230
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍.. നീ എന്‍ ദൈവം (2)
ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാന്‍ നിന്‍ സര്‍വ്വവുമായ്
അടിയനിതാ..
അടിയനിതാ.. ദേവാ.. (4)
നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും.. നീ എന്‍ ദൈവം (2) (ആരാധിക്കും ഞാന്‍..)
നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും.. നീ എന്‍ ദൈവം (2) (ആരാധിക്കും ഞാന്‍..)
Song No.231
നീ തകര്‍ന്നവനാണോ മകനേ
നീ തകര്‍ന്നവളാണോ മകളേ
ഞാന്‍ നിന്‍ രക്ഷകന്‍, നിന്‍റെ തകര്‍ച്ചകളെല്ലാം
നന്മയായ് മാറ്റുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)
1
നീ രോഗിയാണോ മകനേ
നീ രോഗിണിയാണോ മകളേ (2)
ഞാന്‍ നിന്‍ രക്ഷകന്‍, സൌഖ്യദായകന്‍
നിന്‍റെ വേദനയറിയുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)
2
നീ പാപിയാണോ മകനേ
നീ പാപിനിയാണോ മകളേ (2)
ഞാന്‍ നിന്‍ രക്ഷകന്‍, പാപമോചകന്‍
നിന്‍റെ ജീവിതമറിയുന്നവന്‍, യേശു നായകന്‍ (നീ തകര്‍ന്നവനാണോ..)
Song No.232
നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാനാരുമേ (നീയല്ലോ..)
1
നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും (നീയല്ലോ..)
2
കാല്‍വരി മലമുകളേറി നീ ഞങ്ങള്‍ക്കായി
കാല്‍കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിരേകിയ (നീയല്ലോ..)
3
അന്നന്നു ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍ (നീയല്ലോ..)
4
ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന (നീയല്ലോ..)
5
ലോകത്തില്‍ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാര്‍ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ (നീയല്ലോ..)
6
നിത്യ ജീവമൊഴികള്‍ നിന്നിലുണ്ടു പരനേ
നിന്നെ വിട്ടിട്ടടിയങ്ങള്‍ എങ്ങുപോയി വസിക്കും (നീയല്ലോ..)
Song No.233
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2)
യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) (യഹോവ യിരെ..)
Song No.234
നീയെന്നെ മറന്നോ നാഥാ
എന്‍ ഹൃദയം ഉരുകുന്നു ദേവാ (2)
നീയെന്നെ വെടിഞ്ഞോ ദേവാ
എന്‍ മാനസം നീറുന്നു നാഥാ (2) (നീയെന്നെ..)
1
ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു
നീയെന്നെ മറന്നോ നാഥാ (2)
ആഴിയില്‍ താഴുന്നോന്‍ കരയറിയാത്തവന്‍
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
2
സ്നേഹിതരില്ലാത്തോന്‍ വൈരികളേറിയോന്‍
നീയെന്നെ മറന്നോ നാഥാ (2)
ഉള്ളം തകര്‍ന്നവന്‍ ഉറ്റവരില്ലാത്തോന്‍
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
3
ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍
നീയെന്നെ മറന്നോ നാഥാ (2)
ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..
Song No.235
പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്
കണ്ടു തന്‍ കുല ശത്രുവിനെ (2)
നിലവിളി കേട്ടവനണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി (2)
കരുണയോടെയവന്‍ മുറിവുകള്‍
കഴുകിത്തുടച്ചു വിനയനായ് (2)
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)
മുമ്പേ പോയൊരു ഗുരുവരന്‍
ലേവ്യനും ഉന്നതശ്രേഷ്ഠരും (2)
കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ് മറഞ്ഞു (2)
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)
പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
മുറിവേറ്റ തന്‍ കുല ശത്രുവിനെ
തോഴനെപ്പോലവന്‍ പാലിച്ചു
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)
Song No.236
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു
1
അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയില്‍ പാലിച്ചവന്‍
ആഹാരപാനീയമേകിയവന്‍
നിത്യമാം ജീവനും നല്‍കീടുന്നു (പരമപിതാവിനു..)
2
ഇടയനെപ്പോല്‍ നമ്മെ തേടി വന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍
സ്വന്ത രക്തം നമുക്കേകിയതാല്‍ (പരമപിതാവിനു..)
3
കൂടുകളെ കൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ,
നിലംപരിചായ് നാം നശിച്ചിടാതെ (പരമപിതാവിനു..)
4
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാമവന്‍ മുന്‍പിലാദരവായ്
ഹല്ലേല്ലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിന്‍ പാറ (പരമപിതാവിനു..)
Song No.237
പരിശുദ്ധന്‍ മഹോന്നത ദേവന്‍
പരമെങ്ങും വിളങ്ങും മഹേശന്‍
സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്ന
സ്വര്‍ലോക നാഥനാം മിശിഹ (2)
ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)
ആ -- ആ -- ആമേന്‍
അവന്‍ അത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍ രാജാധി രാജനാം മിശിഹാ (2)
ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)
ആ -- ആ -- ആമേന്‍
കോടാ കോടിതന്‍ ദൂത സൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവില്‍
തന്‍ പ്രിയ സുതരെ തന്നോടു ചേര്‍പ്പാന്‍ വേഗം വരുന്നേശു മിശിഹാ (2)
ഹാ -- ഹാ -- ഹാ ഹാലേലുയാ.. (15)
ആ -- ആ -- ആമേന്‍
Song No.238
പരിശുദ്ധപരനേ സ്തുതി നിനക്കു സുര-
ലോകം വിട്ടവനേ സ്തുതി നിനക്കു
അനുപല്ലവി
തിരുമനസ്സാലീ ധരയില്‍ വന്നോനേ
കരുണക്കടലേ സ്തുതി നിനക്കു -
ചരണങ്ങള്‍
1
പെരിയ ശത്രുവിനാല്‍ നരഗണമാകെ
കര കണ്ടിടുവതിന്നറിയാതെ
തിരിഞ്ഞു വഴി വെടിഞ്ഞു നടന്നു വലഞ്ഞീടുന്ന -
തറിഞ്ഞു നിന്‍ തിരുമനം കനിഞ്ഞോനേ - (പരിശുദ്ധ..)
2
നീതിയിന്‍ സൂര്യാ നിഖിലേശാ! നിന്‍ തൃ-
പ്പാദമല്ലാതൊരു ഗതിയേത്?
ഭൂതലേ ദുരിതങ്ങളഖിലവും ശിരസ്സില്‍ നീ
ചുമന്നൊഴിച്ചതിനെ ഞാന്‍ മറപ്പേനോ - (പരിശുദ്ധ..)
3
പാപിയിന്‍ ബലമേ മനുവേലാ നിന്നില്‍
ചാരിടുന്നവരോടനുകൂലാ
കോപത്തീയതില്‍ വീണുമുഴുകാതെ എന്നെ
കാവല്‍ ചെയ്തീടുക ദിനംതോറും - (പരിശുദ്ധ..)
4
പെരിയ ശത്രുവിനാല്‍ നരകാഗ്നിക്കിട
വരുവതിനിടയായ് വന്നിടാതെ
അരുമ രക്ഷകനേ തിരുകൃപയാലെന്നെ
പരിശുദ്ധനാക്കി നിന്‍ ഇടം ചേര്‍ക്ക - (പരിശുദ്ധ..)
Song No.239
പരിശുദ്ധാത്മാവിന്‍ ശക്തിയാലെയിന്ന്
നിറയ്ക്കണെ നാഥാ ശക്തരായി തീരാന്‍ (2)
ആത്മസന്തോഷം കൊണ്ട് നിറയ്ക്കണെ പ്രിയനേ
ആത്മചൈതന്യം എന്നില്‍ പകരുക പരനേ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്യുവാന്‍ (2) -- പരിശുദ്ധാത്മാവിന്‍..
1
തിരുകൃപയല്ലോ ശരണമതെന്നില്‍
വന്‍കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനേ (2) -- ആത്മസന്തോഷം..
2
മായയാമീ ലോകം തരും സുഖമെല്ലാം
മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യേ ചേരുവാന്‍ (2) -- ആത്മസന്തോഷം..
3
കുശവന്‍റെ കൈയ്യില്‍ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതം പോലെ (2) -- ആത്മസന്തോഷം..
Song No.240
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍
ദിവ്യ ദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ (2)
സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗളിക്കും പ്രകാശമേ (2)
അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ
കേഴുമാത്മാവില്‍ ആശവീശുന്ന മോഹന ദിവ്യ ഗാനമേ
(പരിശുദ്ധാത്മാവേ..)
വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ (2)
മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ പുണ്യജീവിത പാത നീ
(പരിശുദ്ധാത്മാവേ..)
Song No.241
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവെ നീ അറിയുന്നു
1
ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)
ആദിയിലെന്നപോലാത്മാവേ
അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ..)
2
ലോകത്തിന്‍ മോഹം വിട്ടോടുവാന്‍
സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)
ധീരതയോടു നിന്‍ വേല ചെയ്‌വാന്‍
അഭിഷേകം ചെയ്‌തിടണേ (2) (പരിശുദ്ധാത്മാവേ..)
3
കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)
പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ
നിന്‍ ജനം ഉണര്‍ന്നിടുവാന്‍ (2) (പരിശുദ്ധാത്മാവേ..)
Song No.242
പാടിപുകഴ്‌ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ
നാം പാടി പുകഴ്‌ത്താം
യേശുവെന്ന നാമമേ
എന്‍ ആത്മാവിന്‍ ഗീതമേ
എന്‍ പ്രിയയേശുവെ ഞാനെന്നും
വാഴ്‌ത്തിപുകഴ്‌ത്തിടുമെ
1
ഘോരഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തില്‍
കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച
സ്‌നേഹം നിത്യം പാടും ഞാന്‍ (യേശുവെന്ന..)
2
പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാന്‍ മറക്കാ എന്ന വാര്‍ത്തയാല്‍
താഴ്‌ത്തി എന്നെ തന്‍ കരത്തില്‍ വച്ചു
ജീവപാതെ എന്നും ഓടും ഞാന്‍ (യേശുവെന്ന..)
3
ഭൂമിയെങ്ങും പോയി സാക്ഷി
ചൊല്ലുവിന്‍ എന്നുരച്ച കല്‍പനയതാല്‍
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍ (യേശുവെന്ന..)
4
യോര്‍ദ്ദാന്‍ സമമന ശോധനയിലും
താണുവീണു പോകാതെ
ആര്‍പ്പിന്‍ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്‌നേഹമാശ്ചര്യം (യേശുവെന്ന..)
Song No.243
പാടും ഞാന്‍ യേശുവിന്
ജീവന്‍ പോവോളം നന്ദിയോടെ
1
പാടും ഞാനെന്നകതാരിലനുദിനം
വാഴും ശ്രീയേശുവിന്- ഒരു
കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്‌തുതിക്കുമെന്നും
2
സ്വന്തജനമായ യൂദന്‍മാരെ തള്ളി-
യന്ധതയില്‍ കിടന്നു - ബഹു
സന്താപത്തോടുഴന്നിടും പുറജാതി
സന്തതിയെ വീണ്ടോനേ
3
കാട്ടൊലിവിന്‍ ശാഖയായിരുന്നയെന്നില്‍
നല്ല ഫലം നിറപ്പാന്‍ - അവന്‍
വെട്ടിയിട്ടണച്ചെന്നെ നല്ലൊലിവിന്‍ തരു-
വോടതു ചിന്തിച്ചെന്നും
4
കണ്‍മണിപോലെന്നെ ഭദ്രമായ് നിത്യവും
കാവല്‍ ചെയ്‌തീടാമെന്നും - തന്‍റെ
കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും
ഓര്‍ത്തതിമോദമോടെ
5
കാന്തനിവനതി മോദമോടെ മേഘ -
വാഹനത്തില്‍ കയറി - തന്‍റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു-
ന്നള്ളുന്നതോര്‍ത്തുകൊണ്ടും
Song No.244
പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന്‍ തിരുസന്നിധിയില്‍ (2)
1
ഇന്നു മുന്നിലിരിക്കുമീ അന്നം നിന്‍റെ സമ്മാനമല്ലയോ (2)
ഇന്നു ഞങ്ങള്‍ തന്‍ പാനപാത്രത്തില്‍ നിന്‍റെ കാരുണ്യ ജീവനം (2)
(പാവനനാം..)
2
താവകദയ തന്‍റെ ശീതളത്താഴ്‌വരകളിലെന്നുമേ (2)
യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനില്‍ കുളിരേകുന്നൂ (2)
(പാവനനാം..)
Song No.245
പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു (2)
1
നിന്‍ പ്രകാശത്തിന്‍ രശ്മിയാലെന്‍റെ അന്ധകാരമറ്റേണേ (2)
നിന്‍റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കിത്തീര്‍ക്കണേ
സുന്ദരമാക്കിത്തീര്‍ക്കണേ (2) (പാവനാത്മാവേ..)
2
മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ മോടിയുള്ളതായ് മാറ്റേണേ (2)
പീഡകളേതും ധീരമായേല്‍ക്കാന്‍ ശക്തിയും ഞങ്ങള്‍ക്കേകണേ
ശക്തിയും ഞങ്ങള്‍ക്കേകണേ (2) (പാവനാത്മാവേ..)
Song No.246
പാഹിമാം ദേവ ദേവാ
പാവനരൂപാ
1
മോഹവാരിധിതന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാനൗകയോ പരമേശാ
2
ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമജീവിതം നല്‍കും പ്രേമഹര്‍മ്മ്യമേ ദേവാ
3
നിത്യജീവനെനുള്ളില്‍ സത്യമായ് ഉളവാക്കാന്‍
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തോരു നാഥാ
Song No.247
പിളര്‍ന്നതാം പാറയേ നിന്നില്‍ ഞാന്‍ മറയട്ടെ
സങ്കേതമേ എനിക്കാനന്ദമേ
നിന്നില്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേ
നിന്നാത്മ ബലം എനിക്കാലംബമേ (പിളര്‍ന്നതാം..)
1
ലോകത്തില്‍ കഷ്ടം ഉണ്ട്
എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട് (2)
തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍
തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും (2) (പിളര്‍ന്നതാം..)
2
ഏകനെന്ന് നീ കരുതിടുമ്പോള്‍
തുണയായ് ആരുമില്ലെങ്കിലും (2)
തലയിണയായ് കല്‍ മാത്രം എന്നെണ്ണുമ്പോള്‍
ഗോവേണിയില്‍ ദൂതന്മാര്‍ ഇറങ്ങി വരും (2) (പിളര്‍ന്നതാം..)
Song No.248
പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍
പുതിയൊരു ഗാനമുയര്‍ന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മണ്ണില്‍
പിറന്നൊരു മംഗള സുദിനം (2)
ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.
1
മണ്ണിന്‍റെ ശാപം അകറ്റിടാനായ്
ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്‍
ജാതനായി വാണിടുന്നു (പുതിയൊരു..)
2
മാനവര്‍ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്
പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)
Song No.249
പുത്തന്‍ യെരുശലേമെ ദിവ്യ
ഭക്തര്‍ തന്നാലയമേ തവനിഴലില്‍
പാര്‍ത്തീടുവാനടിയന്‍ അനുദിനവും
കാംക്ഷിച്ചു പാര്‍ത്തിടുന്നെ
നിര്‍മ്മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടം
കാംക്ഷിച്ചു പാര്‍ത്തിടുന്നെ പുരമതിനെ
കാംക്ഷിച്ചു പാര്‍ത്തിടുന്നെ
1
നിന്നടിസ്ഥാനങ്ങളൊ പ്രഭ
ചിന്തുന്ന രത്നങ്ങളാം ശബളനിറം
വിണ്ണിനു നല്‍കിടുന്നു നയനസുഖം
കാണ്മവര്‍ക്കേകിടുന്നു (നിര്‍മ്മലമാം..)
2
പന്ത്രണ്ടു ഗോപുരങ്ങള്‍-മുത്തു
പന്ത്രണ്ടു കൊണ്ടു തന്നെ മുദമരുളും
തങ്കമെ വീഥിപാര്‍ത്താല്‍- സ്ഫടികസമം
തങ്കവോര്‍ക്കാനന്ദമേ (നിര്‍മ്മലമാം..)
3
വേണ്ടാ വിളക്കവിടെ-സൂര്യ
ചന്ദ്രരൊ വേണ്ടൊട്ടുമെ പരമസുതന്‍
തന്നെയതിന്‍ വിളക്കു-പരമൊളിയാല്‍
ശോഭിച്ചിടുന്നീപ്പുരം (നിര്‍മ്മലമാം..)
4
അന്ധതയില്ലാനാടെ ദൈവ
തേജസ്സു തിങ്ങും വീടെ-തവ സവിധെ
വേഗത്തില്‍ വന്നു ചേരാന്‍
മമഹൃദയം ആശിച്ചു കാത്തിടുന്നെ (നിര്‍മ്മലമാം..)
5
സൌഖ്യമാണെന്നും നിന്നില്‍ ബഹു
ദുഃഖമാണല്ലോ മന്നില്‍ ഒരു പൊതുതും
മൃത്യുവിലങ്ങു വന്നാല്‍ കരുണയും
ക്രിസ്തുവിന്‍ നന്മ തന്നാല്‍ (നിര്‍മ്മലമാം..)
6
പൊന്നെരുശലേമമ്മെ
നിന്നെ സ്നെഹിക്കും മക്കള്‍ നമ്മെ
തിരുമടിയില്‍ ചേര്‍ത്തു കൊണ്ടാലും ചെമ്മെ
നിജതനയര്‍ക്കാലംബമായൊരമ്മെ (നിര്‍മ്മലമാം..)
Song No.250
പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു
കര്‍ത്താവേ നിന്‍ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു
1
മനുജകുലത്തിന്‍ പാലകനേ
വിനയമോടങ്ങയെ വാഴ്ത്തുന്നു
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ.
2
പുതിയ ദിനത്തിന്‍ പാതകളില്‍
പാപികള്‍ ഞങ്ങളിറങ്ങുന്നു
വിനകളില്‍ വീഴാതഖിലേശാ
കൈകള്‍ പിടിച്ചു നടത്തണമേ
3
കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
വീഴാതെന്നെ നയിക്കണമേ
വിജയാനുഗ്രഹമേകണമേ
4
ദൈവപിതാവിന്‍ സൌഹൃദവും
സുതനുടെ കൃപയുമനുഗ്രഹവും
ദൈവാത്മാവിന്‍ പ്രീതിയുമെന്‍
വഴിയില്‍ വിശുദ്ധി വിതയ്ക്കട്ടേ (പുലരി..)
Song No.251
പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി -
നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2)
1
മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍
പരിപൂത മേനിയെ പുല്‍കിടുന്നു (2)
ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തരികളാല്‍
പൊന്നാട നെയ്യുന്നു പൂംചന്ദ്രിക (2) (പുല്‍കൂട്ടില്‍ വാഴുന്ന..)
2
നീലാംബരത്തിന്‍റെ നീര്‍ച്ചാല്‍ തെളിച്ചൊരു
നീരാള മേഘം പതഞ്ഞു നിന്നു (2)
നീളേ പരന്നു മഹാനന്ദ സന്ദേശം
സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍ (2) (പുല്‍കൂട്ടില്‍ വാഴുന്ന..)
3
ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂവല്‍ മേയ് മൂടുവാന്‍ ശീതമകറ്റുവാന്‍
പൂഞ്ചേല നല്‍കിയില്ലാരുമാരും (2) (പുല്‍കൂട്ടില്‍ വാഴുന്ന..)
Song No.252
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനായി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാടൂ തംബുരുവും
കിന്നരവും താളവുമായ് (പുല്‍ക്കുടിലില്‍...)
1
മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..)
2
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..)
Song No.253
പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക
പിന്‍ മഴ നല്‍കേണം മാലിന്യം മാറേണം
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍..
1
മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവ നദി ഒഴുക്കാന്‍
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ (പെന്തക്കോസ്തു..)
2
ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
ചൈതന്യം നല്‍കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..)
3
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ
ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം (പെന്തക്കോസ്തു..)
Song No.254
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ.. നീയെന്നാശ്രയം..
എല്ലാരുമെന്നെപ്പിരിഞ്ഞപ്പോള്‍..
ആലംബമില്ലാതലഞ്ഞപ്പോള്‍..
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍
നീയെന്‍റെ ആശ്വാസ ധാരയായ് വന്നു..(2)
1
എന്‍.. പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകളെന്നില്‍ നല്‍കി..
ഞാന്‍.. ചെയ്യാത്ത കുറ്റം ചുമത്തി
എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി
നൊമ്പരത്താലെന്നുള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി
അപ്പോള്‍ നീയെന്‍റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല..(പെറ്റമ്മ..)
2
നിന്‍.. വചനങ്ങളെത്രയോ സത്യം..
ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം
ഞാന്‍.. നിന്നോടു ചേരട്ടെ നാഥാ..
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം..
തോരാത്ത കണ്ണീര്‍ മായ്ക്കും യേശുവിന്‍
കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു
അപ്പോളവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി.. (2) (പെറ്റമ്മ..)
Song No.255
പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)
ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം...
1
താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..)
2
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)
Song No.256
പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍
എന്നെ സ്നേഹിച്ചു തന്‍ ജീവന്‍ വച്ചു
1
സ്വര്‍ഗ്ഗസിംഹാസനം താതന്‍റെ മാര്‍വ്വതും
ദൂതന്മാര്‍ സേവയും വിട്ടെന്‍പേര്‍ക്കായ്
ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍
ശാപം ശിരസ്സതില്‍ ഏറ്റീടുവാന്‍
2
തള്ളയെപ്പോല്‍ നമുക്കുള്ളൊരു രക്ഷകന്‍
കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി;
ഉള്ളമുരുകുന്നെന്‍ ചങ്കു തകരുന്നെന്‍
കണ്ണു നിറയുന്നെന്‍ രക്ഷകനേ
3
എന്തൊരു സ്നേഹമീ സാധുവെ ഓര്‍ത്തു നീ
സന്താപ സാഗരം തന്നില്‍ വീണു;
എന്നെ വിളിച്ചു നീ; എന്നെ എടുത്തു നി-
ന്നോമനപ്പൈതലായ് തീര്‍ക്കേണമേ
4
പാപം ചെയ്യാതെന്നെ കാവല്‍ ചെയ്തീടുവാന്‍
സര്‍വ്വേശനേ കയ്യിലേല്‍പ്പിക്കുന്നു
രാപ്പകല്‍ നീയെന്നെ വീഴ്ചയില്‍ നിന്നെന്‍റെ
സ്വപ്നത്തിലും കൂടെ കാക്കേണമേ
5
കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി-
ദൂതന്മാരാര്‍പ്പുമായ് വന്നീടുമ്പോള്‍
എന്നില്‍ കനിഞ്ഞെന്‍റെ മാര്‍വ്വോടണച്ചെന്‍റെ
സങ്കടം തീര്‍ക്കണം രക്ഷകനേ
Song No.257
പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്‍റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ (പോകുന്നേ ഞാനും..)
1
ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും
മാറി മാറിപ്പുണര്‍ന്നുപോയ്
ആധിവ്യാധികള്‍ അന്യമായ്
കര്‍ത്താവേ ജന്മം ധന്യമായ് (പോകുന്നേ ഞാനും..)
2
സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍
കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ
ഇത്ര നാള്‍ കാത്ത സന്നിധേ (പോകുന്നേ ഞാനും..)
Song No.258
പ്രപഞ്ച സൃഷ്ടാവിന്‍ നാമം
അത്യുന്നതം മഹോന്നതം
സൃഷ്ടിജാല വൃന്ദങ്ങളേ പാടൂ
കര്‍ത്താവിന്‍ സങ്കീര്‍ത്തനം
ഓ.. ഓ.. കര്‍ത്താവിന്‍ സങ്കീര്‍ത്തനം
ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്
മന്നിടത്തില്‍ രക്ഷകനാം യേശു നീ (2)
എല്ലാ നാവും നിന്‍റെ നാമം കീര്‍ത്തിക്കും
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍ (പ്രപഞ്ച..)
1
മോക്ഷത്തിന്‍റെ വീഥിയില്‍ നീങ്ങിടുവിന്‍
മോഹത്തിന്‍റെ പാത വെടിഞ്ഞീടുവിന്‍
മാനസാന്തരപ്പെടുവിന്‍ എല്ലാവരും
സ്വര്‍ലോക രാജ്യം സമാഗതമായി
സത്യ ദൈവ പുത്രനാകും യേശുവിനെ
സത്യമായി വിശ്വസിച്ചിന്നാരാധിക്കാം (2) (ആകാശത്തിന്‍..)
2
ലോകത്തിന്‍റെ തിന്മ കണ്ടു ഭയന്നീടല്ലേ
കാലത്തിന്‍റെ മാറ്റം കണ്ടു പതറീടല്ലേ
ശക്തനായ ദൈവത്തിന്‍റെ തൃക്കൈകളില്‍
രക്ഷയേകും ശക്തിയുണ്ടെന്നു ഓര്‍ത്തീടുവിന്‍
നിത്യ ജീവന്‍ ഏകി നമ്മെ താങ്ങീടുവാന്‍
മര്‍ത്യനായി ദൈവത്തിന്‍റെ കുഞ്ഞാടവന്‍ (2) (പ്രപഞ്ച..)
Song No.259
പ്രാര്‍ത്ഥന കേള്‍ക്കേണമേ - കര്‍ത്താവേയെന്‍
യാചന നല്‍കേണമേ
ചരണങ്ങള്‍
1
പുത്രന്‍റെ നാമത്തില്‍ - ചോദിക്കും കാര്യങ്ങള്‍ -
ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ് - (പ്രാര്‍ത്ഥന..)
2
താതനും മാതാവും - നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ- വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍ - (പ്രാര്‍ത്ഥന..)
3
നിത്യതയില്‍ നിന്നു-ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി - എനിക്കു നീ
പുത്രത്വം തന്നതിനാല്‍ - (പ്രാര്‍ത്ഥന..)
4
സ്വന്തകുമാരനെ-യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ -
ത്തന്തികേ ചേര്‍ന്നിടുന്നേന്‍ - (പ്രാര്‍ത്ഥന..)
5
ഭൃത്യരനേകരിന്‍ - പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോ-ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍ - (പ്രാര്‍ത്ഥന..)
6
കള്ളന്‍റെ യാചന - കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോ-ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം - (പ്രാര്‍ത്ഥന..)
7
യേശുവിന്‍ മൂലമെന്‍ - യാചന നല്‍കുമെ-
ന്നാശയില്‍ കെഞ്ചീടുന്നേ-നല്ലാതെന്നില്‍
ലേശവും നന്മയില്ലേ - (പ്രാര്‍ത്ഥന..)
Song No.260
ബലിയായ് തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം ( ബലിയായ്..)
1
ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ ഉലകിന്‍റെ നിത്യതേ
നാദമായ് രൂപമായ് വിശ്വതേജോ ശില്പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ.. ഈ അര്‍ത്ഥന കാണുമോ
ശരണമേശുവിലനുദിനം ( ബലിയായ്..)
2
പതിതന്‍റെ പാട്ടിലും പരിശുദ്ധ ഭാവമായ്
നിറയുന്ന പുണ്യമേ പരമ ധയാനിധെ
ത്യാഗമായ് സ്നേഹമായ്.. എകരക്ഷാ മാര്‍ഗമായ്
പാപഭൂവില്‍ വീണു കേഴും ദുഃഖിതന്‍റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ.. ഈ വേദന കാണുമോ
ശരണമേശുവിലനുദിനം ( ബലിയായ്..)
Song No.261
ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേൽക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം
1
സ്വര്‍ഗ്ഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ
2
പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ
3
ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായ്
ബാലന്മാരെയുമോർക്കണേ നിന്‍റെ ആശ്വാസസ്ഥലവാസത്തിൽ
4
എന്തു ഞങ്ങളാൽ ചെയ്-വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ
5
പൊന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളേ ചേർക്കുമ-
ന്നാശയോടു നിന്‍ മക്കളായ് ഞങ്ങളങ്ങു ചേരുമാറാകണം (ബാലരാകുന്ന..)
Song No.262
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ.. (2) (ഭയപ്പെടേണ്ട..)
1
സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും
തീച്ചൂള നിന്നെ മൂടിയെന്നാലും
ഭയപ്പെടേണ്ടിനിയും (2)
കന്മണിപോല്‍ നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കൈയ്യില്‍ വഹിച്ചീടുമെന്നും (2) (ഭയപ്പെടേണ്ട..)
2
കൂട്ടിനായ് ആരും കൂടില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
കൂടെ വസിപ്പാന്‍ ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും (2)
തന്നുള്ളം കൈയ്യില്‍ വരച്ചവന്‍ നിന്റെ
കൂടെ നടക്കും കൂടെ വസിക്കും (2) (ഭയപ്പെടേണ്ട..)
Song No.263
ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്‍റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു ഞാൻ
യേശുവെ വാഴ്ത്തിടുമേ (2)
2
മായ ഇന്‍പം വിടുന്നേ - എന്‍റെ
ലോക സുഖങ്ങളെല്ലാം
നായകനാം എന്‍റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ് (2)
3
സ്വർഗ്ഗഭാഗ്യം ഓർക്കുമ്പോൾ - എന്‍റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്‍റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ (2)
4
ഓരോ ദിവസവും ഞാൻ
എന്‍റെ - പ്രിയനെ നോക്കിക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു തൻ
മാർവോടണഞ്ഞിടുമേ (2) (ഭാഗ്യനാട്ടിൽ ..)
Song No.264
ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാർത്തോമ നീ തെളിച്ച മാർഗ്ഗത്തിലായിരങ്ങൾ
ആനന്ദശാന്തി കണ്ടു (ഭാരതം..)
1
ധൈര്യം പതഞ്ഞു നിന്ന ജീവിതം
ഗുരുവിൻ മനം കവർന്ന ജീവിതം
പരസേവനം പകർന്ന ജീവിതം
സുവിശേഷ ദീപ്തിയാർന്ന ജീവിതം (ഭാരതം..)
2
ഇരുളിൽ പ്രകാശമായ് വിടർന്നു നീ
മരുവിൽ തടാകമായ് വിരിഞ്ഞു നീ
സുരലോക പാത നരനു കാട്ടുവാൻ
ഒരു ദൈവദൂതനായണഞ്ഞു നീ (ഭാരതം..)
Song No.265
ഭാരിച്ച ദുഃഖത്താല്‍ പോരാട്ടമാകിലും
നേരോടെ ജീവിച്ചു ആറുതല്‍പെടും ഞാന്‍ (2)
തീരും എന്‍ ദുഃഖം വിലാപവും
ചേരും ഞാന്‍ സ്വര്‍ഗ്ഗെ വേഗം ഹല്ലേലൂയ (2)
1
കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും
ഇഷ്ടന്മാര്‍ വിട്ടാലും പുഷ്ടിയായ് ജീവിക്കും
കൂട്ടു കുടുംബക്കാര്‍ തിട്ടമായ് വിട്ടീടും
കൂട്ടു സഹോദരര്‍ ഭ്രഷ്ടനായ് തള്ളീടും (തീരും..)
2
എന്തു മനോഹരം ഹന്ത ചിന്തിക്കുകില്‍
സന്തോഷ ദേശമേ നിന്നില്‍ ഞാന്‍ ചേര്‍ന്നീടും
ദൂരത്തായ് കാണുന്നു സോദരക്കൂട്ടത്തെ
യോര്‍ദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ (തീരും..)
3
ബോട്ടില്‍ ഞാന്‍ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തീടും
രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം (തീരും..)
Song No.266
ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍ (2)
സന്തോഷത്തോടെ സ്തുതി പാടുവിന്‍
സംഗീതത്തോടെ വന്നു കൂടുവിന്‍ (2)
അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത് (2)
1
യഹോവ തന്നെ വിശ്വസ്തനെന്നറിവിന്‍
അവന്‍ നമ്മെ വിടുവിച്ചല്ലോ (2)
അവന്‍ നല്ല ഇടയന്‍ തന്‍റെ ആടുകള്‍ നാം
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍..)
2
യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന്‍ നമ്മെ മെനഞ്ഞുവല്ലോ (2)
അവന്‍ നമുക്കുള്ളവന്‍ നാം അവനുള്ളവര്‍
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍...)
Song No.267
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2)
യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നു
ഈ ലോകനാഥനിടം തരില്ലേ (2) (മഞ്ഞു..)
1
അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2)
പാരിന്‍റെ നാഥൻ പിറക്കും ഈ പുൽക്കൂട്
മണ്ണിന്‍റെ മക്കൾക്കടങ്ങാത്തനുഗ്രഹം (2) (മഞ്ഞു..)
2
ഹേമന്തരാവിന്നൊരാന്ദമായന്നു
ഹർഷം വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ (2)
ആമോദം പൂക്കുന്ന കദനം തളിർക്കുന്ന
മർത്യന്‍റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം (2) (മഞ്ഞു..)
Song No.268
മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ (2)
മനസ്സാകുമെങ്കില്‍ നിനക്കെന്‍റെയേറിയ
അപരാധമെല്ലാം പൊറുക്കുവാനും
മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
1
അലറുന്ന ജീവിതമരുവില്‍ പഥികനീ
ഇരുളിന്‍ മറവില്‍ തളര്‍ന്നിരിപ്പൂ (2)
കനിവിന്‍റെ ദീപമേ ഒളി വീശുകില്ലേ നീ
വഴി കാട്ടുകില്ലയോ നല്ലിടയാ (2) (മനസ്സാകുമെങ്കില്‍..)
2
മാറയിന്‍ കയ്പ്പുനീര്‍ തേനാക്കിയില്ലേ നീ
കാനാവിലെ കുറവാകെ നീക്കി (2)
സ്നേഹജലത്തിനെന്നാത്മാവ് കേഴുമ്പോള്‍
ജീവജലം പകരാന്‍ വരില്ലേ (2) (മനസ്സാകുമെങ്കില്‍..)
Song No.269
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
കര്‍ത്തനേശു സാക്ഷികളായ് (2)
ഒത്തു ചേര്‍ന്നിടാം ഒത്തു പടിടാം
കര്‍ത്തനേശു മഹത്വത്തിനയ് (2) (മനസ്സൊരുക്കുക..)
1
കണ്ണുനീരില്‍ നാം ഒരുമിച്ച് വിതച്ചീടുകില്‍
ആര്‍പ്പോടെ കൊയ്തെടുക്കും (2)
ആത്മശക്തിയാല്‍ അടരാടുമ്പോള്‍
അവനായ് നാം ജയമെടുക്കും (2) (മനസ്സൊരുക്കുക..)
2
നീര്‍ത്തോടൂകള്‍ തേടുന്ന മാന്‍പേടപോല്‍
അതിദാഹത്തോടെ നമ്മള്‍ (2)
അത്മമാരിക്കായ് പ്രാര്‍ത്ഥിച്ചീടുമ്പോള്‍
അവന്‍ നമ്മെ നിറച്ചിടുമേ (2) (മനസ്സൊരുക്കുക..)
3
ദൈവസ്നേഹത്തില്‍ നാം ഒത്തു വളര്‍ന്നീടുമ്പോള്‍
ലോകരേശുവെ അറിയും (2)
സഭയേകമായ് ഒരു ദേഹമായ്
പ്രഭവീശണം ഇഹത്തില്‍ (2) (മനസ്സൊരുക്കുക..)
Song No.270
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപ കണ്ണുനീര്‍ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊള്‍ക നീ (മനുഷ്യാ നീ..)
1
ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരി തീയില്‍ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ് തീരും (മനുഷ്യാ നീ..)
2
ദൈവപുത്രന്‍ വരുന്നു ഈ
ധാന്യ-ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്‍ മണികള്‍ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു (മനുഷ്യാ നീ..)
3
ആയിരങ്ങള്‍ വീണു താഴുന്നു
മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു
നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍
വിട്ടു മരുഭൂവില്‍ ജലം തേടുന്നു (മനുഷ്യാ നീ..)
Song No.271
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു
ഇദ്ധരയില്‍ നീയൊഴിഞ്ഞല്ലാരുമേ-ഞങ്ങള്‍-
ക്കാശ്രയമായ് മേലിലും നീ മാത്രമേ
1
ദൈവദൂത സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ!
ദോഷികളാം ഞങ്ങളതിനെന്തുള്ളൂ-ഓര്‍ത്താല്‍
നിന്‍റെ നാമം ചൊല്ലിടാനും പോരായേ
2
മഹാദേവാ! മക്കള്‍ ഞങ്ങള്‍-തിരുമുമ്പില്‍ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നല്‍കണം-സര്‍വ്വ
ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകേണം
3
നിന്നെപ്പോലോര്‍ ധനമില്ല നിന്നെപ്പോലോര്‍ സുഖമില്ല
എന്നെന്നേക്കും നിന്‍മുഖത്തില്‍ വാഴുവാന്‍-ദാസര്‍-
ക്കനുവാദം തന്നു മാര്‍വ്വില്‍ ചേര്‍ക്കേണം
4
പൊന്നുനാഥാ! പൊന്നുനാഥാ! നിന്മുഖം കണ്ടാനന്ദിപ്പാന്‍
സ്വര്‍ഗ്ഗദേശത്തെന്നു വന്നു ചേര്‍ന്നിടും-ലോക
സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാന്‍
5
ഭക്തന്മാരേ രാപ്പകല്‍ നാം തിരുമുമ്പിലാരാധിപ്പാന്‍
എത്രവേഗം വാനരാജ്യേ പോയിടാം-സര്‍വ്വ
സമ്മോദവും ലഭിച്ചെന്നും പാര്‍ത്തിടാം
Song No.272
മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും? (2)
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍
അങ്ങയെ ആശ്ലേഷിപ്പാന്‍ (2)
എന്നേശുവേ വാനമേഘെ വേഗം
വന്നീടണേ (2)
1
മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്
വന്നീടുമ്പോള്‍ (2)
എനിക്കായ് മുറിവേറ്റതാം
ആ പൊന്മുഖം മുത്തുവാന്‍ (2)
വെള്ളത്തിന്നായ് കേഴുന്ന വേഴാമ്പല്‍ പോല്‍
വാന്‍ച്ഛിക്കുന്നെ (2)
2
വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ
സംഘമത്തില്‍ (2)
ചേര്‍ന്നു നിന്‍ സവിധെ വന്നു
ഹല്ലെലൂയാ പാടുവാന്‍ (2)
ബുദ്ധിയുള്ള നിര്‍മ്മല കന്യയെപ്പോല്‍
ഒരുങ്ങുന്നേ (2) (മല്‍പ്രിയനേ..)
Song No.273
മഹേശ്വരാ നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിൻ ഗീതികൾ പാടാൻ
കഴിഞ്ഞ നാവിനു സൗഭാഗ്യം (മഹേശ്വരാ..)
നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെ കാണാതെ (2)
നൂറു നൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ (2) (മഹേശ്വരാ..)
ദൈവജാതൻ പിറന്ന മണ്ണിൽ
വിരിഞ്ഞ മര്‍ത്യനു സൗഭാഗ്യം (2)
മിന്നി നില്‍പ്പൂ താരകൾ വിണ്ണിൽ
തെളിഞ്ഞു കാണ്മൂ സ്വർലോകം (2) (മഹേശ്വരാ..)
Song No.274
മാന്‍ നീര്‍ത്തോടിനായ് ദാഹിച്ചു കാംക്ഷിക്കുംപോലവേ
എന്‍ ആത്മാവിന്‍ ദാഹവും നിനക്കായ് എന്‍ ദൈവമേ
ആശ്രയം നീ ശൈലവും നീ
കോട്ടയും നീ എന്നും കാക്കും
1
ജീവിക്കും ദൈവത്തിനായ് ദാഹിക്കും എന്‍ മനമേ
ദേവാ നിന്‍ സന്നിധിയില്‍ നിന്നിടാന്‍ ആത്മാവു വാഞ്ചിക്കുന്നു.. (ആശ്രയം..)
2
ആത്മാവേ ഉള്ളമതില്‍ ഖേദത്താല്‍ ഞരങ്ങുന്നുവോ
അവന്‍ നിന്‍ രക്ഷയുമേ നിന്നുടെ മുഖപ്രകാശവുമേ.. (ആശ്രയം..)
3
യോര്‍ദ്ദാന്‍ തലങ്ങളിലും ഹെര്‍മ്മോന്‍ മലകളിലും
എല്ലാ ഇടങ്ങളിലും നിന്നെ നിരന്തരം ഓര്‍ത്തീടുമേ.. (ആശ്രയം..)
Song No.275
മോഹത്തിന്‍റെ തേരിലേറി പോകരുതേ
ലോകത്തിന്‍റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്‍റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്‍റെ..)
1
കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും
യോവിന്‍ തീരെ അവനണക്കും (2)
യോവിന്‍ തീരെ അവനണക്കും (മോഹത്തിന്‍റെ..)
2
തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (2)
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്‍റെ..)
Song No.276
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
1
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)
2
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)
Song No.277
യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം (2)
പരദേശികള്‍ നാം ഭാഗ്യ ശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ? (2) (യഹോവ..)
1
ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രെ (2)
ആകയാല്‍ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല (2) (യഹോവ..)
2
അവനീ തലത്തില്‍ അവമാനം നമു -
ക്കവകാശമെന്നോര്‍ത്തിടണം (2)
അവനായ് കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍
അനന്ത യുഗം വാണിടും നാം (2) (യഹോവ..)
3
നിര നിര നിരയായ് അണി നിരന്നിടുവിന്‍
കുരിശിന്‍ പടയാളികളെ (2)
ജയ ജയ ജയ കാഹളമൂതിടുവിന്‍
ജയ വീരനാം യേശുവിന് (2) (യഹോവ..)
Song No.278
യഹോവയാം ദൈവമെന്‍ ഇടയനത്രേ
ഇഹത്തിലെനിക്കൊരു കുറവുമില്ല
പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍
അവനെന്നെ കിടത്തുന്നു
സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക്
അവനെന്നെ നടത്തുന്നു
പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയില്‍ നടത്തുന്നു (2)
കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും
ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
ഉന്നതനെന്നോടു കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന്‍ വടിമേല്‍ (2) (യഹോവയാം..)
1
എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍ (2)
ശിരസ്സിനെ എന്നും തൃക്കൈകളാല്‍
അഭിഷേകം ചെയ്യുന്നു
എന്നുടെ പാനപാത്രമെന്നെന്നും
നിറഞ്ഞിടുന്നു തന്‍ കരുണയാലെ
നന്മയും കരുണയും എന്നായുസ്സില്‍
പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
യഹോവ തന്നാലയത്തില്‍
ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് (2) (യഹോവയാം..)
Song No.279
യഹോവയെ ഞാനെല്ലാ കാലത്തും വാഴ്ത്തും
അവന്‍ സ്തുതിയോ എന്‍ നാവിന്മേലിരിക്കും
അവന്‍ നല്ലവന്‍ അവന്‍ വല്ലഭന്‍
ആ നാമമെത്ര മധുരം
അവന്‍ നല്ലവന്‍ അവന്‍ വല്ലഭന്‍
തന്‍ നാമമുയര്‍ത്തിടുവിന്‍ (യഹോവയെ..)
1. യഹോവയിന്‍ മുഖം ദര്‍ശിക്കുമ്പോള്‍
പ്രകാശപൂര്‍ണ്ണരായ് മാറിടുമേ
അനര്‍ത്ഥങ്ങളേറിടും നിമിഷങ്ങളില്‍
ദൂതന്മാര്‍ കാവലായ് അണഞ്ഞിടുമേ
ഭയമേതും ലേശവുമേശിടാതെ
നാഥന്‍ കരുതിടുമേ (യഹോവയെ..)
2. യഹോവയില്‍ ദിനമാശ്രയിച്ചാല്‍
പ്രശാന്തമാനസരായിടുമേ
ഹൃദയം നുറുങ്ങിടും നിമിഷങ്ങളില്‍
സാന്ത്വനമേകുവാനരികിലെത്തും
നീതിമാന്‍റെ പ്രാര്‍ത്ഥന കേട്ടിടുന്നോന്‍
വിടുതല്‍ നല്‍കിടുമേ (യഹോവയെ..)
3. യഹോവയെ രുചിച്ചറിഞ്ഞിടുമ്പോള്‍
പ്രഭാവ പൂരിതരായിടുമേ
മാറ്റമില്ലാത്ത തന്‍ വന്‍ ദയയാല്‍
നിരന്തരമായ് നമ്മെ അനുഗ്രഹിക്കും
അന്ത്യത്തോളം നടത്തുവാന്‍ മതിയായവന്‍
നാള്‍തോറും നടത്തീടുമേ (യഹോവയെ..)
Song No.280
യഹോവയെന്‍ സങ്കേതമേ
എന്‍ ശാശ്വതപാറയും അവന്‍ തന്നെ
എന്‍ കോട്ടയും എന്‍ ശൈലവും
എനിക്കെല്ലാമെന്‍ യേശുവത്രേ
1
എന്‍മനമേ നീ ഭ്രമിച്ചിടേണ്ടാ
കലങ്ങിപ്പോകരുതേ
ഉന്നതന്‍ നിന്‍റെ കൂടെയുണ്ട്
എന്തിനു ഭയപ്പെടേണം
ലോകരെല്ലാം മാറിയാലും
സ്നേഹിതര്‍ ഉപേക്ഷിച്ചാലും
സഖിയായെന്‍ തുണയായെന്‍ ചാരെയെത്തും
ആത്മസ്നേഹിതനായ്
2
ശത്രുക്കള്‍ മുമ്പില്‍ വിരുന്നൊരുക്കും
യഹോവ എന്‍ ഇടയന്‍
കൂരിരുള്‍ താഴ്വരെ നടന്നിടിലും
എന്തിനു ഭയപ്പെടണം
വീണിടാതെ താണിടാതെ
നേര്‍വഴി നയിക്കുംനാഥന്‍
ഒരുനാളും പിരിയാതെയെന്‍ കൂടെയുണ്ട്
നല്ല ഇടയനവന്‍
Song No.281
യഹോവാ എന്‍റെ ഇടയനല്ലോ എനിക്കൊന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുറങ്ങള്‍ തോറും മെച്ചമായ് പോറ്റുന്നു ഇടയന്‍ (യഹോവാ..)
ഇടയന്‍ {ഇടയന്‍} നല്ല ഇടയന്‍
എനിക്കേറ്റം അടുത്ത ഉടയോന്‍
എന്‍റെ യേശു നല്ല ഇടയന്‍
1
സ്വസ്ഥമായ നദിയരികെ സുഖത്തോടെന്നെ നടത്തിടുന്നു
എന്‍റെ പ്രാണനെ തണുപ്പിക്കുന്നു നീതിപാതയില്‍ നടത്തിടുന്നു (ഇടയന്‍..)
2
കൂരിരുള്‍ താഴ്വരയില്‍ നടന്നാല്‍ ഒരു അനര്‍ത്ഥവും ഭയപ്പെടില്ലാ
എന്നോടു കൂടെ ഇരിക്കും നിന്‍റെ വടിയും കോലും ആശ്വാസമാം (ഇടയന്‍..)
3
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കി അഭിഷേകതൈലം തലയില്‍
ആയുഷ്കാലം പിന്‍ ചെല്ലും കരുണ.. നീണാള്‍ വസിക്കും തന്നാലയത്തില്‍
(ഇടയന്‍..)
Song No.282
യാക്കോബിന്‍ ദൈവമിന്നും നമുക്കുള്ളവന്‍
നമ്മെ ജീവപര്യന്തം നടത്തിടുമേ
ഓരോ ദിവസവും കൃപകള്‍ നല്‍കി
നമ്മെ ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2)
ഹല്ലെലൂയ്യാ അവന്‍ ആത്മരക്ഷകന്‍
ഹല്ലെലൂയ്യാ അവന്‍ സൌഖ്യദായകന്‍ (2)
ഹല്ലെലൂയ്യാ ശുദ്ധാത്മനായകന്‍
നമ്മെ നിത്യതയ്ക്കായ് ഒരുക്കിടുമേ (2)
1
ആഴിയില്‍ നാം കടന്നു പോയീടിലും
അതു നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ
തീയില്‍ നാമാകിലും ജ്വാല നമ്മെ
തെല്ലും ഏശാതെ മാനുവേല്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..)
2
സാക്ഷാല്‍ രോഗങ്ങളവന്‍ വഹിച്ചതിനാല്‍
എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍
അടിപ്പിണരാലവന്‍ സൌഖ്യമാക്കി
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..)
3
ജയശാലിയായവന്‍ വന്നിടുമേ
എല്ലാ പ്രതിഫലവുമവന്‍ തന്നിടുമേ
ആത്മാവിനാലതിനായൊരുക്കി
നമ്മെ ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..)
Song No.283
യാഹേ നിന്‍റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്‍റെ നാമം പുകഴ്ത്തിടുന്നു
സംഗീതത്തോടും സ്തോത്രത്തോടും
നിന്‍റെ നാമം വാഴ്ത്തിടുന്നു,
നിന്‍റെ നാമം വാഴ്ത്തിടുന്നു (2)
1
നിന്‍റെ മഹത്വം ആകാശം വര്‍ണ്ണിച്ചിടുമ്പോള്‍
നിന്‍റെ കൃപകള്‍ ഭൂലോകം വാഴ്ത്തിടുമ്പോള്‍
രക്ഷകനാം നിന്‍ സന്നിധിയില്‍ ഞങ്ങള്‍ വണങ്ങിടുന്നു
പാലകനാം നിന്‍ സവിധേ ഞങ്ങള്‍ നമിച്ചിടുന്നു (യാഹേ..)
2
രോഗങ്ങള്‍ സഹിച്ചു ഞാന്‍ വലഞ്ഞിടുമ്പോള്‍
ദുരിതങ്ങള്‍ എന്‍റെ ദേഹി തകര്‍ത്തിടുമ്പോള്‍
രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയര്‍ത്തിടുന്നു
അഭയമേകി നീ അരികില്‍ എന്നെ അണച്ചിടുന്നു (യാഹേ..
Song No.284
യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും
1
ഭക്തരിന്‍ ഭാഗ്യതലമേ പരിമണസ്ഥലം നീയെ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ
2
രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു് ശോഭിച്ചീടുന്നെ
3
രത്നങ്ങളല്ലോ നിന്‍മതില്‍ പൊന്നും മാണിക്യങ്ങള്‍
പന്ത്രണ്ടു് നിന്‍ വാതിലുകളും മിന്നും മുത്തല്ലോ
4
യരുശലേമിന്‍ ഇമ്പവീടെ എന്നു് ഞാന്‍ വന്നു ചേരും
പരമരാജാവിന്‍റെ മഹത്ത്വം അരികില്‍ കണ്ടീടും
5
ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളുമെല്ലാം
കാട്ടുവാനിണയില്ലാത്ത കാട്ടുമരങ്ങള്‍
6
ജീവജലനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നില്‍പ്പതും മോടി
7
ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി
8
യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാന്‍
വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ
Song No.285
യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റി
വരവാഹനനനായ് പുരി പൂകും പരസുതനെ ഞാന്‍ കാണുന്നു
ഓശാനാ ഓശാനാ ദാവീദാത്മജനോശാനാ (2)
1
നിബിയന്മാരുടെ തിരുനിവഹം നടകൊള്ളുന്നു പുരോഭൂവില്‍
ശ്ലീഹന്മാരുടെ ദിവ്യഗണം പിന്നണി ചേര്‍ന്നു വരുന്നല്ലോ (ഓശാനാ..)
2
സൈത്തിന്‍ കൊമ്പുകളേന്തിയിതാ പിഞ്ചുകിടാങ്ങള്‍ പാടുന്നു
ഭൂസ്വര്‍ഗ്ഗങ്ങളിലോശാനാ ദാവീദാത്മജനോശാനാ (ഓശാനാ..)
3
വന്നോനും വരുവോനുമഹോന്‍ ധന്യന്‍ നിഖിലേശാ സ്തോത്രം (ഓശാനാ..)
Song No.286
യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹ ലോകത്തില്‍ താനിനി വേഗം വരും
രാജ രാജനായ് വാണിടുവാന്‍
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവ് ജീവിക്കുന്നു
1
കൊല്ലുന്ന മരണത്തിന്‍ ഘോരതര
വിഷപ്പല്ല് തകര്‍ത്താകയാല്‍
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മള്‍ വെല്ലുവിളിക്കുകയായ് (ഹാ ഹല്ലേലുയ്യ..)
2
എന്നേശു ജീവിക്കുന്നായതിനാല്‍
ഞാനുമെന്നേയ്ക്കും ജീവിക്കയാം
ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാം എന്നേശുവത്രേ (ഹാ ഹല്ലേലുയ്യ..)
3
മന്നിലല്ലെന്‍ നിത്യ വാസമെന്നേശുവിന്‍
മുന്നില്‍ മഹത്വത്തിലാം
ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍
എണ്ണി ഞാന്‍ പാര്‍ത്തിടുന്നു (ഹാ ഹല്ലേലുയ്യ..)
Song No.287
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചീടുക അവന്‍റെ നാമം
ഹല്ലേലൂയ്യ.. ഹല്ലെലൂയ്യാ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെന്നേശുവിന് ആമേന്‍
1
ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവന്‍ എങ്കലേയ്ക്ക് ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നെന്നെ കയറ്റി (ഹല്ലേലൂയ്യ..)
2
എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
നീ ഒഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ (ഹല്ലേലൂയ്യ..)
3
എന്‍റെ കാല്‍കളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ (ഹല്ലേലൂയ്യ..)
Song No.288
യേശുനാഥാ നീതി സൂര്യാ
എകണം നിന്നാത്മദാനം
ദാസരിലീ സമയത്തില്‍ നാഥനേ
സര്‍വ്വ മാലോഴിച്ചു ദിവ്യദാനം നല്‍കുകേ
1
ഇന്നു നിന്റെ സന്നിധിയില്‍ വന്നിരിക്കും ഞങ്ങളെ നീ
നിന്റെ ദിവ്യാശിഷം നല്‍കി പാലിക്ക
സര്‍വ്വ മായചിന്ത ദൂരെ നീക്കി കാക്കുക
2
ഇത്രനാളും നിന്‍ കൃപയെ വ്യര്‍ത്ഥമാക്കിത്തീര്‍ത്തുപോയേ
അത്തലെല്ലാം നീക്കി നീ കൈ താങ്ങുക
നിന്റെ സത്യബോധം ഞങ്ങളില്‍ നീ നല്‍കുക
3
ആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീര്‍ത്തിടുവാന്‍
ആത്മദാഹം ഞങ്ങളില്‍ നീ നല്‍കുക
സര്‍വ്വ സ്വാര്‍ത്ഥചിത്തം ദൂരെ നീക്കി കാക്കുക
4
നിന്റെ സ്നേഹമറിഞ്ഞിട്ടു നിന്നെ സ്നേഹിപ്പതിനായി
സ്നേഹഹീനരായവരില്‍ വേഗമേ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക
5
നീ പൊഴിക്കും തേന്‍ മൊഴികള്‍ ഞങ്ങളുള്ളിലാക്കിടുവാന്‍
പാരം കൊതി നല്‍കിടേണം ദൈവമേ
എല്ലാം ചെയ്തു നല്ല ദാസരായി തീരുവാന്‍
Song No.289
യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായ് പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ (2)
ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍
കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്മുഖം
1
യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കാന്തന്‍ യേശു വരാന്‍ കാലമായ്
രൂപാന്തരം പ്രാപിക്കും (ചേരും..)
2
രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം മണ്ണോടു ചേര്‍ന്നെന്നാലും
രൂപാന്തരം പ്രാപിക്കും (ചേരും..)
3
ഝടുഝടെ ഉയര്‍ക്കും വിശുദ്ധരെല്ലാം
കാഹളനാദം കേള്‍ക്കുമ്പോള്‍
പാരില്‍ പാര്‍ത്തിടും നാം അന്നാളില്‍
രൂപാന്തരം പ്രാപിക്കും (ചേരും..)
Song No.290
യേശുയെന്നടിസ്ഥാനം-ആശയവനിലത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത-യേശുവില്‍ കണ്ടേന്‍ ഞാനും
1
എത്ര മധുരം അവന്‍-നാമമെനിക്കു പാര്‍ത്താല്‍
ഓര്‍ത്തു വരുന്തോറമെ-ന്നാര്‍ത്തി മാഞ്ഞുപോകുന്നു
2
ദുഃഖം ദാരിദ്ര്യമെന്നി-വയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈയ്ക്കു പിടിച്ചു നട-ത്തിക്കൊണ്ടു പോകുന്നവന്‍
3
രോഗമെന്നെപ്പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ
വേഗം-വരുമെന്‍ നാഥന്‍-ദേഹം പുതുതാക്കീടാന്‍
4
പാപത്താലെന്നില്‍ വന്ന-ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ് നല്‍കും
5
വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും
മുന്‍പും പിന്‍പുമായവന്‍-അന്‍പോടെന്നെ നടത്തും
6
ലോകമെനിക്കു വൈരി-ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍-ഏതും ഭയപ്പെടാ ഞാന്‍ (യേശു..)
Song No.291
യേശുവിനെ കാണേണം എനിക്കേശുവിനെ കാണേണം
തീവ്രമായ് ആശിപ്പൂ ഞാന്‍ എനിക്കേശുവിനെ കാണേണം
സ്നേഹപിതാവേ കണ്ണുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കണ്ണുകള്‍ തുറന്നു തരണേ
എനിക്കേശുവിനെ കാണേണം (2)
2
യേശുവിനെ കേള്‍ക്കേണം എനിക്കേശുവിനെ കേള്‍ക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍ എനിക്കേശുവിനെ കേള്‍ക്കേണം
സ്നേഹപിതാവേ കാതുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കാതുകള്‍ തുറന്നു തരണേ
എനിക്കേശുവിനെ കേള്‍ക്കേണം (2)
3
യേശുവിനെ ആസ്വദിക്കേണം എനിക്കേശുവിനെ ആസ്വദിക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍ എനിക്കേശുവിനെ ആസ്വദിക്കേണം
സ്നേഹപിതാവേ ഹൃത്തടം തുറന്നു തരണേ
പരിശുദ്ധാത്മാവേ, ഹൃത്തടം തുറന്നു തരണേ
എനിക്കേശുവിനെ ആസ്വദിക്കേണം (2)
Song No.292
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം (യേശു..)
1
വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം (2)
നീയെന്‍റെ മാനസം പൂകുകില്ലേ
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ (2) (യേശു..)
2
യേശുവിന്‍റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം (2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ (2) (യേശു..)
Song No.293
യേശുവെപ്പോലെ ആകുവാന്‍-യേശുവിന്‍ വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്കയെന്നെ ശുദ്ധാത്മാ
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
1
പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍
നിന്‍റെ സഹായം നല്‍കുക-എന്‍റെ മഹാ പുരോഹിതാ (ഉറപ്പിക്കെന്നെ..)
2
വാഗ്ദാത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്‍
പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ (ഉറപ്പിക്കെന്നെ..)
3
ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും
ധീരത നല്‍കുകേശുവേ-വീരനാം സാക്ഷി ആക്കുകേ (ഉറപ്പിക്കെന്നെ..)
4
കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ (ഉറപ്പിക്കെന്നെ..)
5
യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍ (ഉറപ്പിക്കെന്നെ..)
Song No.294
യേശുവേ നിന്‍റെ രൂപമീയെന്‍റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ
പ്പോലെയാക്കണം മുഴുവന്‍
1
സ്നേഹമാം നിന്നെക്കണ്ടവന്‍ - പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പീക്കേണം എന്നെ അശേഷം
സ്നേഹം നല്‍കണം എന്‍പ്രഭോ
2
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനെ
ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാന്‍ നല്‍കുകേ
3
ദാസനെപ്പോലെ സേവനം ചെയ്ത
ദൈവത്തില്‍ ഏകജാതനെ
വാസം ചെയ്യണം ഈ നിന്‍ വിനയം
എന്‍റെ ഉള്ളിലും നാഥനെ
4
പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ!
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്‍കുകേ
5
തന്‍റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്‍റെ ഇഷ്ടവും ദൈവ ഇഷ്ടത്തി-
നനുരൂപമാക്കണമേ
6
തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം നന്നെ
ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ
7
രാത്രി മുഴുവന്‍ പ്രാര്‍ത്ഥിപ്പാനായു-
ണര്‍ന്നിരുന്ന എന്‍ യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
8
ലോക സ്ഥാനവും സാത്താന്‍ മാനവും
വെറുത്ത ദൈവ ജാതനേ
ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ
9
കൗശലങ്ങളും ഉപായങ്ങളും
പകെക്കും സത്യരാജാവേ
ശിശുവിന്നുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ
10
ഇഹ ലോകത്തില്‍ ചിന്തകള്‍ ലേശം
ഏശാഞ്ഞാശ്രിത വല്‍സലാ
മഹല്‍ ശക്തിയാം നിന്‍ ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്കുക
11
മനുഷ്യരിലും ദൂതന്മാരിലും അതി
സുന്ദര നായോനേ
അനുദിനം നിന്‍ ദിവ്യ സൗന്ദര്യം
എന്നാമോദമാകേണമേ
Song No.295
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
1
മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍
ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..)
2
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നും
എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്‍റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..)
Song No.296
യേശുവേ രക്ഷാദായകാ
നിന്‍റെ സന്നിധേ വരുന്നു
എന്‍റെ പാപഭാരവുമായ്
വല്ലഭാ ഏകൂ രക്ഷയെ (2)
1
ഉന്നതി വെടിഞ്ഞവനേ
മന്നില്‍ താണു വന്നവനേ (2)
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ജീവനെ തന്നത് (യേശുവേ..)
2
പാപം ചെയ്തിടാത്തവനേ
പരിക്ഷീണനായവനേ (2)
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ദാഹിച്ചു കേണത് (യേശുവേ..)
3
ശാപരോഗമേറ്റവനേ
പാപമായിത്തീര്‍ന്നവനേ (2)
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത് (യേശുവേ..)
4
എന്‍റെ രോഗം നീ വഹിച്ചു
എന്‍റെ ശാപം നീക്കി മുറ്റും (2)
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം (യേശുവേ..)
5
സ്വീകരിക്കയെന്നെയിന്നു;
ആത്മദേഹി ദേഹത്തെയും (2)
തരുന്നു നിന്‍ കൈകളില്‍
തീര്‍ക്ക എന്നെ നിന്‍റെ ഹിതം പോല്‍ (യേശുവേ..)
Song No.297
രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ
ഇടയ വഴിയില്‍ നീ അഭയമരുളൂ ( രക്ഷകാ..)
1
ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2)
ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ ( രക്ഷകാ..)
2
നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ (2)
ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ
കാരുണ്യം ചൊരികില്ലയോ ( രക്ഷകാ..)
Song No.298
രക്ഷിതാവിനെ കാണ്‍ക പാപി!
നിന്‍റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല്‍ തൂങ്ങുന്നു?
1
കാല്‍വരി-മലമേല്‍-നോക്കു നീ
കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു
2
ധ്യാനപീഠമതില്‍-കയറി
ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക
3
പാപത്തില്‍ ജീവിക്കു-ന്നവനേ
നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്‍
4
തള്ളുക-നിന്‍റെ പാപമെല്ലാം
കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ
5
ഉള്ളം നീ-മുഴുവന്‍-തുറന്നു
തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ
Song No.299
രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍ താന്‍
നീച നീച മാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍
1
രാജനാം ദാവീദു വംശ-ജാതയായ കന്യകയില്‍
ദാസവേഷമോടു വന്നു-ജാതി പാലനം ചെയ്‌വാന്‍
2
ഭീതി മാനുഷര്‍ക്കകന്നു-മോദ പൂര്‍ത്തിയാകുവാന്‍
നീതിമാന്‍ മശിഹാ വന്നു-മേദിനിയില്‍ ബെത്ലഹേ
3
കാനനത്തിലാടുമേച്ച-ജ്ഞാനമറ്റിടയരോടു
വാനസേന കൂടിവന്നു-ഗാനമൊത്തു പാടുവാന്‍
4
താരകതന്‍ ശോഭ കണ്ടു-ദൂരദേശ രാജരും
മൂരു പൊന്നു കുന്തുരുക്കം-കാഴ്ച വച്ചു കാണുവാന്‍
5
നാരിയില്‍ പിറന്ന ദേവന്‍-ഏറെ വേദന സഹിച്ചു
പാരിതില്‍ മരിച്ചു- പിമ്പു-യിര്‍ത്ത വിസ്മയം വരം- (രാജ..)
Song No.300
രാജാക്കന്മാരുടെ രാജാവേ
നിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്‍റെ നന്മ നിറയണമെ (രാജാ..)
1
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..)
2
തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാശ്രയമാകുകില്‍ നിന്‍ വാതില്‍
മുട്ടുന്നു മെല്ലെ തുറക്കുകില്ലേ
വാതില്‍ മുട്ടുന്നു മെല്ലെ തുറക്കുകില്ലേ (രാജാ..)
Song No.301
രാജാവിന്‍ സങ്കേതം തേടുന്നൂ രാജാക്കള്‍
മരുഭൂവില്‍ ഇരുളിന്‍ മറവില്‍
അലയുന്നേരം ആകാശക്കോണില്‍
ദൂരെ നക്ഷത്രം കണ്ടു
ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു (രാജാവിന്‍..)
1
അതിവേഗം യാത്രയായി
നവതാരം നോക്കി മുന്നേറി
ഓ.. ഓ.. ഓ.. മും.. മും.. മും..
അരമനയില്‍ ദേവനില്ല പുതുവഴിയേ നീങ്ങിടും നേരം
വഴികാട്ടും താരമിതാ ദീപ്തമായല്ലോ
ബേതലഹേം ശോഭനമായ കാണുന്ന നിമിഷം
വിണ്ണില്‍ നക്ഷത്രം നിന്നൂ
ഓ.. ഓ.. വിണ്ണില്‍ നക്ഷത്രം നിന്നു (രാജാവിന്‍..)
2
പൂമഞ്ഞില്‍ പൂണ്ടു നില്‍ക്കും
പുല്‍ക്കൂട്ടിന്‍ കുഞ്ഞിളം പൈതല്‍
ഓ.. ഓ.. ഓ.. മും.. മും.. മും..
പൂപ്പുഞ്ചിരി തൂകിടുന്നു മന്നവരതിമോദമാര്‍ന്നല്ലോ
തൃപ്പാദേ പ്രണമിച്ച് കാഴ്ച്കയേകുന്നു
സാഫല്യം നല്‍കിയതിന്‍ നന്ദിയേകുന്നു
വാനില്‍ നക്ഷത്രം മിന്നി
ഓ.. ഓ.. വാനില്‍ നക്ഷത്രം മിന്നി (രാജാവിന്‍..)
Song No.302
രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2)
1
ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)
ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി
നീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)
2
താരാകുമാരികള്‍ തന്‍ സംഗീത മാധുരി (2)
താരാപഥങ്ങളില്‍ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)
3
ദൈവീക സ്നേഹം മേരി തന്‍ സുതനായ്..(2)
ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി
സന്മനസ്സുള്ളോര്‍ തന്‍ രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..
ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)
Song No.303
രാരിരം പാടിയുറക്കാം
താലോലം ആട്ടിയുറക്കാം
അരുതെന്നു ചൊല്ലുമോ നീ
വിണ്ണിലെ രാജകുമാരാ (രാരിരം)
1
വാനിലെ മാലാഖമാരൊന്നായ്
പാടിക്കളിക്കേണ്ടൊരുണ്ണിയല്ലേ (2)
തൂമഞ്ഞിന്‍ വിരിപ്പും ചൂടിയീപ്പാരില്‍
മെല്ലെയുറങ്ങുമീ ഓമനപ്പൈതല്‍ (2) (രാരിരം..)
2
ഈണം പകര്‍ന്നൊരു തമ്പുരുവില്‍
ഇടറുന്ന സ്വരധാരയില്‍ ഉയരും (2)
താരാട്ടു കേള്‍ക്കാതരുതെന്നു മുന്നേ നീ
ചൊല്ലീടുമോ വിണ്ണിന്‍ പൂമണിമുത്തേ (2) (രാരിരം..)
Song No.304
രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ (2)
1
വീടും വയലും തോട്ടവുമെല്ലാം
നേടുവാനുള്ള സമയമിതല്ലാ (2)
കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും (2) (രാവും..)
2
കാലമേറെ ചെല്ലുവതില്ല
നാളെയെന്നത് നിനക്കുള്ളതല്ല (2)
കാലത്തികവില്‍ കാന്തന്‍ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ (2) (രാവും..)
3
ഭരണ-കൂടങ്ങള്‍ തകരുവതെന്ത്?
അരചവാഴ്ചയും നീങ്ങുവതെന്ത്? (രാവും..)
ഭരണമേശു താന്‍ ഏറ്റിടുവാനായ്
ത്വരിതമായതിന്‍ വഴിയൊരുക്കല്ലോ (2) (രാവും..)
Song No.305
ലോകമാം ഗംഭീരവാരിധിയില്‍
വിശ്വാസക്കപ്പലിലോടിയിട്ട്
നിത്യവീടൊന്നുണ്ടവിടെയെത്തി
കര്‍ത്തനോടുകൂടെ വിശ്രമിക്കും
യാത്രചെയ്യും ഞാന്‍ ക്രൂശെ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിന്നായ്
ജീവന്‍വച്ചീടും രക്ഷകന്നായ്
അന്ത്യശ്വാസം വരെയ്ക്കും
1
കാലം കഴിയുന്നു നാള്‍കള്‍ പോയി
കര്‍ത്തന്‍ വരവു സമീപമായ്
മഹത്വനാമത്തെക്കീര്‍ത്തിപ്പാനായ്
ശക്തീകരിക്ക നിന്‍ ആത്മാവിനാല്‍ (യാത്ര..)
2
പൂര്‍വ്വപിതാക്കളാം അപ്പോസ്തലര്‍
ദൂരവേ ദര്‍ശിച്ചീ ഭാഗ്യദേശം
ആകയാല്‍ ചേതമെന്നെണ്ണിലാഭം
അന്യരെന്നെണ്ണിയീ ലോകമിതു (യാത്ര..)
3
ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും
കഷ്ടത്തിന്‍ കണ്ണുനീര്‍ കുടിച്ചെന്നാലും
ദേഹി ദുഃഖത്താല്‍ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും (യാത്ര..)
4
ജീവന്‍ എന്‍ യേശുവില്‍ അര്‍പ്പിച്ചിട്ട്
അക്കരെ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍
ശുദ്ധ പളുങ്കിന്‍ കടല്‍ തീരത്തില്‍
യേശുവിന്‍ പൊന്‍മുഖം മുത്തിടും ഞാന്‍ (യാത്ര..)
5
ലോകത്തിന്‍ ബാലത, കോമളത്വം,
വസ്തുവകകള്‍, പൊന്‍നാണയങ്ങള്‍,
സ്ഥാനങ്ങള്‍, മാനങ്ങള്‍ നശ്വരമാം
മേലുള്ളെറുശലേം നിത്യഗൃഹം (യാത്ര..)
Song No.306
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗ ഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മരുരൂപമായ്
പരനേശു രാജന്‍ സന്നിധൌ
ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലുയ്യാ! പാടീടും ഞാന്‍
2
ഏറെ നാളായ് കാണ്മാന്‍ ആശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്ന നേരം
തിരു മാര്‍വ്വോടണഞ്ഞീടുമേ (ദൂത..)
3
നാഥന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതന്‍ എന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് (ദൂത..)
4
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടു കൂടെ വാഴുമേ (ദൂത..)
5
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടിടുമേ (ദൂത..)
Song No.307
വഴി നടത്തുന്നോൻ എന്നെ വഴി നടത്തുന്നോൻ
എന്‍റെ ഈ മരുവാസത്തിലോരോ ദിവസവും വഴി നടത്തുന്നോൻ (2) (എന്നെ..)
1
രോഗ മരണങ്ങള്‍ ഓളങ്ങളായെന്‍റെ നേരെ ഉയരുമ്പോള്‍ (2)
എന്‍റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ (2) (വഴി..)
2
ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍ (2)
എന്‍റെ ശത്രുക്കള്‍ മുന്‍പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍ (2) (വഴി..)
3
സാറാഫുകളവരോരോ ദിവസവും പാടി പുകഴ്ത്തുന്നു (2)
അതില്‍ ഉന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍ (2) (വഴി..)
4
ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോൾ (2)
എനിക്കന്നന്നു വേണ്ടുന്നതൊക്കെയും നൽകി വഴി നടത്തുന്നോൻ (2) (വഴി..)
5
നീതിമാൻ സന്തതി അപ്പമിരപ്പതു കാണുവാൻ സാധ്യമല്ല (2)
ദൈവം കേരിത്തു തോട്ടിലും സാരഫ്ത നാട്ടിലും പോറ്റിപ്പുലർത്തുന്നോൻ (2) (വഴി..)
6
ജീവന്‍റെ അപ്പമായ് അർപ്പണം ചെയ്തോൻ ജീവിച്ചിരിക്കുന്നതാൽ (2)
ഞാനും ജീവന്‍റെ പാതയിൽ ജീവന്‍റെ നാഥനാൽ ജീവിച്ചു മുന്നേറും (2) (എന്നെ..
Song No.308
വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍
വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ
സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ (2) (വഴിയരികില്‍..)
1
പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍
രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന് (വഴിയരികില്‍..)
2
അന്ധന്മാരന്നവന്‍റെ കാരുണ്യം തേടി
ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
പാപികളെ തേടി വന്ന നാഥനുണ്ടെന്ന്
ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന് (വഴിയരികില്‍..)
Song No.309
വാഗ്ദത്തം ചെയ്തവന്‍ വാക്കു മാറുമോ (2)
ഇല്ലാ ഇല്ലാ ഒരിക്കലുമില്ല (2)
അവന്‍ വാക്കു മാറുകില്ല
ഇല്ലാ ഇല്ലാ ഒരിക്കലുമില്ല (2)
അവന്‍ വാക്കു മാറുകില്ല (വാഗ്ദത്തം..)
1
എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
എന്‍റെ മേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍ പോലെ
എന്‍റെ നേരെ തിരിഞ്ഞെന്നാലും (2)
ഇല്ലാ ഇല്ലാ ഞാന്‍ പതറുകയില്ല
ഇല്ലാ ഇല്ലാ ഞാന്‍ തളരുകയില്ല (2)
എന്‍റെ യേശു ജീവിക്കുന്നു (2) (വാഗ്ദത്തം..)
2
പ്രതികൂലക്കാറ്റ് എന്മേല്‍ അടിച്ചെന്നാലും
എന്‍റെ ഉള്ളം കലങ്ങീടിലും
ഒരിക്കലും ഉയരില്ല എന്ന് വിധിച്ച്
ഏവരും മാറീടിലും (2)
ഇല്ലാ ഇല്ലാ ഞാന്‍ കുലുങ്ങുകയില്ല
ഇല്ലാ ഇല്ലാ ഞാന്‍ വീഴുകയില്ല (2)
എന്‍റെ യേശു കൂടെയുണ്ട് (2) (വാഗ്ദത്തം..)
Song No.310
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ (2)
1
കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം (2)
എന്‍ ജീവിതം പുണ്യം നേടുവാന്‍
നല്‍കൂ നല്‍വരം നീയേ ആശ്രയം (വാനമ്പാടി..)
2
കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം (2)
എന്‍ രക്ഷകാ എന്നില്‍ നിറയണേ
ഓരോ നിനവിലും ഓരോ നിമിഷവും (വാനമ്പാടി..)
Song No.311
വാ വാ യേശുനാഥാ.. വാ വാ സ്നേഹനാഥാ
ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
1
നീ എന്‍ പ്രാണനാഥന്‍ നീ എന്‍ സ്നേഹരാജന്‍
നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ (2)
2
പാരിലില്ലിതുപോല്‍ വാനിലില്ലിതുപോല്‍
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാ
വാ വാ യേശുനാഥാ (2)
3
പൂക്കള്‍ക്കില്ല പ്രഭ, തേന്‍ മധുരമല്ല
നീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാ
വാ വാ യേശുനാഥാ (2)
4
വേണ്ട പോകരുതേ, നാഥാ നില്‍ക്കേണമേ
തീര്‍ത്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ (2)
5
ആധി ചേരുകിലും, വ്യാധി നോവുകിലും
നീയരികില്‍ എന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ (2)
6
ശാന്തിയില്‍ നീന്തി നീന്തി, കാന്തിയില്‍ മുങ്ങി മുങ്ങി
നിന്നില്‍ ഞാനുമേ എന്നില്‍ നീ ഇങ്ങനെ നാം
വാ വാ യേശുനാഥാ (2)
Song No.312
വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ
കാത്തു കൊൾക നീ സർവ്വദായകാ
വിണ്ണിൽ വാഴും നിന്‍റെ രാജ്യം വന്നിടേണമേ
മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ..)
നീല നീല വാനിലേതു കാവൽ മാടം തന്നിലോ
നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
നീളെ.. പൂവിൻ കാതിൽ
കാറ്റിൻ ഈണമായ് വരൂ നീ
അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ
അലിയൂ പാൽത്തുള്ളിയായ്
ദേവദൂതരോ വെൺ പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ
സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ
അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം
ഇന്നീ.. വീടേ സ്വർഗ്ഗം
സ്നേഹഗീതമായ് വരൂ നീ
കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും
കനിവിൻ തീർത്ഥം തരൂ
ദേവദൂതരോ വെൺ പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ
ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ്
മലരിൻ കൈകളിൽ തേൻ കുടം
Song No.313
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന്‍ -എന്‍
രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാന്‍
2
മാട്ടിന്‍ തൊഴുത്തില്‍ പിറന്ന മാന്യസുതനേ
ഹീനവേഷമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
3
വേഷത്തില്‍ മനുഷ്യനായി കാണപ്പെട്ടോനേ
മനുഷജന്മമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
4
പാതകര്‍ക്കായ് നീതിവഴി ഓതിത്തന്നോനേ
പാരിടത്തില്‍ നിന്നെയോര്‍ത്തു വാഴ്ത്തിടുന്നു ഞാന്‍
5
കുരിശെടുത്തു മലമുകളില്‍ നടന്നുപോയോനേ
തൃപ്പാദം രണ്ടും ചുംബിച്ചപ്പോള്‍ വാഴ്ത്തിടുന്നു ഞാന്‍
6
കുരിശിലേറി മരിച്ചുയിര്‍ത്തു സ്വര്‍ഗ്ഗേ പോയോനേ
നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാന്‍
7
ദൂതരുമായ് മേഘവാഹനേ വരുന്നോനേ
വേഗം നിന്നെ കാണ്മതിന്നായ് കാത്തിടുന്നു ഞാന്‍
8
നിന്‍ വരവില്‍ മുന്നണിയായ് നിന്നിടണേ ഞാന്‍
വാഴ്ത്തി വാഴ്ത്തി നിന്നിടുന്നേ നിന്‍ വരവിന്നായ്
Song No.314
വാഴ്ത്തുക നീ മനമേ എന്‍ പരനെ
വാഴ്ത്തുക നീ മനമേ
1
വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തു (2)
പാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു (2) (വാഴ്ത്തുക..)
2
നിന്നകൃത്യം പരനൊക്കെയും പോക്കി (2)
തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി (2) (വാഴ്ത്തുക..)
3
നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നു (2)
നവ്യമാക്കുന്നു നിന്‍ യൌവനമിന്നു (2) (വാഴ്ത്തുക..)
4
മക്കളില്‍ കാരുണ്യം താതനെന്നോണം (2)
ഭക്തരില്‍ വാല്‍സല്യവാനവന്‍ നൂനം (2) (വാഴ്ത്തുക..)
5
തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും (2)
തന്നുടെ ദാസര്‍ക്കും താന്‍ ദയ കാക്കും (2) (വാഴ്ത്തുക..)
6
നിത്യ രാജാവിവനോര്‍ക്കുകില്‍ സര്‍വ്വ (2)
സൃഷ്ടികളും സ്തുതിക്കുന്ന യഹോവ (2) (വാഴ്ത്തുക..)
Song No.315
വിരിയൂ പ്രഭാതമേ
തെളിയൂ പ്രകാശമേ
യേശുവേ മിശിഹായേ
ദീവ്യമാം വെളിച്ചമേ (2) (വിരിയൂ..)
1
പാപമാം ഇരുള്‍ മാറ്റാന്‍
പുണ്യദീപമായ് വരൂ
മാമകമനസ്സിലെ
കോവിലിന്‍ അകതാരില്‍ (2) (വിരിയൂ..)
2
താവകഹിതം ചെയ്തു
മോഹന മോക്ഷം പുല്‍കാന്‍
അജ്ഞത നീക്കി ദീവ്യ-
ജ്ഞാനിയാക്കീടുകെന്നെ (2) (വിരിയൂ..)
Song No.316
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്കാം
പ്രിയന്‍വരവിനു താമസം ഏറെയില്ല - തന്‍റെ
വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നേ - ഒരുങ്ങീടാം
2. യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പം പല
വ്യാധികളാല്‍ ജനം നശിച്ചിടുന്നേ - രാജ്യം
രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ - ഒരുങ്ങീടാം
3. കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍വരെ ജനം
കണ്ണുനീര്‍ താഴ്വരയിലല്ലയോ - ഒരു
സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹേ - ഒരുങ്ങീടാം
4. ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍
ഭൂവില്‍ എന്തുഭവിക്കുമെന്നോര്‍ത്തു കൊണ്ട്
ജനം പേടിച്ചു നിര്‍ജ്ജീവരായിടുന്നേ - ഒരുങ്ങീടാം
5. ബുദ്ധിമാന്മാര്‍ പലര്‍ വീണിടുന്നേ - ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ - ലോക
മോഹങ്ങള്‍ക്കധീനരായ് തീരുന്നതാല്‍ - ഒരുങ്ങീടാം
6. മേഘാരൂഡനായി വന്നിടുമേ പതിനായിരം
പേരതില്‍ സുന്ദരന്‍ താന്‍ - തന്‍റെ
കോമളരൂപം കണ്ടാനന്ദിപ്പാന്‍ - ഒരുങ്ങീടാം
7. മാലിന്യപ്പെട്ടിടാതോടീടുക മണവാളന്‍
വരവേറ്റം അടുത്തുപോയി - മണിയറ
യില്‍ പോയി നാം ആശ്വസിപ്പാന്‍ - ഒരുങ്ങീടാം
Song No.317
വിശ്വം കാക്കുന്ന നാഥാ..
വിശ്വൈക നായകാ..
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ
വിശ്വം കാക്കുന്ന നാഥാ
ആ..ആ..ആ..ആ...
1
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ (2)
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ
കാരുണ്യം എന്നില്‍ ചൊരിയേണമേ (വിശ്വം..)
2
അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം (2)
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ (വിശ്വം..)
Song No.318
വീണ പൂവിന്‍ വേദനയും വിരിയുന്ന പൂവിന്‍ ആശകളും
അറിയുന്നവന്‍ കരുണാമയന്‍ എന്‍ മാനസം കാണുന്നവന്‍
പരിപാലകന്‍ എന്‍ നാഥന്‍ (വീണ..)
1
പാപഭാരം താങ്ങുമെന്‍ ആത്മാവില്‍ ശാന്തിയേകണേ
നീറുമെന്‍ മനതാരില്‍ നിന്‍ കരുണാര്‍ദ്ര സ്നേഹമേകണേ
കനിവെഴും കരങ്ങളാല്‍ ചാരെ നീ ചേര്‍ത്തെന്നെ
നിന്‍ സ്വന്തമാക്കി മാറ്റണേ (വീണ..)
2
ആദിയില്‍ ശിശുവായി ഞാന്‍ നാഥാ നിന്‍ സ്നേഹബിന്ദുവായ്
നിന്‍ കൃപാവരധാരയില്‍ വളരുന്ന ദൈവപുത്രനായ്
നിന്‍ തിരു കരങ്ങളില്‍ അഭയം ഞാന്‍ തേടുവാന്‍
വരദാനമെന്നില്‍ തൂകണേ (വീണ..)
Song No.319
വെളുപ്പിനേയെഴുന്നേറ്റെന്‍ യേശുവിനോടെന്‍റെ
കാര്യങ്ങളോരോന്നായ് പറഞ്ഞു വയ്ക്കും
ഇന്നു ഞാന്‍ എന്തെല്ലാം ചെയ്താലും
അതിലെല്ലാം നാഥാ നിന്നെ ഉള്‍പ്പെടുത്തും
നിന്നിഷ്ടം അറിഞ്ഞെല്ലാം നിര്‍വ്വഹിക്കും (വെളുപ്പിനേ..)
1
ഓരോ ചിന്തയും ബുദ്ധിയിലുദിക്കുമ്പോള്‍
നിന്‍ സ്തുതി മനസ്സിന്‍റെ മന്ത്രമാകും
ഓരോ വ്യക്തിയും അരികില്‍ അണയുമ്പോള്‍
നിന്‍ മുഖം കാണുമെന്നകക്കണ്ണുകള്‍
ഞാനുമെന്നേശുവും ഒന്നിച്ചു നിന്നാല്‍
ലക്ഷ്യം നേടാം വിജയം വരിക്കാം (2) (വെളുപ്പിനേ..)
2
ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോള്‍
നിന്‍ പാദമുദ്രകള്‍ ഞാന്‍ പിന്തുടരും
ഓരോ മാര്‍ഗ്ഗവും തിരഞ്ഞെടുത്തീടുമ്പോള്‍
നിന്നോട് ചോദിച്ചു വഴിയറിയും
ഞാനുമെന്നേശുവും ഒന്നിച്ചു നിന്നാല്‍
ലക്ഷ്യം നേടാം വിജയം വരിക്കാം (2) (വെളുപ്പിനേ..)
Song No.320
ശാന്ത രാത്രി തിരു രാത്രി
പുല്‍കുടിലില്‍ പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി..
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..)
1
ദാവീദിന്‍ പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചു .(2)
വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും
വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..)
2
കുന്തിരിക്കത്താല്‍ എഴുതീ..
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)
ദൂരെ നിന്നായിരമഴകിന്‍ കൈകള്‍
എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ..)
Song No.321
ശാന്തിയേകുവാന്‍ ജീവജലവുമായ്
ഇടയനായ ഞാന്‍ തേടി വന്നിതാ
എന്‍റെ ജീവനില്‍ പങ്കുചേര്‍ത്തിടാം
ആനന്ദം പകര്‍ന്നിടാം ആത്മാവില്‍ നിറഞ്ഞിടാം
1
കാല്‍വരിക്കുന്നിന്‍ മേലെന്‍ ജീവിതം
സമര്‍പ്പിച്ചു യാഗമായ് (2)
ഈ പ്രപഞ്ചമുയര്‍ത്തെണീക്കുവാന്‍
മരണ വേദനാ.. സഹിച്ചു ഞാനിതാ
മഹിമയേറിടും കുരിശിന്മേലിതാ
നിനക്കായ് ബലിയേകി നീയറിയുക (ശാന്തി..)
2
ഞാന്‍ തരും ഹൃദ്യമായ ശാന്തിയില്‍
നില നിന്നു നീയെന്നും എന്‍ പ്രകാശ കിരണമാകുവിന്‍ (2)
അടഞ്ഞ മനസ്സുകള്‍ തുറന്നു ഭൂവിതില്‍
അകന്ന കണ്ണികള്‍ ഇണക്കി ചേര്‍ക്കുവാന്‍
വിലയായ് സ്വയമേകി നീ പോവുക (ശാന്തി..)
Song No.322
ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങിടുക ലോകം വെറുത്തിടുക
വേഗം ഗമിച്ചിടുവാന്‍ വാനില്‍ പറന്നുപോകാന്‍
1
വീശുക ഈ തോട്ടത്തിനുള്ളില്‍ ജീവ ആവി പകര്‍ന്നിടുവാന്‍
ജീവനുള്ള പാട്ടു പാടുവാന്‍ സാക്ഷി ചൊല്ലുവാന്‍
ദൂതറിയിപ്പാന്‍ സഭയുണരുവാന്‍ - (ശാലേം..)
2
ക്രിസ്തു വീരര്‍ ഉണര്‍ന്നു ശോഭിപ്പാന്‍
ശക്തിയായൊരു വേല ചെയ്യുവാന്‍
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താല്‍ ഒന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നല്‍കട്ടെ - (ശാലേം..)
3
അത്ഭുതങ്ങള്‍ അടയാളങ്ങള്‍
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങള്‍ അലറി ഓടുന്നു പുതുഭാഷ കേള്‍ക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നു ചേരുന്നു - (ശാലേം..)
4
ദീപ്പെട്ടികള്‍ തെളിയിച്ചുകൊള്‍ക
എണ്ണപാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേര്‍വിളിക്കുമ്പോള്‍
വാനില്‍ പോകുവാന്‍ ഒരുങ്ങി നില്‍ക്കും ഞാന്‍ - (ശാലേം..)
Song No.323
ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവ മക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
എന്നു ഞന്‍ ചേര്‍ന്നീടുമോ - പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
1
മുത്തിനാല്‍ നിര്‍മ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ
തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ (വാനവരിന്‍ സ്തുതിനാദം...)
2
അന്ധതയില്ല നാടെ
ദൈവതേജസ്സാല്‍ മിന്നും വീടെ
തവ വിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ അളവെന്യെ
പാടി സ്തുതിച്ചീടും ഞാന്‍ (വാനവരിന്‍ സ്തുതിനാദം...)
3
കഷ്ടതയില്ല നാടെ
ദൈവഭക്തരിന്‍ വിശ്രമമെ
പുകള്‍ പെരുകും പുത്തന്‍ യെരുശലെമേ
തിരുമാര്‍വില്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ (വാനവരിന്‍ സ്തുതിനാദം...)
4
ശുദ്ധവും ശുഭ്രവുമായുള്ള
ജീവജല നദിയില്‍
ഇരുകരയും - ജീവ വൃക്ഷഫലങ്ങള്‍
പരിലസിക്കും ദൈവത്തിനുദ്യാനമേ (വാനവരിന്‍ സ്തുതിനാദം...)
5
കര്‍ത്തൃ സിംഹാസനത്തിന്‍
ചുറ്റും വീണകള്‍ മീട്ടീടുന്ന
സുര വരരെ - ചേര്‍ന്നങ്ങു പാടിടുവാന്‍
മോദം പാരം വളരുന്നഹൊ (വാനവരിന്‍ സ്തുതിനാദം...)
Song No.324
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1. എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ -
വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു..
2. എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ -
എന്‍ മേല്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു..
3. ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം -- ശ്രീയേശു..
4. പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന -
പാവനമാം പുണ്യനാമം -- ശ്രീയേശു..
Song No.325
സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ (സത്യ നായകാ..)
1
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ (2)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..)
2
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2)
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക...)
Song No.326
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്‍റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
1
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം- (ആകെ അല്പ...)
2
രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു- (ആകെ അല്പ...)
3
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം- (ആകെ അല്പ...)
4
ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍- (ആകെ അല്പ...)
5
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം- (ആകെ അല്പ...)
6
നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍- (ആകെ അല്പ...)
7
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു- (ആകെ അല്പ...)
Song No.327
സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നു വീഴും
യേശുവിന്‍ രക്തത്താല്‍
മന്ത്രങ്ങള്‍ തന്ത്രങ്ങള്‍ കത്തിപ്പോകും
യേശുവിന്‍ രക്തത്താല്‍
1
ഫലിക്കയില്ല ഒരു മന്ത്രങ്ങളും
ദൈവമക്കള്‍ തന്‍ മുന്‍പില്‍
ദൂതരുടെ സംഘം കാവലായ്
നില്‍ക്കുന്നു അണി അണിയായ് (സാത്താന്‍റെ..)
2
യേശുവിന്‍ നാമം അഗ്നിയത്രേ
യേശുവിന്‍ വചനം വാളത്രേ
യേശുവിന്‍ ആത്മാവരുളി ചെയ്തു
എതിരുകള്‍ കോട്ടകള്‍ തകര്‍ന്നു വീഴും (സാത്താന്‍റെ..)
3
അനുകൂലമായ് യേശു ഉണ്ടെങ്കില്‍
പ്രതികൂലമായ് ആര്‍ നില്‍ക്കും
തുറക്കാത്ത വാതില്‍ ഉടഞ്ഞു പോകും
യേശുവിന്‍ നാമത്തില്‍ തുറന്നു വരും (സാത്താന്‍റെ..)
4
ആയിരംപേര്‍ പതിനായിരം പേര്‍
നിന്‍ മുന്‍പില്‍ വീണാലും
നിന്നടുക്കല്‍ അവരെത്തിടാതെ
ചിതറി ഓടി ഒടുങ്ങും (സാത്താന്‍റെ..)
5
ജയക്കൊടി പിടിച്ചു നാം പാടിടുമേ
ഹല്ലെലൂയ്യാ ആര്‍ത്തു പാടിടുമേ
സാത്താന്‍റെ തലയെ തകര്‍ത്തു യേശു
ജയത്തെ നമുക്കായ് തന്നു യേശു (സാത്താന്‍റെ..)
Song No.328
സിയോന്‍ മണാളനേ ശാലേമിന്‍ പ്രിയനേ
നിന്നെ കാണുവാന്‍ നിന്ന കാണുവാന്‍
എന്നെത്തന്നെ ഒരുക്കുന്നു നിന്‍ -
രാജ്യത്തില്‍ വന്നു വാഴുവാന്‍
1
കണ്ണുനീര്‍ നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍
പോയ് മറയുമേ
കണ്ണിമയ്ക്കും നൊടി നേരത്തില്‍ ചേരുമേ
വിണ്‍ പുരിയതില്‍
2
കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍
എടുക്കപ്പെടുമല്ലോ
ആ മഹാ സന്തോഷ ശോഭന നാളതില്‍
ഞാനും കാണുമേ
3
പരനെ നിന്‍ വരവേതുനേരത്തെ-
ന്നറിയുന്നില്ല ഞാന്‍
അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാര്‍ക്കും ഞാന്‍
Song No.329
സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്‍റെ പാതയില്‍
1
മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാം (2)
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും (2) (സീയോന്‍..)
2
എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ (2)
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍ (2) (സീയോന്‍..)
3
ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍ (2)
നാഥന് മുള്‍മുടി നല്കിയ ലോകമേ
നീ തരും പേര്‍ എനിക്കെന്തിനായ്? (2) (സീയോന്‍..)
4
ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലും
ചേലെഴും തന്‍ സ്നേഹം കുറഞ്ഞു പോയിടാ (2)
നന്മയേ തന്‍ കരം നല്‍കൂ, എന്നീശനില്‍
എന്മനം വിശ്രമം നേടിടും (2) (സീയോന്‍..)
Song No.330
സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക
ശാലേം രാജനിതാ വരുവാറായ് (2)
ശീലഗുണമുള്ള സ്നേഹസ്വരൂപന്‍
ആകാശമേഘത്തില്‍ എഴുന്നള്ളി വരുമേ (2) (സീയോനേ..)
1
പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോയ്
കൂരിരുള്‍ നാളുകള്‍ അടുത്തടുത്തേ (2)
ഝഡുതിയായ് ജീവിതം പുതുക്കി നിന്നീടുകില്‍
ഉടലോടെ പ്രിയനെ എതിരേല്‍ക്കാന്‍ പോകാം (2) (സീയോനേ..)
2
കഷ്ടതയില്ലാത്ത നാളു വന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ (2)
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകില്‍
ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം (2) (സീയോനേ..)
3
അന്ധതയില്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ (2)
അന്ധകാരപ്രഭു വെളിപ്പെടും മുന്‍പേ
സന്തോഷമാര്‍ഗ്ഗത്തില്‍ ഗമിച്ചിടുമേ നാം (2) (സീയോനേ..)
4
അന്ത്യ സമയങ്ങള്‍ അടുത്തുപോയ് പ്രീയരെ
സ്വന്തമെന്നേശുവെ സാക്ഷിക്കുവിന്‍
അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
സന്തോഷരാജ്യത്തില്‍ ചേര്‍ന്നിടുമേ നാം (സീയോനേ..)
5
തിരുസഭയെ നിന്‍ ദീപങ്ങളെന്നുമേ
സൂര്യപ്രഭ പോല്‍ വിളങ്ങിടട്ടെ
മഹിതന്‍ തന്‍ തേജസ്സില്‍ എഴുന്നള്ളി വരുമ്പോള്‍
ഉടലോടെ പ്രീയനെ എതിരേല്പാന്‍ പോകാം (സീയോനേ..)
Song No.331
സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
2
ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)
Song No.332
സീയോന്‍ സഞ്ചാരീ ഭയപ്പെടേണ്ടാ
യാഹെന്ന ദൈവം കൂടെയുണ്ട് (2)
അവന്‍ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രായേലിന്‍ ദൈവം കൈവിടില്ല (2) (സീയോന്‍..)
1
രോഗിയായ് ഞാന്‍ തളര്‍ന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും (2)
ആണികളാല്‍ മുറിവേറ്റ
പാണികളാല്‍ സുഖമേകും (2) (അവന്‍ മയങ്ങുകില്ല..)
2
വാക്കു തന്നോന്‍ മാറുകില്ല
വാഗ്ദത്തങ്ങള്‍ പാലിച്ചിടും (2)
കൂരിരുളിന്‍ താഴ്വരയില്‍
കൂടെയുണ്ടെന്‍ നല്ലിടയന്‍ (2) (അവന്‍ മയങ്ങുകില്ല..)
Song No.333
സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്ന പോലെ
ഞാനുമെന്‍റെ നാഥനെ താന്‍
നോക്കി വാഴുന്നു.. നോക്കി വാഴുന്നു.. (സൂര്യകാന്തി..)
1
സാധുവായ മര്‍ത്യനില്‍ ഞാന്‍
നിന്‍റെ രൂപം കണ്ടിടുന്നു (2)
സേവനം ഞാന്‍ അവനു ചെയ്‌താല്‍
പ്രീതനാകും നീ (2)
പ്രീതനാകും നീ.. (സൂര്യകാന്തി..)
2
കരുണയോടെ അവനെ നോക്കും
നയനമെത്ര ശോഭനം (2)
അവനു താങ്ങും തണലുമായ
കൈകളെത്ര പാവനം (2)
എത്ര പാവനം.. (സൂര്യകാന്തി..)
3
ലളിതമായ ജീവിതം ഞാന്‍
നിന്നിലല്ലോ കാണുന്നു (2)
മഹിതമായ സ്നേഹവും ഞാന്‍
കണ്ടിടും നിന്നില്‍ (2)
കണ്ടിടും നിന്നില്‍.. (സൂര്യകാന്തി..)
Song No.334
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചീടുവിന്‍
യേശുരാജാധി രാജാവിനെ
ഈ പാര്‍ത്തലത്തില്‍ സൃഷ്ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ആ ആനന്ദമേ പരമാനന്ദമേ
ഇത് സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്ടികര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
1
അവന്‍ വരും നാളില്‍ എന്‍റെ കരം പിടിച്ച്
തന്‍റെ മാര്‍വ്വോടണച്ചീടുമേ
ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്
ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍ (ആ..)
2
എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍
തന്‍ ജീവനെ നല്‍കിയവന്‍
വീണ്ടും വന്നീടുമെ മേഘ വാഹനത്തില്‍
കോടാകോടിതന്‍ ദൂതരുമായ് (ആ..)
3
കണ്‍കള്‍ കൊതിച്ചീടുന്നേ ഉള്ളം തുടിച്ചീടുന്നേ
നാഥാ നിന്നുടെ വരവിനായി
പാരില്‍ കഷ്ടതകള്‍ ഏറും ദിനംതോറുമേ
കാന്താ വേഗം നീ വന്നീടണേ (ആ..)
Song No.335
സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ!
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ (സ്തുതിപ്പിന്‍..)
1
കരുണനിറഞ്ഞ കണ്ണുള്ളോനവന്‍ — തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോല്‍—ഗോഥാവില്‍ പോയോനെ (സ്തുതിപ്പിന്‍..)
2
വഴിയും സത്യവും ജീവനും അവനെ—അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യുംപൊലുള്ളില്‍ കൃപ
പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി (സ്തുതിപ്പിന്‍..)
3
മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകന്‍ — നമ്മെ സ്നേഹിച്ചവന്‍ തിരു-
ച്ചോരയില്‍ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു (സ്തുതിപ്പിന്‍..)
4
ഏഴു പൊന്‍ നിലവിളക്കുകള്‍ക്കുകളുള്ളില്‍ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
വായിലിരുമുന-വാളുമഗ്നി ജ്വാല
പോലെ കണ്ണുള്ള മാനവ മകനെ (സ്തുതിപ്പിന്‍..)
5
കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യന്‍ — ശക്തിയോടു പ്രകാശിക്കും
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയുമിരിക്കുന്ന ദൈവപുത്രനെ (സ്തുതിപ്പിന്‍..)
6
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയ്യില്‍നിന്നു
വെളിയെ മരിച്ചോരുയിര്‍ത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊള്‍വതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ (സ്തുതിപ്പിന്‍..)
7
വലിയ ദൈവദൂതന്‍റെ ശബ്ദവും — ദേവകാഹളവും, തന്‍റെ
വിളിയോടിട കലര്‍ന്ന് മുഴങ്ങവേ — വാനലോകത്തില്‍ നിന്നേശു
ജ്വലിക്കുമഗ്നി മേ—ഘത്തില്‍ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍, ത—ന്മക്കളാനന്ദിക്കും (സ്തുതിപ്പിന്‍..)
8
മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിന്‍ കര്‍ത്തനെ!
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ നിങ്ങള്‍—നന്ദിയോടു പാടി (സ്തുതിപ്പിന്‍..)
9
ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശു രാജന്‍ വരും സര്‍വ്വ
വല്ലഭാ യേശുവേ! വേഗം വരേണമെ (സ്തുതിപ്പിന്‍..)
Song No.336
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്
പാടുക നീ എന്നും മനമേ (2) (സ്തുതി..)
1
അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു (2)
സമാധാനമായ് കിടന്നുറങ്ങാന്‍
തന്‍റെ മാര്‍വില്‍ ദിനം ദിനമായ് (2) (സ്തുതി..)
2
കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ് (2)
ഘോരവൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ (2) (സ്തുതി..)
3
ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും (2)
പിളര്‍ന്നീടുമോരടിപ്പിണരാല്‍
തന്നിടും നീ രോഗ സൌഖ്യം (2) (സ്തുതി.
Song No.337
സ്നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ
യേശുനാഥാ ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശുനാഥാ നീയല്ലാതാരുമില്ല
1
സാധുക്കള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും ആര്‍നായകാ
നീയല്ലാതാരുമില്ലാ (യേശു..)
2
നീക്കിടുവാന്‍ എല്ലാ പാപത്തെയും
പോക്കിടുവാന്‍ സര്‍വ്വ ശാപത്തേയും
കോപാഗ്നിയും കെടുത്തിടാന്‍കര്‍ത്താ
നീയല്ലാതാരുമില്ലാ (യേശു..)
3
അറിവാന്‍ സ്വര്‍ഗ്ഗപിതാവിനെയും
പ്രാപിപ്പാന്‍ വിശുദ്ധാത്മാവിനെയും
വേറൊരു വഴിയുമില്ല നാഥാ
നീയല്ലാതാരുമില്ലാ (യേശു..)
4
സഹിപ്പാന്‍ എന്‍ ബുദ്ധിഹീനതയും
വഹിപ്പാന്‍ എന്‍ എല്ലാ ക്ഷീണതയും
ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ
നീയല്ലാതാരുമില്ലാ (യേശു..)
5
സത്യവിശ്വാസത്തെക്കാത്തീടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടീടുവാന്‍
ഭൃത്യന്മാരില്‍ കൃപ തന്നീടുക
നീയല്ലാതാരുമില്ലാ (യേശു..)
6
ദൈവമഹത്വത്തില്‍ താന്‍വരുമ്പോള്‍
ജീവകിരീടത്തെ താന്‍ തരുമ്പോള്‍
അപ്പോഴും ഞങ്ങള്‍ പാടീടും നാഥാ
നീയല്ലാതാരുമില്ലാ (യേശു..)
Song No.338
സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ (2)
ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ്
നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)
1
ശൂന്യത ബോധവുമതിന്‍റെ ശോകമാം ഭാവവുമണിഞ്ഞു (2)
തളര്‍ന്നിടുമ്പോള്‍ തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍
മരുഭൂവില്‍ ജലം തേടും പഥികനാമെന്‍റെ വീഥിയില്‍
നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)
2
പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും (2)
കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍
എരിതീയില്‍ കുളിര്‍ തേടും അനാഥനാമെന്‍റെ മനസ്സേ
നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)
Song No.339
സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു..സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു (സ്നേഹം..)
1
സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിന്‍ ഭാവം (2)
ത്യാഗ ഭരിതം സ്നേഹമൂഴിയില്‍
നിത്യമായ നീതിബോധമേകുന്നു (2) (സ്നേഹം..)
2
സ്നേഹമെന്നും ദീര്‍ഘശാന്തം
ദയപൂര്‍ണ്ണം സൌമ്യ സാന്ദ്രം (2)
ഭീതി രഹിതം സ്നേഹ പാതയില്‍
സത്യ സാക്ഷ്യമൊന്നു മാത്രമായുയരുന്നു (2) (സ്നേഹം..)
Song No.340
സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2)
പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം
ചൊരിയേണമേ.. ചൊരിയേണമേ..
1
മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2)
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ.. കൃപയേകിടൂ..
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ (സ്നേഹ..)
2
മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക (2)
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ.. പോകരുതേ..
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ (സ്നേഹ..)
Song No.341
സ്വര്‍ഗ്ഗസ്ഥനാം പിതാവേ
നിന്‍ നാമം പൂജിതമാകേണമേ
നിന്‍റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍
നിന്‍ തിരു മനസ്സരുളേണമേ (സ്വര്‍ഗ്ഗസ്ഥനാം..)
1
അന്നന്നു വേണ്ട അപ്പം തന്ന്
ഞങ്ങളെ എന്നെന്നും കാത്തീടണെ (2)
ഞങ്ങള്‍ പൊറുക്കും പോല്‍ ഞങ്ങടെ തെറ്റുകള്‍
ഞങ്ങളോടും പൊറുക്കേണമേ (2)
നീ ഞങ്ങളോടും പൊറുക്കേണമേ (സ്വര്‍ഗ്ഗസ്ഥനാം..)
2
എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ
നല്ല വഴിക്കു നടത്തേണമേ (2)
ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ
രക്ഷിച്ചു കൊള്ളേണമേ (2)
നീ രക്ഷിച്ചു കൊള്ളേണമേ (സ്വര്‍ഗ്ഗസ്ഥനാം..)
Song No.342
ഹല്ലേലൂയാ ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം
നിര്‍ലീനാത്മാവായ് നിന്നില്‍ ധ്യാനമാര്‍ന്നൂ ഞാന്‍
ഉള്ളിന്നുള്ളില്‍ നിന്നെ തേടുന്നു
കനല്‍ പോലെയാം മണ്ണില്‍ കനല്‍ കൊള്ളി വീഴുമ്പോള്‍
കുളിര്‍ മേഘമായ് കരുണാമൃതം തൂകുകെന്‍ നാഥാ (ഹല്ലേലൂയാ..)
1
അല്ലില്‍ നീയേ ലോചനം, അല്ലല്‍ നീക്കും സ്വാന്ത്വനം
നീയേ ദീപം ദീപ്തിയും, നീയേ കണ്ണും കാഴ്ചയും
ശിശിരത്തിലെ ഇളവെയിലു പോല്‍ തഴുകാവു നീയെന്നെ
ഞങ്ങള്‍ പാടും ഗീതികള്‍ വിണ്ണില്‍ പാറും പ്രാവുപോല്‍ നിന്നെതേടുന്നൂ (ഹല്ലേലൂയാ..)
2
ഷാരോന്‍ താഴ്‌വാരത്തിലെ റോജാ പൂക്കള്‍ പോലവേ
ഈയാത്മാവിന്‍ നോവുകള്‍ ദേവാ നേദിക്കുന്നിതാ
പനിനീരിനാല്‍ കഴുകുന്നിതാ പദതാരുകള്‍ നാഥാ
തേടും ഞങ്ങള്‍ നിന്‍ വഴി കാതില്‍ കേള്‍പ്പൂ നിന്‍ മൊഴി, കാണ്മൂ നിന്‍ രൂപം (ഹല്ലേലൂയാ..)
Song No.343
ഹാ മനോഹരം യാഹേ നിന്‍റെ ആലയം
എന്തൊരാനന്ദം തവ പ്രകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നെ
ഹാലേലൂയാ പാടും ഞാന്‍ (2)
ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും പരിചയായ് (2)
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക് (2)
1
ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങള്‍
മീവല്‍ പക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിന്‍ നന്മകളെ ഓര്‍ത്ത്
പാടി സ്തുതിച്ചിടും ഞാന്‍ (2) (ദൈവം നല്ലവന്‍..)
2
ഞങ്ങള്‍ പാര്‍ത്തീടും നിത്യം നിന്‍റെ ആലയേ
ഞങ്ങള്‍ ശക്തരാം എന്നും നിന്‍റെ ശക്തിയാല്‍
കണ്ണുനീരും കഴുമരമെല്ലാം
മാറും അനുഗ്രഹമായ് (2) (ദൈവം നല്ലവന്‍..)
Song No.344
ഹീന മനു ജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു
ഏറ്റു കൊള്ളവനെ തള്ളാതെ
1
കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു
മുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്‍മേല്‍
നിന്ദയും പീഡയും ദുഷിയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചീടുന്നു (ഹീന..)
2
തല ചായ്ക്കുവാന്‍ സ്ഥലമില്ലാതെ
ദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെ
ആശ്വാസം പറവാന്‍ ആരും തന്നില്ലാതെ
അരുമ രക്ഷകന്‍ ഏകനായ് മരിച്ചു
ആ പാടുകള്‍ നിന്‍ രക്ഷയ്ക്കെ (ഹീന..)
Song No.345
ഹൃദയം ഒരു മണ്‍ വീണയായി - പാടുന്നു
അലഞൊറിയും ആവേശമായി - ചേരുന്നു (2)
ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ് പാടുന്നു ഞാന്‍ (ഹൃദയം..)
1
തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ് തീരുന്നു (2)
സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു (2) (ഹൃദയം..)
2
ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും (2)
ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ (2) (ഹൃദയം..)
Song No.346
ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന്‍ കരമെന്‍ തോളില്‍
പതിച്ചു ദുഃഖം മറഞ്ഞു
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി (2)
1
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍ (ഹൃദയം..)
2
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
അവരുയരാന്‍ നന്നായ് യത്നിച്ചു
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ (ഹൃദയം..)
Song No.347
കർത്താവെ നിൻ സ്നേഹിതനിവിടെ
രോഗാതുരനായ് ക്ലേശിക്കുന്നു
വേഗം വരണേ വേദനയിൽ നിന്നുയരാൻ
നിന്നുടെ കരമേകണമേ
കണ്ണീർ തീമഴ പെയ്യുമ്പോഴും
പുഞ്ചിരിയോടെ സ്തുതി പാടാം
നിൻ സ്തുതി പാടാം
ദാവീദിൻ സൂനുവാം യേശുവേ
പാപിയാം എന്നിൽ നീ കനിയണമേ
നീ കടന്നു പോകുന്ന വഴിയിൽ
ഞാൻ കിടന്നു വിലപിക്കുന്നേരം
നിൽക്കണെ എന്നെ നോക്കണേ എന്നിൽ
വര പ്രസാദം ചൊരിയണമേ
വര പ്രസാദം ചൊരിയണമേ
ജീവന്റെ നാഥനാം യേശുവേ
രോഗിയാംഎന്നിൽ നീ കനിയണമേ
നിന്റെ തിരുവിഷ്ടം നിറവേറ്റുവാനായ്
തന്ന കുരിശേന്തി ഞാൻ തളരുമ്പോൾ
നിൽക്കണെ എന്നെ നോക്കണേ എന്നിൽ
വര പ്രസാദം ചൊരിയണമേ
വര പ്രസാദം ചൊരിയണമേ
No comments:
Post a Comment