Monday, May 4, 2015

38 - ദേവാധിദേവന്‍ ശ്രീയേശുനാഥന്‍

ദേവാധിദേവന്‍ ശ്രീയേശുനാഥന്‍
ഭൂജാതനായി ഗോശാലയില്‍...(2)
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
പാടീടും ദൂതര്‍ ആമോദമായ്...(2) ദേവാധിദേവന്‍....
താരങ്ങളാകാശ തിരുനടയില്‍
തോരണം കെട്ടി കമനീയമായ്....(2)
താഴെയീ മണ്ണിലെ പുല്‍ക്കൊടി പോലും...(2)
പൂത്തുലഞ്ഞല്ലോ പുളകിതയായ്....(2) ദേവാധിദേവന്‍...
സ്വര്‍ഗ്ഗീയ ഭാഗ്യങ്ങള്‍ വെടിഞ്ഞവനേ
മണ്ണിലെ പാപങ്ങള്‍ ചുമന്നവനേ.....(2)
നിന്‍ നാമമെന്നും പാടിടും ഞങ്ങള്‍....(2)
സ്വര്‍ഗ്ഗീയ ഭാഗ്യം തേടീടും ഞങ്ങള്‍....(2) ദേവാധിദേവന്‍....


37- ദൈവം നിരുപമ സ്നേഹം

ദൈവം നിരുപമ സ്നേഹം
സ്നേഹം നിറയും നിര്‍ജ്ജരിയല്ലോ
നിറയെ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മല നീര്‍ച്ചോല സ്നേഹം...
നിരുപമ സ്നേഹം....(ദൈവം...)
കാടുകള്‍ മേടുകള്‍ മാനവസരണികള്‍
പുണര്‍ന്നു പുല്‍കുമ്പോള്‍
കുന്നുകള്‍ കുഴികളുയര്‍ച്ചകള്‍ താഴ്ചകള്‍
ഒരുപോല്‍ പുഴ്പ്പിക്കും...
സ്നേഹം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം....(2) ദൈവം.....
ദുഷ്ടന്‍ ശിഷ്ടന്‍ സമമായവിടുന്നുന്നതി പാര്‍ക്കുന്നു..
മഞ്ഞും മഴയും വെയിലും പോലത്
അവരെ ഒരുക്കുന്നു...
സ്നേഹം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം....(2) ദൈവം.....
സാഗര സമതല പര്‍വ്വത നിരകള്‍
നിദരാം പാടുന്നു...
സര്‍വേശ്വരനെ സത്ഗുരുവേ നീ
സനാദന പ്രേമം...
സ്നേഹം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം....(2) ദൈവം....


36 - എന്നെ ഒന്നു തൊടുമോ എന്‍ നാഥാ..

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ..
ആ പൊന്‍കരത്തിന്‍ ശോഭയെന്നിലറിവാന്‍
എന്‍റെ കണ്ണീര്‍ കാണുന്നില്ലേ നാഥാ
ആ പൊന്നു പാദം മുത്തിടാന്‍ ഞാന്‍ വരുന്നു.....(എന്നെ....)
[ഞാന്‍ വരുന്നു....ഞാന്‍ തരുന്നു....
എന്‍റെ ജീവനേശുവിനായ്‌ തരുന്നു...
പ്രീയനെ എന്നാശനിന്നില്‍ മാത്രം
ഇന്നുമുതല്‍ യേശുവിനായ് മാത്രം]...ഞാന്‍ വരുന്നു...(2)
എന്നെ ഒന്നു തൊടുമോ എന്‍ നാഥാ
ഈ വാരിധിയില്‍ വന്‍തിരയില്‍ താഴാതെ
ആ വന്‍ കരത്തിന്‍ ശക്തിയെന്നില്‍ അറിവാന്‍
ആ പൊന്‍ കരമൊന്നെനിക്കായ് നീട്ടുമോ...(ഞാന്‍ വരുന്നു...)
എന്നെ ഒന്നു തൊടുമോ എന്‍ നാഥാ
എന്നെ ഞാന്‍ പൂര്‍ണ്ണമായ് നല്‍കുന്നു
ഞാനിതാ എന്‍ യേശുവേ നിനക്കായ്
എന്നായുസ്സെല്ലാം യേശുവിനായ് മാത്രമേ....(ഞാന്‍ വരുന്നു...)


35 - എഴുവിളക്കിന്‍ നടുവില്‍...ശോഭാപൂര്‍ണ്ണനായ്

എഴുവിളക്കിന്‍ നടുവില്‍...ശോഭാപൂര്‍ണ്ണനായ്
മാറത്തു പൊന്‍കച്ച അണിഞ്ഞും..കാണുന്നേശുവേ..
[ ആദ്യനും അന്ത്യനും നീ മാത്രമേശുവേ..
സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യനേശുവേ...ഹാലേലൂയ്യ..ഹാലേലൂയ്യ....]
നിന്‍റെ രൂപവും ഭാവവും..എന്നി-ലാകട്ടെ
നിന്‍റെ ആത്മ ശക്തിയും..എന്നില്‍ കവിഞ്ഞിടട്ടെ
(ആദ്യനും....)
എന്‍റെ ഇഷ്ടങ്ങളൊന്നുമേ..വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍..ഞാന്‍ പ്രശോഭിക്കട്ടെ..
(ആദ്യനും...)


34 - മനസ്സിന്‍റെ ആശകള്‍ ഇലപോലെ കൊഴിഞ്ഞിടാന്‍

മനസ്സിന്‍റെ ആശകള്‍ ഇലപോലെ കൊഴിഞ്ഞിടാന്‍
ഞാനെന്തു പിഴ ചെയ്തു എന്‍റെ കര്‍ത്താവേ
നേര്‍വഴിയെ പോയിട്ടും പിഴയേറ്റു വാങ്ങുന്നു
നിന്ദകള്‍ സഹിച്ചീടുന്നു എന്‍റെ ദൈവമേ...
മനം കലങ്ങുന്നല്ലോ സ്വരം ഇടറുന്നല്ലോ
എനിക്കായ് തുണയേകാന്‍ നീ വരണേ...(2)...മനസ്സിന്‍റെ...
പകല്‍പക്ഷിയെല്ലാം ഇരതേടുംപോലെ
മനമിന്നു തിരയുന്നു നാഥനെ...(2)
നേരിന്‍റെ പാതയെ എന്നു ഞാന്‍ കാണും
നിന്നുടെ രക്ഷയെ എന്നറിഞ്ഞീടും
ചിന്തകള്‍ നാഥനോ മുന്‍പേ അറിഞ്ഞിടും...(2)...മനസി...
കനല്‍ പോലെ ഉള്ളം എരിഞ്ഞിടും നേരം
ജീവന്‍റെ ജലമിന്നു തൂകണേ...(2)
ചേരുന്നു ഞാനിതാ നിന്‍റെ കാല്‍താരില്‍
ഏകുന്നു നിന്‍ മുന്‍പില്‍ എന്‍റെ സര്‍വ്വവും
കൃപയുടെ ദാനങ്ങള്‍ നിത്യവും നല്‍കണേ...(2)...മനസ്സിന്‍റെ..


33 - എന്നേശുവല്ലാതില്ലെനിക്കോരാശ്രയം ഭൂവില്‍

എന്നേശുവല്ലാതില്ലെനിക്കോരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്ക് വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രീയന്‍
എന്‍ രക്ഷകാ എന്‍ ദൈവമേ നീയല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍ സ്നേഹ- സഖിയായ്‌
ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും
എന്‍ രക്ഷകാ എന്‍ ദൈവമേ നീയല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
എന്‍ ക്ഷീണിതരോഗത്തിലും നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍ രോഗശാന്തിക്കായ്
നിന്‍ മാര്‍വ്വിടം എന്നാശ്രയം എന്നേശുകര്‍ത്താവേ
എന്‍ രക്ഷകാ എന്‍ ദൈവമേ നീയല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും


32- ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ

ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാലായുസ്സിനെ നീട്ടാനാകുമോ നരനുലകില്‍...(2)
സോളമനേക്കാള്‍ മോടിയിലായ് 
ലില്ലിപ്പൂവുകളണിയിപ്പോര്‍....(2)
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക...(2)...ആകുലനാകരുതേ...
വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ...(2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ്...(2)...ആകുലനാകരുതേ...
ക്ലേശം ദുരിതം പീഢനവും
രോഗമനര്‍ത്ഥം ദാരിദ്ര്യം...(2)
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനില്‍ നിന്നൊരുനാളും...(2)


31- പരിശുദ്ധാത്മാവേ എഴുന്നെള്ളി വരണേ

പരിശുദ്ധാത്മാവേ എഴുന്നെള്ളി വരണേ
നിന്‍ വെളിവിന്‍ കതിരുകളെ
വാനില്‍ നിന്നും അയക്കണമേ
അഗതികള്‍ തന്‍ പിതാവേ...ഹൃദയപ്രകാശമേ...
വരദാനദാതാവേ....നിത്യപ്രകാശമേ...
എഴുന്നള്ളി വരണേ..... (പരിശുദ്ധാ.....)
മാലിന്യം നീ കഴുകണമേ
വാടിപ്പോയവയെല്ലാം നനയ്ക്കണമേ...(2)
മുറിവേറ്റതിനെ സുഖമാക്കൂ...
രോഗപ്പെട്ടതിനെ പൊറുപ്പിക്കൂ....(2)...പരിശുദ്ധാ....
ആത്മീയത്തിന്‍ മധുരിമയെ
ആശ്വാസത്തിന്‍ ഉറവിടമേ...(2)
വിശ്വാസികളാം ഞങ്ങളില്‍ നീ
സപ്തവരങ്ങള്‍ ചൊരിയണമേ...(2)...പരിശുദ്ധാ


30- ഓര്‍മ്മകള്‍ മാത്രമായ് വിടചൊല്ലി പിരിയുമ്പോള്‍

ഓര്‍മ്മകള്‍ മാത്രമായ് വിടചൊല്ലി പിരിയുമ്പോള്‍
ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ...
മറക്കുമോ നിങ്ങളെന്‍ സ്നേഹിതരേ......(2)
കണ്ണീര്‍ക്കടലിനും അപ്പുറമുള്ളൊരു
ശാശ്വത തീരത്ത് കണ്ടുമുട്ടാം... (ഓര്‍മ്മകള്‍....)
മാനവ ജീവിതം ഒരു തൃണം പോലെ
ക്ഷണികമെന്നോര്‍ക്കണം ഇനിയെങ്കിലും...(2)
വയലിലെ പൂ പോലെ കൊഴിഞ്ഞുപോകാം പിന്നെ-
തല്‍സ്ഥാനമതിനെ വിസ്മരിക്കാം...(2)
സ്വപ്നങ്ങളേറെ നെയ്യരുതെ മനുഷ്യാ...
സമ്പാദ്യമോഹത്തില്‍ വീഴരുതേ.....(ഓര്‍മ്മകള്‍...)
സ്നേഹബന്ധങ്ങളും നാമരൂപങ്ങളും
ഭൂവിതില്‍ മാത്രമേ കാണ്മതുള്ളു....(2)
ഇന്നുഞാന്‍ നാളെ നീ എന്നതാവാം സ്നേഹ-
രക്തബന്ധങ്ങള്‍ പോലും മറഞ്ഞുപോകാം...(2)
സ്വപ്നങ്ങളേറെ നെയ്യരുതെ മനുഷ്യാ...
സമ്പാദ്യമോഹത്തില്‍ വീഴരുതേ.....(ഓര്‍മ്മകള്‍...)

29 - അവന്‍ ആര്‍ക്കും കടക്കാരനല്ല

അവന്‍ ആര്‍ക്കും കടക്കാരനല്ല
അവനാര്‍ക്കും ബാദ്ധ്യത അല്ല
അവനൊപ്പം പറയാന്‍ ആരുമേയില്ല
അവനേപ്പോല്‍ ആരാധ്യനില്ല....(2)
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമീന്‍....]
അവന്‍ അത്ഭുതമന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍
രാജാധിരാജനാം മിശിഹാ...
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമീന്‍....]
കോടാകോടിതന്‍ ദൂത സൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവില്‍
തന്‍ പ്രീയസുതരെ തന്നോടു ചേര്‍പ്പാന്‍
വേഗം വരുന്നേശു മിശിഹാ....
[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമീന്‍....]

28 - സ്നേഹിതാ എന്‍റെ സ്നേഹിതാ...

സ്നേഹിതാ എന്‍റെ സ്നേഹിതാ...
നിന്നെ കാണുവാന്‍ ആശയേറെയായ്
യേശുവേ എന്‍റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്
എന്‍റെ ഹൃത്തില്‍ നിന്‍ സ്നേഹസാന്ത്വനം
സത്യസാക്ഷ്യമായ്‌ നല്ല ദൈവമേ
നിത്യജീവനാം നിന്‍റെ വാക്കുകള്‍
ഒന്നു മാത്രമാണെന്‍റെ ആശ്രയം...(സ്നേഹിതാ....)
ഓ......നിന്‍റെ സ്നേഹം...ഞാ...നറിഞ്ഞു നാഥാ
തന്‍ ചോര ചിന്തി...നീ...മരിച്ചെനിക്കായ്
സ്നേഹിതര്‍ക്കുവേണ്ടി തന്‍റെ ജീവനര്‍പ്പിക്കുന്നതില്‍
മേലെയില്ല സ്നേഹമെന്നു ചൊല്ലിയൊരു നായകാ
കാല്‍വരിക്കുരിശതില്‍ സത്യമായി നിന്‍ മൊഴി...
(സ്നേഹിതാ....)
എന്‍...പാപഭാരം...നീ...തോളിലേറ്റി
എന്‍...ദു:ഖമെല്ലാം...നീ...ദൂരെ നീക്കി
നിത്യനായ് ഉയിര്‍ത്തെണീറ്റ നിന്‍റെ മിത്രമാകുവാന്‍
നീചപാപിയായോരെന്നെ യോഗ്യയാക്കിയില്ലയോ
നന്ദിയോടെ ഞാനിതാ സ്തോത്രഗീതം പാടിടാം....
(സ്നേഹിതാ....)

60.പാവനാത്മാവേ എഴുന്നള്ളീടണമേ

60.പാവനാത്മാവേ എഴുന്നള്ളീടണമേ പാവനാത്മാവേ എഴുന്നള്ളീടണമേ (2) കാത്തിരിക്കും വിശുദ്ധരിന്‍ നടുവില്‍ തവശക്തി മാരിപോല്‍ നിറയ്ക്കണമേ സല്‍ഫല-ദാ...