ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാലായുസ്സിനെ നീട്ടാനാകുമോ നരനുലകില്‍...(2)
ആധിയാലായുസ്സിനെ നീട്ടാനാകുമോ നരനുലകില്‍...(2)
സോളമനേക്കാള്‍ മോടിയിലായ്
ലില്ലിപ്പൂവുകളണിയിപ്പോര്‍....(2)
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക...(2)...ആകുലനാകരുതേ...
ലില്ലിപ്പൂവുകളണിയിപ്പോര്‍....(2)
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക...(2)...ആകുലനാകരുതേ...
വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ...(2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ്...(2)...ആകുലനാകരുതേ...
അറിവില്ലാത്തൊരു പറവകളെ...(2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ്...(2)...ആകുലനാകരുതേ...
ക്ലേശം ദുരിതം പീഢനവും
രോഗമനര്‍ത്ഥം ദാരിദ്ര്യം...(2)
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനില്‍ നിന്നൊരുനാളും...(2)
രോഗമനര്‍ത്ഥം ദാരിദ്ര്യം...(2)
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനില്‍ നിന്നൊരുനാളും...(2)
No comments:
Post a Comment